Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെട്ടിടത്തിന് നമ്പറിടാൻ അമേരിക്കൻ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാർ ചോദിച്ചത് അരലക്ഷം രൂപ! കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ നീക്കം ഉടമ വിദശത്താണെന്ന് അറിഞ്ഞതോടെ; പണം കൊടുക്കില്ലെന്ന് ഉടമ അറിയിച്ചതോടെ നമ്പർ ഇട്ടു നൽകാതെ ജീവനക്കാർ; കരാർ ഉറപ്പിച്ച ഷോറൂമും ഇതോടെ കെട്ടിട ഉടമയ്ക്ക് നഷ്ടമായി; അഴിമതിയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന കേരളത്തിലെ ഒരു അഴിമതിക്കഥ ഇങ്ങനെ

കെട്ടിടത്തിന് നമ്പറിടാൻ അമേരിക്കൻ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാർ ചോദിച്ചത് അരലക്ഷം രൂപ! കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ നീക്കം ഉടമ വിദശത്താണെന്ന് അറിഞ്ഞതോടെ; പണം കൊടുക്കില്ലെന്ന് ഉടമ അറിയിച്ചതോടെ നമ്പർ ഇട്ടു നൽകാതെ ജീവനക്കാർ; കരാർ ഉറപ്പിച്ച ഷോറൂമും ഇതോടെ കെട്ടിട ഉടമയ്ക്ക് നഷ്ടമായി; അഴിമതിയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന കേരളത്തിലെ ഒരു അഴിമതിക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടു പ്രകാരം അഴിമതിയും കൈക്കൂലിയും തടയുന്ന കാര്യത്തിൽ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം നമ്പർ സ്റ്റേറ്റാണ്. എന്നാൽ, കൈക്കൂലിയുടെ കാര്യത്തിൽ ഇപ്പോഴും നമ്മുടെ സംസ്ഥാനം പിന്നിലല്ലെനന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. വാഹന കമ്പനിയുടെ ഷോറൂം തുടങ്ങുന്നതിന് പുതിയ കെട്ടിടത്തിന് നമ്പർ ആവശ്യപ്പെട്ട അമേരിക്കൻ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാർ അരലക്ഷം രൂപ കൈക്കൂലി ചോദിച്ച സംഭവമാണ് പുറത്തുവന്നത്. കെട്ടിടം ഉടമ വിദേശത്താണെന്ന് അറിഞ്ഞതോടെയാണ് ജീവനക്കാർ ഉടക്കു ലൈനിൽ എത്തിയത്. ഇതോടെ കൈക്കൂലിയും ആവശ്യപ്പെട്ടു. എന്നാൽ, പണം തരുന്ന പ്രശ്‌നമില്ലെന്ന് ഉടമ ശഠിച്ചതോടെ നമ്പൻ നൽകാൻ ജീവനക്കാർ തയ്യാറായതുമില്ല. ഇതോടെ കരാറുറപ്പിച്ച ഷോറൂം, കെട്ടിടം ഉടമയ്ക്ക് നഷ്ടമാകുകയും ചെയ്തു.

സംസ്ഥാനവ്യാപകമായി നഗരസഭാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. കിഴക്കൻ മേഖലാ വിജിലൻസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ നടപടിയെടുക്കാത്ത 424 ഫയലുകൾ കണ്ടെത്തി. നിർമ്മാണ അനുമതിയും കെട്ടിടനമ്പരും ആവശ്യപ്പെട്ട് നൽകിയ 2015 മുതലുള്ള അപേക്ഷകളാണ് വിവിധ ഓഫീസുകളിലായി കണ്ടെത്തിയത്. ഇവയിൽ ഭൂരിഭാഗവും കൈക്കൂലി നൽകാത്തതിനെത്തുടർന്ന് തടഞ്ഞുവെച്ചതാണെന്ന് വിജിലൻസിന് ബോധ്യപ്പെട്ടു.

പാലാ നഗരസഭയിൽ പരിശോധനയ്‌ക്കെത്തുന്‌പോൾ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ പോലും ഓഫീസിലില്ലായിരുന്നു. കെട്ടിടത്തിലെ റാമ്പിന്റെ ചരിവ് ശരിയല്ലെന്ന കാരണത്താൽ ഒന്നരവർഷമായി പെർമിറ്റ് നൽകാത്ത അപേക്ഷയും ഇവിടെ കണ്ടെത്തി. ആർക്കിടെക്ട് ഏജന്റുമാർ മുഖേനയാണ് പലയിടത്തും ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഒരുവർഷത്തിലേറെയായ 60 ഫയലുകളാണ് പാലാ നഗരസഭയിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്.

40 അപേക്ഷകളാണ് വൈക്കം നഗരസഭയിൽ നടപടിയില്ലാതെ കിടക്കുന്നത്. കെട്ടിടനിർമ്മാണത്തിനായി നൽകിയ അനുമതി അപേക്ഷകൾ പലതും കെട്ടിക്കിടക്കുകയാണ്. ഇവ പല കാരണങ്ങൾ പറഞ്ഞാണ് തടഞ്ഞിരിക്കുന്നത്. കോട്ടയം നഗസഭയിൽ 41 അപേക്ഷകൾ തടഞ്ഞുവെച്ചിട്ടുണ്ട്. തൊടുപുഴ നഗരസഭയിൽ നടപടിയെടുക്കാത്ത 140 ഫയലുകൾ, ഹരിപ്പാട് നഗരസഭയിൽ 70 ഫയലുകൾ, കട്ടപ്പന നഗരസഭയിൽ 44 ഫയലുകൾ, മാവേലിക്കര നഗരസഭയിൽ 19 അപേക്ഷകൾ എന്നിവയും കണ്ടെത്തി. ഡിവൈ.എസ്‌പി.മാരായ എൻ.രാജൻ, എ.കെ.വിശ്വനാഥൻ, എം.കെ.മനോജ്, വിജിലൻസ് ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, ടിപ്സൺ തോമസ് മേക്കാടൻ, കെ.സദൻ, കെ.വി.ബെന്നി, എൻ.ബാബുക്കുട്ടൻ, ബിനോജ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

ഒരു കെട്ടിടനിർമ്മാണ അനുമതിക്ക് എത്ര രൂപ വേണമെന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപവരെ നഗരസഭയിൽ മുടക്കണമെന്ന് പറഞ്ഞ ജീവനക്കാർ പോലുമുണ്ട്. കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു കെട്ടിടനിർമ്മാണത്തിന് ലക്ഷം രൂപവരെ വിവിധ ഉദ്യോഗസ്ഥർ വാങ്ങിയെന്നാണ് ആക്ഷേപം. വളരെ മുമ്പേ കൊടുത്ത അപേക്ഷ, പണം ചെല്ലാത്തതുമൂലം തടഞ്ഞുവെച്ചിരുന്നു. കയറിയിറങ്ങി മടുത്തു. നിയമപ്രശ്‌നങ്ങളില്ലാത്ത ഇടമായിട്ടും ഫയൽ അനങ്ങിയില്ല. ഗതികെട്ട് ഒരു കൗൺസിലറുമായി കെട്ടിടനിർമ്മാണ വിഭാഗത്തിലെത്തി. ജനപ്രതിനിധിയെ കണ്ടിട്ടും ഉദ്യോഗസ്ഥർ വാശിയിലായിരുന്നു.

ആദ്യം ഫയൽ എടുത്തയാൾ 25,000 രൂപ കൈപ്പറ്റി. അടുത്ത തലത്തിൽ വീണ്ടും 25,000 രൂപ. മേലുദ്യോഗസ്ഥൻ 75,000 രൂപ ആവശ്യപ്പെട്ടു. 50,000 രൂപ നൽകി. ശൗചാലയത്തിൽ പോയി പരിശോധിച്ച് തുക ഉറപ്പാക്കി. മടങ്ങിവന്നപ്പോൾ ഫയൽ നീക്കാൻ സമ്മതിച്ചു. സ്ഥലം പരിശോധിക്കാൻ വരുന്നവരുടെ വക ഭീഷണിയുമുണ്ട്. കെട്ടിട ഉടമ വിജിലൻസ് സിഐ.യെ വിളിച്ച് പരാതി അറിയിച്ചിരുന്നു. നഗരസഭയിലെ ചുമരുകൾ വരെ പണം വാങ്ങുന്ന സ്ഥിതിക്ക് ഇനിയൊരു കെട്ടിടം പണിക്ക് തുനിഞ്ഞിറങ്ങില്ലെന്ന് അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP