Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ഒളിച്ചോട്ടം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാവിനെയും കാമുകനെയും പൂട്ടി പൊലീസും; പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നുംപോയ പ്രശാന്തി ഒളിച്ചോടിയത് സ്വകാര്യ ബസിലെ ജീവനക്കാരനനൊപ്പം; മാന്നാറിൽ നിന്നും ഇരുവരെയും പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ഒളിച്ചോട്ടം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാവിനെയും കാമുകനെയും പൂട്ടി പൊലീസും; പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നുംപോയ പ്രശാന്തി ഒളിച്ചോടിയത് സ്വകാര്യ ബസിലെ ജീവനക്കാരനനൊപ്പം; മാന്നാറിൽ നിന്നും ഇരുവരെയും പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് ജയിലറയൊരുക്കുന്ന പൊലീസ് സ്‌റ്റൈലിൽ കുടുങ്ങി മറ്റൊരു കമിതാക്കളും. പ്രായപൂർത്തിയാകാത്ത രണ്ട് ആൺ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഓച്ചിറ പുതുപ്പള്ളി സ്വദേശിയായ യുവതിയെയും മാവേലിക്കര സ്വദേശി കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂർ സ്വദേശി അനി (38)യെയുമാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് മാന്നാറിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

നവംബർ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്നു പറഞ്ഞാണു പ്രശാന്തി വീട്ടിൽ നിന്നു പോയത്. ഭർത്താവ് ശ്രീലാൽ വിദേശത്താണ്. 8, 9 വയസ്സുള്ള രണ്ടു ആൺകുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി.

ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വർധിച്ച സാഹചര്യത്തിലാണ് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമം കർക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ ജുവനൈൽജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് പതിവ്. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാൻ അനുവദിക്കാറാണ് പതിവ്. എന്നാൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർ ഇനി ജയിലിലേയ്ക്കാവും പോകേണ്ടി വരിക എന്ന സ്ഥതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

അടുത്തിടെ നിരവധിപേർ ഇങ്ങനെ പൊലീസ് കേസിൽ കുടുങ്ങി അഴുക്കുള്ളിലായിരുന്നു. പെൺമക്കളെ ഉപേക്ഷിച്ച് നാടുവിട്ടശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച ദേവികുളത്തെ പിതാവിനെയും അടുത്തിടെ പൊലീസ് ജയിലിൽ ആക്കിയിരുന്നു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദിനെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ചത്. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP