Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി വളർത്തിയിട്ട് കാര്യമില്ല..പെൺകുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കും; മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് അമ്മയുടെ പ്രതിഷേധം ; ആറുവയസുകാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച അമ്മയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഇനി വളർത്തിയിട്ട് കാര്യമില്ല..പെൺകുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കും; മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് അമ്മയുടെ പ്രതിഷേധം ; ആറുവയസുകാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച അമ്മയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉന്നാവോ ബലാൽസംഗക്കേസിലെ ഇരയെ പ്രതികൾ ചുട്ടുകൊന്നതിൽ ശക്തമായ പ്രതിഷേധം ഇരമ്പുന്നതിനിടെ, മകളുടെ ദേഹത്ത് അമ്മ പെട്രോൾ ഒഴിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. സഫ്ദർജങ് ആശുപത്രിക്കു മുന്നിലായിരുന്നു സ്ത്രീയുടെ പ്രതിഷേധം സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്ക് അടിയന്തരമായ ചികിത്സ നൽകി.

ഇനി വളർത്തിയിട്ട് കാര്യമില്ല...ഇനി പെൺകുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചായിരുന്നു അമ്മയുടെ പ്രതിഷേധം. ദിവസവും നടക്കുന്ന ബലാത്സംഗങ്ങളിൽ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും അലയടിക്കുന്നത്. ഉന്നാവോയിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സഫ്ദർജങ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏതാനും സ്ത്രീകൾ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും വീണ്ടും സ്ത്രീകളെത്തി റോഡ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ പ്രതിഷേധത്തോട് ചേർന്ന് നിന്ന് കൊണ്ടാണ് തന്റെ ആറുവയസ്സുകാരിയായ മകളുടെ ദേഹത്ത് സ്ത്രീ പെട്രോളൊഴിച്ചത്.പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ ദുരിത ജീവിതം. 90 ശതമാനവും പൊള്ളലേറ്റ് ജീവന് വേണ്ടിയുള്ള 38 മണിക്കൂർ നീണ്ട പോരാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP