Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്ളോറിഡ നേവൽ ബേസ് വെടിവെപ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു; അക്രമി സൗദി അറേബ്യയിൽ നിന്നുള്ള സൈനിക വിദ്യാർത്ഥി; നേവൽ ബേസ് അനിശ്ചിതകാലത്തേക്ക് അടച്ചു

ഫ്ളോറിഡ നേവൽ ബേസ് വെടിവെപ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു; അക്രമി സൗദി അറേബ്യയിൽ നിന്നുള്ള സൈനിക വിദ്യാർത്ഥി; നേവൽ ബേസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഫ്ളോറിഡ: ഫ്‌ളോറിഡയിലെ നേവൽ എയർ ബേസ് പെൻസകോളയിൽ വെള്ളിയാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അക്രമിയടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.50നാണ് വെടിവെപ്പ് നടന്നത്. വെടിവയ്‌പ്പ് അവസാനിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും നേവൽ ബേസ് പൂട്ടിയിരിക്കുകയാണെന്ന് നാവികസേനാ വക്താവ് പറഞ്ഞു ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

വെടിവെച്ച ആൾ സൗദി വ്യോമസേനയിൽ അംഗമാണെന്ന് അധികൃതർ തിരിച്ചറിഞ്ഞതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫ്‌ളോറിഡയിൽ പരിശീലനത്തിനായി എത്തിയ സൗദി വ്യോമസേനയിലെ അംഗമായ മുഹമ്മദ് സയീദ് അൽഷ്രമാനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. രാവിലെ 6:50 ഓടെ വെടിവെയ്‌പ്പിന്റെ വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ ഉദ്യോ​ഗസ്ഥർക്ക് വെടിവയ്പിൽ പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കൂടാതെ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്ട്ടുകൾ സൂചിപ്പിക്കുന്നു.

പല രാജ്യങ്ങളിൽ നിന്നും എല്ലായ്‌പ്പോഴും പരിശീലനത്തിനായി ഇവിടെ വിദ്യാർത്ഥികൾ എത്താറുണ്ട്. കാരണം പരിശീലനം നേടാനുള്ള ഏറ്റവും നല്ല സ്ഥലമാണ് അമേരിക്ക. ഇവിടെ നല്ല നിലവാരമുള്ള പരിശീലനമാണ് നൽകുന്നത്,' അദ്ദേഹം പറഞ്ഞു. 'സൽമാൻ രാജാവ് ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്താനും ഇരകളുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുഭാവം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കൻ ജനതയെ സ്‌നേഹിക്കുന്ന, സൗദി ജനതയുടെ വികാരങ്ങളെ മാനിക്കുന്ന രൂപമോ ഭാവമോ വെടിവെയ്പ് നടത്തിയ വ്യക്തിക്കില്ലെന്നും അതുകൊണ്ടുതന്നെ അയാൾ യാതൊരു തരത്തിലും സൗദിയെ പ്രതിനിധീകരിക്കുന്നില്ലെന്നും സൽമാൻ രാജാവ് പറഞ്ഞതായി ട്രംപിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.

പ്രതിദിനം പതിനായിരത്തിലധികം തൊഴിലാളികളാണ് നേവൽ എയർ സ്‌റ്റേഷൻ പെൻസകോളയിലേക്ക് വരുന്നത്. നേവി ബൊളിവാർഡിലൂടെയാണ് പലരും പ്രവേശിക്കുന്നത്. രാവിലെ 10 മണിയോടെ ബേസ് പൂട്ടി. അവശ്യ സർവീസ് ഉദ്യോഗസ്ഥരെ മാത്രമേ അകത്തു പ്രവേശിക്കാൻ അനുവദിച്ചിട്ടുള്ളൂ. താവളത്തിന് ചുറ്റുമുള്ള പ്രദേശം ഒഴിയാൻ പെൻസകോള മേയർ ഗ്രോവർ സി റോബിൻസൺ താമസക്കാരോട് ആവശ്യപ്പെട്ടു. നേവൽ എയർ സ്‌റ്റേഷൻ പെൻസക്കോളയിൽ 16,000 സെനികരും 7,400 സിവിലിയൻ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ട്. കൂടാതെ നാവികസേന, നാവികർ, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയിലെ 60,000 അംഗങ്ങൾക്ക് ഓരോ വർഷവും പരിശീലനം ലഭിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP