Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വണ്ടന്മേട്ടിൽ ഓവർസീയറായിരിക്കവേ സ്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തി; വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് അന്വേഷണം പുരോഗിക്കവേ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി; കോടതി വളപ്പിൽ പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ഓവർസിയർക്ക് ജീവപര്യന്തം ശിക്ഷ

വണ്ടന്മേട്ടിൽ ഓവർസീയറായിരിക്കവേ സ്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തി; വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് അന്വേഷണം പുരോഗിക്കവേ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി; കോടതി വളപ്പിൽ പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ഓവർസിയർക്ക് ജീവപര്യന്തം ശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ പീഡന വാർത്തകൾ കേരളത്തെ ശരിക്കും ഞെട്ടിക്കുകയാണ്. ഒരു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ച ഞെട്ടിക്കുന്ന കേസിലെ കോടതി വിധിയും ഒടുവിൽ പുറത്തുവന്നു. സ്‌കൂൾ വിദ്യാർത്ഥിനിയെ ഒന്നര മാസത്തോളം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് കോടതി ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. മൈനർ ഇറിഗേഷൻ ഓവർസിയറായ നെയ്യാറ്റിൻകര ധനുവച്ചപുരം ഹരിഭവനിൽ ഹരികൃഷ്ണനെയാണ് (സത്യദാസ് -40) കുറ്റക്കാരനെന്ന് കണ്ട് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. 2009ൽ നടന്ന കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിൽ ഇയാൾ വണ്ടന്മേട്ടിൽ ഓവർസീയറായിരുന്നു അന്ന്. ഇയാളുടെ പരിചയക്കാരന്റെ മകളായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി.

പെൺകുട്ടിയുമായി അടുത്തുകൂടിയ ഹരികൃഷ്ണൻ പെൺകുട്ടികക് പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് കിട്ടാൻ സഹായിക്കാം എന്നു വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി പെൺകുട്ടിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം തിരിച്ചു വന്നില്ല. വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു.

മാതാപിതാക്കളുടെ പരാതിപ്രകാരം കഞ്ഞിക്കുഴി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി വളരെ നാടകീയമായി തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇത് കൂടാതെ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി. തുടർന്ന് രക്ഷപെടാൻ ശ്രമിക്കവേയാണ് ഇയാൾ കോടതി വളപ്പിൽ വെച്ച് പിടിക്കപ്പെട്ടത്. പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച വിവരം പുറത്തുവരുന്നത്. തന്റെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ ഹരികൃഷ്ണന് മേൽ കുരുക്കു മുറുകി. വിചാരണയ്ക്ക് ഒടുവിൽ തൊടുപുഴ കോടതി ഇയാളെ ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുേവണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.വി. മാത്യു ഹാജരായി.

കഴിഞ്ഞയാഴ്‌ച്ച കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ ലഭിച്ച വിധി വന്നിരുന്നു. കാസർഗോഡ് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസയിരുന്നു ഇത്.

2018 ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെയാണ് രവീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. ഒരു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. മരണംവരെ ജീവപര്യന്തവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ഈ കേസിൽ വിധി വന്ന ശേഷം സ്‌കൂൾ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിലെ സുപ്രധാന വിധിയാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP