Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നാവോ സംഭവം: പ്രതികളെ സംരക്ഷിക്കുന്നത് ബിജെപി ബന്ധമുള്ളതുകൊണ്ട്; ഇരയായ പെൺകുട്ടിക്ക് എന്തുകൊണ്ട് സംരക്ഷണം നൽകിയില്ലെന്നും പ്രിയങ്ക; നീതിയും സംരക്ഷണവും തേടി ഒരു മകൾ കൂടി ജീവിതം ത്യജിച്ചുവെന്ന് രാഹുൽ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അഖിലേഷ് യാദവ്; നീതി ലഭ്യമാക്കണമെന്ന് മായാവതി

ഉന്നാവോ സംഭവം: പ്രതികളെ സംരക്ഷിക്കുന്നത് ബിജെപി ബന്ധമുള്ളതുകൊണ്ട്; ഇരയായ പെൺകുട്ടിക്ക് എന്തുകൊണ്ട് സംരക്ഷണം നൽകിയില്ലെന്നും പ്രിയങ്ക; നീതിയും സംരക്ഷണവും തേടി ഒരു മകൾ കൂടി ജീവിതം ത്യജിച്ചുവെന്ന് രാഹുൽ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അഖിലേഷ് യാദവ്; നീതി ലഭ്യമാക്കണമെന്ന് മായാവതി

മറുനാടൻ ഡെസ്‌ക്‌

ഉന്നാവോ: ഉന്നാവോ കേസിൽ വിചാരണയ്ക്ക് അതിവേഗ കോടതി പ്രഖ്യാപിച്ചെങ്കിലും യുപി സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു. കോൺ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സർക്കാരിനെതിരെ പ്രിയങ്ക രൂക്ഷവിമർശനം ചൊരിഞ്ഞു. 'കഴിഞ്ഞ ഒരുവർഷമായി ഇരയുടെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചുവരികയാണ്. പ്രതികൾക്ക് ചില ബിജെപി ബന്ധമുണ്ടെന്ന് ഞാൻ കേട്ടിരുന്നു. അതുകൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്. ക്രിമിനലുകൾ സംസ്ഥാനത്ത് ഭയമില്ലാതെ വിഹരിക്കുകയാണ്'- പ്രിയങ്ക പറഞ്ഞു. ഉന്നാവോയിൽ നേരത്തെയുണ്ടായ സംഭവം കണക്കിലെടുത്ത് എന്തുകൊണ്ട് ഈ കുട്ടിക്ക് സർക്കാർ സംരക്ഷണം നൽകിയില്ല? എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു? ദിവസം അരങ്ങേറുന്ന സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെ? പ്രിയങ്ക ചോദ്യങ്ങൾ എറിഞ്ഞു.
നീതിയും സംരക്ഷണവും തേടി ഒരു മകൾ കൂടി ജീവിതം ത്യജിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഇതൊരു കറുത്ത ദിനമാണ്. ബിജെപി സർക്കാരിന് കീഴിൽ ഇത് ആദ്യത്തെ സംഭവമല്ല. നിയമസഭയിൽ നിരവധി ഉറപ്പുകൾ നൽകിയിട്ടും മുഖ്യമന്ത്രിക്കോ, സർക്കാരിനോ ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മുഖ്യമന്ത്രിയും, ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും രാജി വയ്ക്കും വരെ നീതി ലഭ്യമാവുകയില്ല-അഖിലേഷ് പറഞ്ഞു. ഇരയുടെ കുടുംബത്തിന് യുക്തമായ നീതി ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ബിഎസ്‌പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP