Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർ നൽകിയ മറുപടി കത്ത് പുറത്തുവിടൂ; എനിക്കെതിരെ പരാമർശമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പറയുന്നത് ചെയ്യാം: ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി.ജലീൽ; എംജി സർവകലാശാല മാർക്ക് ദാനവിവാദത്തിൽ ഗവർണർക്ക് വീണ്ടും കത്ത് നൽകി ചെന്നിത്തല

ഗവർണർ നൽകിയ മറുപടി കത്ത് പുറത്തുവിടൂ; എനിക്കെതിരെ പരാമർശമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പറയുന്നത് ചെയ്യാം: ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി.ജലീൽ; എംജി സർവകലാശാല മാർക്ക് ദാനവിവാദത്തിൽ ഗവർണർക്ക് വീണ്ടും കത്ത് നൽകി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടാൻ വെല്ലുവിളിച്ച് മന്ത്രി കെ.ടി.ജലീൽ. മന്ത്രിക്കെതിരെ പരാമർശമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പറയുന്നത് താൻ ചെയ്യുമെന്നും കെടി ജലീൽ കോഴിക്കോട്ട് പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. ജെഡിടി പോളിടെക്‌നിക്കിൽ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. അതിനിടെ, മന്ത്രി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു, ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പിന്നീട് പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.

അതേസമയം, എം.ജി. സർവകലാശാല നിയമവിരുദ്ധമായി നടത്തിയ മാർക്ക് ദാനം പിൻവലിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് എടുത്ത തീരുമാനം നിയമാനുസൃതമല്ലാത്തതിനാൽ നിലനിൽക്കുകയില്ലെന്നു കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവർണർക്ക് കത്ത് നൽകി. എം.ജി. സർവകലാശാല വി സിയോട് ചാൻസലർ കൂടിയായ ഗവർണർ വിശദീകരണം ചോദിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് വീണ്ടും ഗവർണർക്ക് കത്ത് നൽകിയത്. മാർക്ക്ദാനം പിൻവലിച്ചത് കള്ളക്കളിയാണെന്നും കത്തിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സർവകലാശാല ഒരിക്കൽ നൽകിയ ബിരുദവും ഡിപ്ലമോയും പിൻവലിക്കാനുള്ള അധികാരം ഗവണർക്കാണ്. ഗവർണറുടെ അനുമതിയില്ലാതെ സിൻഡിക്കേറ്റ് അങ്ങനെ തീരുമാനിച്ചാൽ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികൾക്ക് കോടതിയിൽ പോകാനും തീരുമാനം റദ്ദാക്കിക്കാനും കഴിയുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാല വളഞ്ഞ വഴിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് അത് തന്നെയാണെന്നാണ് കരുതേണ്ടത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ സർവകലാശാലകളിൽ ഇടപെടുകയും ഫയലുകൾ വിളിച്ചു വരുത്തുകയും ചെയ്തതിന്റെ തെളിവായി ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറും പ്രതിപക്ഷ നേതാവ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. സർവകലാശാലയിൽ നിശ്ചിത സമയക്രമം നിശ്ചയിച്ചു ആ തീയതികളിൽ അദാലത്തുകൾ നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തെ സർവകലാശാലാ രജിസ്ട്രാർമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നു. അദാലത്തുകളിൽ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നൽകാവുന്നതാണെന്നും സർക്കുലറിൽ പറയുന്ന വിവരവും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP