Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും കോളജ് വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജുവാര്യർ; ഇത്തവണ മഞ്ജുവിന്റെ തകർപ്പൻ ഡാൻസി കോട്ടയം സി.എം.എസ് കോളജിൽ; കൂടെ ആടിപ്പാടി നടി അനുശ്രിയും; വിദ്യാർത്ഥികളെ ഇളക്കിമറിച്ച താരനൃത്ത വീഡിയോ

വീണ്ടും കോളജ് വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജുവാര്യർ; ഇത്തവണ മഞ്ജുവിന്റെ തകർപ്പൻ ഡാൻസി കോട്ടയം സി.എം.എസ് കോളജിൽ; കൂടെ ആടിപ്പാടി നടി അനുശ്രിയും; വിദ്യാർത്ഥികളെ ഇളക്കിമറിച്ച താരനൃത്ത വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് ശക്തമായ തിരിച്ച് വരവ് നടത്തിയ നടിക്ക് മലയാളത്തിൽ കൈനിറയെ അവസരങ്ങളാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു കോളജ് പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്ത താരത്തിന്റെ വീഡിയോ വൈറലായിരുന്നു. പിന്നീടാണ് മലയാളികൾ അറിഞ്ഞത് നടി ബിന്ദു പണിക്കരുടെ മകൾ അരുന്ധതിക്കൊപ്പമാണ് താരം നൃകത്തചുവട് വച്ചത് എന്ന്.

മഞ്ജു തന്നെ ്അഭിനയിച്ച പ്രണയവർണങ്ങൾ എന്ന ചിത്രത്തിലെ കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിനാണ് താരം വേദിയിൽ നിറഞ്ഞ് ആടിയത്. ഈ നൃത്തം വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ ഡാൻസ,് എത്തുന്നത്. 'പ്രതി പൂവൻ കോഴി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോട്ടയം സി എം എസ് കോളജിലെത്തിയപ്പോഴാണ് മഞ്ജുവും അനുശ്രിയും വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കഴിഞ്ഞയാഴ്ച തേവര സേക്രട്ട് ഹാർട്ട് കോളജിൽ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യർ വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാൻസിന്റെ വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിദ്യാർത്ഥികൾക്കൊപ്പം ആവേശത്തോടെ ഡാൻസ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP