Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെണ്ണിലാ... കൊമ്പിലേ രാപ്പാടി.... പെങ്ങളൂട്ടിയുടെ വിവാഹരാവിൽ ഹൃദയം നുറുങ്ങി ചേട്ടൻ പാടി; കണ്ണീരൊഴുക്കി ചേട്ടനെ കെട്ടിപ്പിടിച്ച് മുത്തം വെച്ച് നവവധു; കണ്ടുനിന്നവരുടെ പോലും കണ്ണുകലങ്ങിയ ആ വൈറൽ വീഡിയോ

വെണ്ണിലാ... കൊമ്പിലേ രാപ്പാടി.... പെങ്ങളൂട്ടിയുടെ വിവാഹരാവിൽ ഹൃദയം നുറുങ്ങി ചേട്ടൻ പാടി; കണ്ണീരൊഴുക്കി ചേട്ടനെ കെട്ടിപ്പിടിച്ച് മുത്തം വെച്ച് നവവധു; കണ്ടുനിന്നവരുടെ പോലും കണ്ണുകലങ്ങിയ ആ വൈറൽ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

രുവനന്തപുരം: പെങ്ങളൂട്ടിയുടെ വിവാഹം എന്നത് ഏത് ആങ്ങളമാരുടേയും സ്വപ്‌നമാണ്. എന്നാൽ ഒരു സുപ്രഭാതത്തിൽ അവൾ പടിയിറങ്ങി പോകുമ്പോൾ ഏത് ചേട്ടന്റേയും നെഞ്ചൊന്ന് പിടയ്ക്കും. സന്തോഷത്തിലും സങ്കടത്തിലും വഴക്കിടാനും പങ്കിട്ട് ഭക്ഷണം നൽകാനുമെല്ലാം ഒരു അനുജത്തിയുള്ളത് വൻ പ്രതീക്ഷയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് അത്തരത്തിൽ ഒരു അനുജത്തിയുടേയും ചേട്ടന്റേയും വീഡിയോയാണ്.

പെങ്ങളുടെ വിവാഹത്തലേന്ന് മധുരം നുള്ളലിലാണ് ചേട്ടൻ മനോഹരമായ ഗാനം സമ്മാനമായി നൽകിയത്. അനിയത്തിയോടുള്ള സ്നേഹവും അവളുടെ വേർപാട് നെഞ്ചിലുണ്ടാക്കുന്ന വേദനയുമാണ് ചേട്ടൻ പാട്ടിലൂടെ പങ്കുവയ്ക്കുന്നത്. ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനമാണ് ചേട്ടൻ പാടിയത്. എന്നാൽ പാട്ടുപാടി തുടങ്ങിയപ്പോഴും അനുജത്തിയുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.
പാട്ടു കഴിഞ്ഞ് എഴുന്നേറ്റ ചേട്ടന് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാനും അനിയത്തി മറന്നില്ല.

'അനിയത്തിയുടെ കല്യാണ തലേന്ന് ആണ്.. പാടാൻ തുടങ്ങിയപ്പോൾ അവൾ കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വരും എന്നറിയാവുന്നതുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല. ' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP