Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾ മണ്ണുവാരി കഴിച്ചെന്ന വാദം;പരസ്പരം കൊമ്പുകോർക്കലിന് വിരാമമിട്ട് ശിശുക്ഷേമ സമിതിയുടെ പുതിയ വെളിപ്പെടുത്തൽ; വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണുവാരി തിന്ന ആരോപണം ശരിയല്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി ദീപക്ക്; ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ അംഗീകരിക്കുന്നെന്നും ശിശുക്ഷേമ സിമതി; പത്രക്കുറിപ്പ് ബാലാവകാശ കമ്മീഷൻ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ  

കുട്ടികൾ മണ്ണുവാരി കഴിച്ചെന്ന വാദം;പരസ്പരം കൊമ്പുകോർക്കലിന് വിരാമമിട്ട് ശിശുക്ഷേമ സമിതിയുടെ പുതിയ വെളിപ്പെടുത്തൽ; വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണുവാരി തിന്ന ആരോപണം ശരിയല്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി ദീപക്ക്; ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ അംഗീകരിക്കുന്നെന്നും ശിശുക്ഷേമ സിമതി; പത്രക്കുറിപ്പ് ബാലാവകാശ കമ്മീഷൻ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:വിശപ്പടാക്കാൻ കുട്ടികൾ മണ്ണുവാരി തിന്ന തിരുവനന്തപുരത്തെ സംഭവം വിവാദത്തിൽ നിൽക്കുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി സംസ്ഥാന ശിശുക്ഷേമ സമിതി. വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണ് തിന്നുന്നുവെന്ന ആരോപണം ശരിയല്ലെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി ദീപക് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ ബാലവകാശ കമ്മീഷന്റെ കണ്ടെത്തലുകൾ ശരിയാണ്. ഇക്കാര്യത്തിൽ തർക്കത്തിന് ഇല്ലെന്നും വാർത്താക്കുറിപ്പിലൂടെ ശിശുക്ഷേമ സമിതി അറിയിച്ചു.

തിരുവനന്തപുരം കൈതമുക്കിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ മണ്ണ് തിന്നുവെന്നാണ് ശിശുക്ഷേമ സമിതി മുൻപ് ചൂണ്ടുക്കാട്ടിയത്. ഈ നിലപാടിനെതിരെ ബാലവകാശ കമ്മീഷൻ രംഗത്തുവന്നതോടെയാണ് തർക്കം രൂക്ഷമായത്. ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സിമിതിയും സംഭവത്തിൽ കൊനപ് കോർത്ത് നിന്നിരുന്ന പശ്ചാത്തലത്തിലാണ് പുതിയ വാർത്താ കുറിപ്പ് പുറത്തുവരുന്നത്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കുട്ടികൾ മണ്ണ് തിന്നുവെന്ന റിപ്പോർട്ട് കേട്ടുകേൾവി മാത്രമാണെന്നുമാണ് ബാലവകാശ കമ്മീഷൻ പറഞ്ഞത്. കുട്ടികളുടെ അമ്മയുടെ സഹായത്തോടെ ശിശുക്ഷേമ സമിതി തെറ്റായ റിപ്പോർട്ട് ഉണ്ടാക്കിയെന്നും പരാതിയിൽ കുട്ടികളുടെ അമ്മയുടെ ഒപ്പ് ഇടിയിക്കുകയായിരുന്നുവെന്നും ബാലവകാശ കമ്മീഷൻ ആരോപിച്ചു.

ഇതേ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെയാണ് നിലപാടറിയിച്ച് ശിശുക്ഷേമ സമിതി രംഗത്ത് വന്നത്. കൈതമുക്കിലെ പുറംമ്പോക്കിൽ കഴിയുന്ന കുടുംബത്തിന്റഖെ ദയനീയ അവസ്ഥ ശിശുക്ഷേമ സിമിതിക്ക് മുന്നിലെത്തിയതോടെ വാർത്ത മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു കേരളത്തെ ലജ്ജിപ്പിക്കുന്ന വാർത്ത പുറത്തായതോടെ തിരുവനന്തപുരം കോർപ്പറേഷനും സാമൂഹിക സുരക്ഷേ ക്ഷേമ വകുപ്പും പ്രശ്‌നത്തിൽ ഇടപെട്ടത്. തിരുവനന്തപുരം മേയർ കുടുംബത്തിന് ഫ്‌ളാറ്റും ജോലിയും ഉറപ്പാക്കിയത്.വിഷയത്തിൽ ഇടപെട്ട മന്ത്രി കെ കെ ശൈലജ കുട്ടികളുടെ പഠനച്ചെലവും ഭക്ഷണവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു.

മേയർ ഇവരുടെ വീട് സന്ദർശിക്കുകയും ജോലി നൽകുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. വിശപ്പ് സഹിക്കാൻ കഴിയാതെ കുട്ടികളിൽ ഒരാൾ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.

പട്ടിണി സഹിക്കാൻ കഴിയാതെ വന്നതോടെയാണ് സ്വന്തം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ഈ പെറ്റമ്മ തീരുമാനമെടുത്തത്. കുട്ടികളിൽ മൂത്ത് കുട്ടി പച്ചമണ്ണ് വാരി തിന്നാണ് വിശപ്പ് അടക്കിയെതെന്നും അമ്മ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമർപ്പിച്ച കണ്ണൂനീർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരിയിൽ ഭരണകൂടങ്ങളുടെ മൂക്കിൻ തുമ്പത്താണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം അറിഞ്ഞ് ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ടതോടെയാണ് വാർഡ് കൗൺസിലർ പോലും വിവരം അറിയുന്നത്.

ടാർപോളിൻ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും ഇവരുടെ മദ്യപനായ ഭർത്താവും കഴിയുന്നത്. ഭർത്താവിന്റെ അമിത മദ്യപാനവും മദ്യപിച്ച് എത്തിയാൽ കുട്ടികളെ നിരന്തരം മർദ്ദിക്കുകയും ചെയ്യുന്നതോടെ ആത്മഹ്യയുടെ നിഴലിലാണ് ഈ അമ്മ നിന്നത്. ഇതോടെയാണ് ശിശുക്ഷേമ സമിതിയുടെ പരസ്യം കണ്ട് കുട്ടികളെ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി സമീപിച്ചത്. കാര്യം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതോടെ സമിതി പ്രവർത്തകർ വീട്ടിലെത്തി യുവതിയുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ട് മനസിലാക്കിയ ശേഷം കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP