Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവത്സര ആഘോഷരാവുകളിൽ മാറ്റുകൂട്ടാൻ ലക്ഷ്യമിട്ട് കോഴിക്കോട് എത്തിച്ചത് വൻ ലഹരിമരുന്ന് ശേഖരം; 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ; ​ഗുളികകൾ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിച്ചത് ട്രെയിൻ മാർ​ഗം

പുതുവത്സര ആഘോഷരാവുകളിൽ മാറ്റുകൂട്ടാൻ ലക്ഷ്യമിട്ട് കോഴിക്കോട് എത്തിച്ചത് വൻ ലഹരിമരുന്ന് ശേഖരം; 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ; ​ഗുളികകൾ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിച്ചത് ട്രെയിൻ മാർ​ഗം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : പുതുവത്സര ആഘോഷരാവുകളിൽ മാറ്റുകൂട്ടാൻ ലക്ഷ്യമിട്ട് കോഴിക്കോട് എത്തിയ വൻ ലഹരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. നഗരത്തിൽ രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്പിൽ സഹറത്ത് (43)നെ പൊലീസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) ചേർന്ന് കല്ലായ് റെയിൽവേ ഗുഡ്‌സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

വിദ്യാർത്ഥികളെയും യുവാക്കൾക്കായിട്ടാണ് ഇത്രയധികം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചതെന്ന് പ്രാഥമിക നി​ഗമനം. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ലഹരി കോഴിക്കോട്ടെത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കി.

24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാർത്ഥ വില 200 രൂപയിൽ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിൻവാതിൽ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും ഈ ലഹരി ഗുളികകൾ ഇയാൾ വാങ്ങിയത്. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

കാലങ്ങളായി ഇയാൾ ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇത്തരം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാൾ കൊണ്ടു നടക്കാറുള്ളത്.

ഈ ഗുളികകൾ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോൾ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാൽ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുകയെന്നത് വളരെയധികം പ്രയാസകരമാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്നവർ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടും. ലഹരി ഉപയോഗിക്കാത്ത അവസരത്തിൽ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP