Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടചർച്ച കൊച്ചിയിൽ; താഴേത്തട്ടുമുതലുള്ള പുനഃസംഘടന പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിക്കും; പാർട്ടിയിൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള നീക്കങ്ങൾ പുനഃസംഘടനയെയും ബാധിക്കുമോ?; ഗ്രൂപ്പുപോര് ഏറ്റവുംകടുത്തത് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ; സമവായത്തിലൂടെ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ദേശിയ നേതൃത്വം !

സംസ്ഥാനത്ത് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടചർച്ച  കൊച്ചിയിൽ; താഴേത്തട്ടുമുതലുള്ള പുനഃസംഘടന പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിക്കും; പാർട്ടിയിൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള നീക്കങ്ങൾ പുനഃസംഘടനയെയും ബാധിക്കുമോ?; ഗ്രൂപ്പുപോര് ഏറ്റവുംകടുത്തത് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ; സമവായത്തിലൂടെ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ദേശിയ നേതൃത്വം !

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടചർച്ച ഞായറാഴ്ച കൊച്ചിയിൽ നടക്കും. പാർട്ടിയുടെ കോർകമ്മിറ്റിയും ഭാരവാഹികളുടെ യോഗവും ഇതോടൊപ്പമുണ്ട്. ദേശീയസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് പങ്കെടുക്കും. താഴേത്തട്ടുമുതലുള്ള പുനഃസംഘടന പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഞായറാഴ്ച യോഗം ചർച്ചചെയ്യുക. അതിനാൽ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള പൊതുവായ കൂടിയാലോചന ഞായറാഴ്ച നടക്കാനിടയില്ല. ഇതിനായി സഹസംഘടനാ സെക്രട്ടറിമാരായ ശിവപ്രസാദ്, നരസിംഹം എന്നിവർ പിന്നീട് കേരളം സന്ദർശിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രഘടകത്തിന്റെ നിർദ്ദേശങ്ങൾ ദേശീയ സംഘടനാ സെക്രട്ടറി കോർകമ്മിറ്റിയിൽ അവതരിപ്പിക്കും. എത്രയുംവേഗം തിരഞ്ഞടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ കണ്ടെത്താൻ നേരത്തേതന്നെ കേന്ദ്രഘടകം നിർദ്ദേശിച്ചിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതിനാൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നാണ് നേതാക്കളുടെ നിലപാട്.

പ്രളയം, ഉപതിരഞ്ഞെടുപ്പുകൾ എന്നിവ മൂലമാണ് സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് നീണ്ടത്. നവംബർ 15-നകം തിരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കേണ്ടിയിരുന്നു. അതേസമയം, പാർട്ടിയിൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള നീക്കങ്ങൾ പുനഃസംഘടനയെയും ബാധിക്കുന്നുണ്ട്. തദ്ദേശതിരഞ്ഞടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സജ്ജമാക്കാനുള്ള നിർദ്ദേശങ്ങളും ദേശീയസംഘടനാ സെക്രട്ടറി യോഗത്തിൽ അവതരിപ്പിക്കും.

ഗ്രൂപ്പുതർക്കം ഒഴിവാക്കി ജില്ലാ-സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുന്നതാണ് നേതൃത്വം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഗ്രൂപ്പുപോര് ഏറ്റവുംകടുത്തത് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലാണ്. സമീപവർഷങ്ങളിൽ അധ്യക്ഷന്മാരായിരുന്ന കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരൻപിള്ളയും ഗ്രൂപ്പുകൾക്ക് അതീതമായാണ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ പാർട്ടി വലിയ പ്രതിസന്ധി നേരിട്ടതുമില്ല. ഇന്നത്തെ നിലയിൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക എളുപ്പമല്ല. അതിനാൽ ദേശീയനേതൃത്വം സമവായത്തിലൂടെ അധ്യക്ഷനെ പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP