Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകും; ജനരോഷം ഇരമ്പിയപ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചു യുപി സർക്കാർ

ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകും; ജനരോഷം ഇരമ്പിയപ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചു യുപി സർക്കാർ

സ്വന്തം ലേഖകൻ

ലക്‌നോ: ഉന്നാവിൽ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത യുവതിയുടെ കുടുംബത്തിന് യു.പി സർക്കാർ 25 ലക്ഷം രൂപയും വീടും നൽകും. മറ്റെന്തെല്ലാം സഹായങ്ങൾ നൽകണം എന്നകാര്യത്തിൽ പ്രാദേശിക തലത്തിൽ തീരുമാനമെടുക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമൽ റാണി വരുൺ, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവർ ശനിയാഴ്ച യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

ഇവർക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പാക്കും. അതിവേഗ കോടതി സ്ഥാപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. മന്ത്രിമാർക്കും എംപിക്കും പ്രദേശത്തെ ജനങ്ങളിൽനിന്നും എൻ.എസ്.യു.ഐ പ്രവർത്തകരിൽനിന്നും ശക്തമായ പ്രതിഷേധനാണ് നേരിടേണ്ടി വന്നത്. ജനക്കൂട്ടത്തിനുനേരെ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഡൽഹി സഫ്ദർജങ് ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ പറഞ്ഞു. വിഷം ഉള്ളിച്ചെന്നതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതിനിടെ, ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഡൽഹി സഫ്ദർജങ് ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ പറഞ്ഞു. വിഷം ഉള്ളിച്ചെന്നതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഡോക്ടർമാർ കഠിന പരിശ്രമം നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ലെന്ന് സഫ്ദർജങ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വകുപ്പ് മേധാവി ഡോ. ശലഭ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകുന്നേരത്തോടെയാണ് നില വഷളായിത്തുടങ്ങി. രാത്രി 11.30 ന് ഹൃദയാഘാതമുണ്ടായി. തുടർന്നും യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൽ തുടർന്നു. എന്നാൽ അതൊന്നും വിജയിച്ചില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP