Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകനെ മർദിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് വാളയാർ കേസിലെ മധുവിന്റെ അമ്മ; സിപിഎം പ്രവർത്തകനായതിനാൽ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു; നടുറോഡിൽ മർദനമേറ്റ് കിടന്ന മധുവിനെ ആശുപത്രിയിലെത്തിച്ചത് പൊലീസ്; പ്രദേശത്ത് താമസിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി

മകനെ മർദിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് വാളയാർ കേസിലെ മധുവിന്റെ അമ്മ; സിപിഎം പ്രവർത്തകനായതിനാൽ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു; നടുറോഡിൽ മർദനമേറ്റ് കിടന്ന മധുവിനെ ആശുപത്രിയിലെത്തിച്ചത് പൊലീസ്; പ്രദേശത്ത് താമസിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതിയും സിപിഎം പ്രവർത്തകനുമായ മധുവിനെ മർജിച്ചത് ബിജെപി പ്രവർത്തകരാണെന്ന ആരോപണവുമായി മധുവിന്റെ അമ്മ. പാർട്ടി വൈരാഗ്യത്തിന്റെ പേരിലാണ് മകനെ തല്ലിയതെന്നും മധുവിന്റ അമ്മ പറയുന്നു.

പാലക്കാട് അട്ടപ്പളത്തുവച്ചാണ് കേസിലെ മുഖ്യ പ്രതിയായ മധുവിന് നേരെ ആക്രമണമുണ്ടായത്. റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് താമസിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാരിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു.

അട്ടപ്പള്ളം ശെൽവപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാർച്ച് നാലിന് ഒൻപതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയൽവാസിയായ പതിനേഴുകാരൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. സംഭവത്തിൽ സർക്കാർ ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP