Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര മാമാങ്കത്തിന് കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് സെെക്കിൾ സവാരി; ടാ​ഗോർ തിയറ്ററിലെ ശ്രദ്ധാകേന്ദ്രമായി ഒരു കൂട്ടം ചെറുപ്പക്കാർ

ചലച്ചിത്ര മാമാങ്കത്തിന് കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് സെെക്കിൾ സവാരി; ടാ​ഗോർ തിയറ്ററിലെ ശ്രദ്ധാകേന്ദ്രമായി ഒരു കൂട്ടം ചെറുപ്പക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ∙ എട്ടു ദിവസം നീളുന്ന ചലച്ചിത്ര മാമാങ്കത്തിനു കൊടിയേറി കഴിഞ്ഞപ്പോൾ‌ പല ദേശങ്ങളിൽ നിന്നും ആയിരകണക്കിന് ആസ്വാധകരാണ് മേളയിലേക്ക് എത്തിയത്. എന്നാൽ മേളയിലേക്ക് സെെക്കിൾ സവാരി ചെയ്ത് എത്തിയെന്ന് കേൾക്കുമ്പോഴോ അതിശയം തോന്നുന്നണ്ടല്ലേ..എങ്കിലിതാ കാസർകോട്ടുനിന്ന് തിരുവനന്തപുരംവരെ സൈക്കിളുമെടുത്തിറങ്ങിയ സുഹൃദ്സംഘമാണ് രാജ്യാന്തര ചലച്ചിത്രമേള വേദിയിലെത്തി ശ്രദ്ധയായത്.

നല്ല സിനിമകളെ നെഞ്ചേറ്റുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ഉണ്ണിക്കൃഷ്ണൻ മൊറാഴയുടെ നേതൃത്വത്തിൽ 570 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് മേളയിൽ പങ്കെടുക്കുന്നത്. പലയിടങ്ങളിൽനിന്നുള്ള സിനിമാ പ്രേമികളായ പ്രിയൻ, ഷിബി ഫിലിപ്പ്, ടോണി മണ്ണിപ്ലാക്കൻ, അർജുൻ, ശ്രീമോൻ എന്നിവരടങ്ങുന്ന സംഘം വെള്ളിയാഴ്ചയാണ് പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെത്തിയത്.

മേളയിൽ പ്രദർശിപ്പിക്കുന്ന കാന്തൻ ദ ലവർ ഓഫ് കളർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷരീഫ് സി.യാണ് സൗഹൃദ സംഘത്തിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
കടപ്പാട്; മാതൃഭൂമി

Image may contain: 6 people, people smiling, tree and outdoor

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP