Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂഡൽഹിയിൽ ഝാൻസി റോഡിലുണ്ടായ വൻഅഗ്നിബാധയിൽ 35 മരണം; 50 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി; കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നത് 15 യൂണിറ്റ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ; തീപിടിത്തമുണ്ടായത് പുലർച്ചെ അഞ്ചിന് ; മരണസംഖ്യ ഉയരാൻ സാധ്യത; ദാരുണമായ സംഭവമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹിയിൽ ഝാൻസി റോഡിലുണ്ടായ വൻഅഗ്നിബാധയിൽ 35 മരണം; 50 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി; കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നത് 15 യൂണിറ്റ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ; തീപിടിത്തമുണ്ടായത് പുലർച്ചെ അഞ്ചിന് ; മരണസംഖ്യ ഉയരാൻ സാധ്യത; ദാരുണമായ സംഭവമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഡൽഹിയിൽ വൻ തീപിടുത്തം. 35 പേര് അഗിനിക്കിരയായി. ഡൽഹി ഝാൻസി റോഡിലെ ആനന്ദ് മണ്ഡി ഏരിയയിലാണ് ഇന്ന് പുലർച്ചയാണ് അപകമുണ്ടായത്. ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് ആളിപ്പടർന്നെതെന്ന് ഔദ്യോഗിക സ്ഥിരീകിരണം. 

50 ലധികം പേരെ അഗ്നനിശമന സേന രക്ഷപ്പെടുത്തി. നിരവധി പേർക്ക് ഗുരുതരമായ പൊള്ളലേറ്റതായി പൊലീസ് പറയുന്നു.

15 അഗ്നിശമന സേനാ വാഹനങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.രാവിലെ 5: 20നാണ് അഗ്നിബാധയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുടുങ്ങി കിടന്നതിൽ രക്ഷപ്പെടുത്തിയ 50 പേർ ഡൽഹി ആർ.എം.എൽ ആശുപത്രിയിലും ഹിന്ദു റാവു ആശുപത്രിയിലുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്,

.രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നോർത്ത് ഡി.സി.പി മോനിക്കാ ഭരദ്വാജ് വ്യക്തമാക്കുന്നത്. അഗ്നിബാധുടെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീതരിച്ച് തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്റ് ചെയ്യുന്നു. ദാരുണമായ സംഭവമെന്നാണ് കെജ്രിവാൾ പ്രതികരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP