Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുമുടിക്കെട്ട് തലയിലേന്തി കരിമലയും നീലിമലയും താണ്ടി കടൽ കടന്നെത്തിയ ഇസ്രയേൽ സംഘം; ശ്രീകോവിൽ നടയിലെത്തി അയ്യനെ കണ്ട് തൊഴുത് തീർത്ഥവും വാങ്ങിയപ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർക്ക് അത്ഭുതനിമിഷം; ശബരിമല കയറ്റം അതുല്യവും വിരണാത്മകവുമെന്ന് യഹൂദ വിശ്വാസികളായ സംഘം; ദക്ഷിണേന്ത്യ അത്ഭുതപ്പെടുത്തിയെന്നും ഇസ്രയേൽ സംഘത്തിന്റെ പ്രതികരണം

ഇരുമുടിക്കെട്ട് തലയിലേന്തി കരിമലയും നീലിമലയും താണ്ടി കടൽ കടന്നെത്തിയ ഇസ്രയേൽ സംഘം; ശ്രീകോവിൽ നടയിലെത്തി അയ്യനെ കണ്ട് തൊഴുത് തീർത്ഥവും വാങ്ങിയപ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർക്ക് അത്ഭുതനിമിഷം; ശബരിമല കയറ്റം അതുല്യവും വിരണാത്മകവുമെന്ന് യഹൂദ വിശ്വാസികളായ സംഘം; ദക്ഷിണേന്ത്യ അത്ഭുതപ്പെടുത്തിയെന്നും ഇസ്രയേൽ സംഘത്തിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ഇരുമുടിക്കെട്ട് തലയിലേന്തി.ശരണമന്ത്രങ്ങളുമായി അയ്യനെ കാണാൻ കടൽ കടന്നെത്തി ഇസ്രയേൽ സംഘം. അയിരങ്ങക്കണരക്കിന് അയ്യപ്പ ഭക്തരെ സാക്ഷിയാക്കായാണ് യഹൂദവിശ്വസികളായ ഇസ്രേൽ സംഘം അയ്യനെ കാണാൻ മല ചിവിട്ടിയത്. കരിമലയും, നീലിമലയും, ശരംകൊത്തിയും നടന്നുതന്നെയെത്തിയത് എഴുപത് വയസിനു മുകളലുള്ള സംഘനമാണ്.

അതുല്യം അനുപമം, വിവരണാതീതം എന്നാണ് തീർത്ഥാടനത്തിന് ശേഷം സംഘം പ്രതികരിച്ചത്. ആദ്യമായി പതിനെട്ടാം പടി ചവിട്ടിയ അനുഭവം മറക്കാൻ കഴിയില്ലെന്നാണ്. ടെൽ അവീവിൽ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും പറയുന്നത്.

ശ്രീകോവിൽ നടയിൽ നിന്ന് അയ്യനെ കണ്ട് തൊഴുതു പ്രസാദം നെറുകയിൽ തൊട്ടു. പിന്നീട് അയ്യന്റെ പ്രിയ വഴിപാടായ നെയ്യഭിഷേകവും കണ്ട് തൊഴുത്. അരവണയും വാങ്ങി. ഇസ്രയേലിൽ നിന്നുള്ള യഹൂദമത വിശ്വാസികളാണ് നാലുപേരും.എല്ലാവരും എഞ്ചിനിയർമാരാണ്. സന്നിധാനത്തെത്തിയ അതിഥികൾക്ക് പൊലീസ് സ്പെഷ്യൽ ഓഫീസർ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദർശനം നടത്തിയ നാലുപേർക്കും മേൽശാന്തി പ്രസാദം നൽകി.

തമിഴ്‌നാട്ടിൽ മധുര, തഞ്ചാവൂർ, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സംഘം സന്ദർശിച്ചിരുന്നു. വർക്കല പാപനാശവും കോവളവും കണ്ട ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്.മറ്റെവിടെയും കാണാത്ത ആചാരാനുഷ്ഠാനങ്ങളിലും ആതിഥ്യമര്യാദയിലും മനം നിറത്തെന്ന് അതിഥികൾ പറഞ്ഞു.

ഇന്ത്യയെക്കെുറിച്ച് വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിച്ചുവെന്നും ഇസ്രയേൽ സംഘം. പൊലീസ് നൽകിയ ഭക്ഷണവും കഴിച്ച ശേഷമാണ് ഇവർ മലയിറങ്ങിയത്. ചൊവ്വാഴ്ച നെടുമ്പാശ്ശേരിയിൽ നിന്ന് ടെൽ അവീവിലേക്ക് മടങ്ങും. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശസന്നിധി പകർന്നു നൽകിയ അനുഭവങ്ങളും എന്നും ഓർമയിലുണ്ടാകുമെന്ന് പറഞ്ഞാണ് സംഘം മലയിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP