Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താലായിൽ മരിച്ച മലയാളി നഴ്സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാട്ടിലേക്ക്; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിങ്കളാഴ്‌ച്ച പൊതുദർശനത്തിന് വക്കും; കോഴിക്കോട് സ്വദേശിക്ക് വിടപറയാനൊരങ്ങി മലയാളി സമൂഹം

താലായിൽ മരിച്ച മലയാളി നഴ്സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാട്ടിലേക്ക്; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിങ്കളാഴ്‌ച്ച പൊതുദർശനത്തിന് വക്കും;  കോഴിക്കോട് സ്വദേശിക്ക് വിടപറയാനൊരങ്ങി മലയാളി സമൂഹം

സ്വന്തം ലേഖകൻ

ഴിഞ്ഞ ബുധനാഴ്ച താലയിലെ അപ്പാർട്മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെ മൃതദേഹം നാ്ട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുപോകാമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്‌ച്ച നാട്ടിലേക്ക് മൃതദേഹം കൊണ്ട് പോകുന്നതിന് മുമ്പായി അയർലന്റിലെ മലയാളി സമൂഹത്തിന് അന്ത്യയാത്ര നല്കാനുള്ള സൗകര്യം ഒരുക്കിയേക്കും.

തിങ്കളഴ്ച (9.12. 2019) ന് വൈകിട്ട് 4 മണി മുതൽ 7 മണിവരെ മേരിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ 'ചർച്ച് ഓഫ് ഇൻകാർനേഷൻ ഫെറ്റേർകെയ്‌നിൽ' വെച്ച് നടക്കും. എന്നാൽ ാെപാതുദർശന സമയം എപ്പോഴായിരിക്കുമെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടോടെ മേരിയുടെ സഹോദരൻ ഡബ്ലിനിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികളും ഇന്നലെ പൂർത്തിയായി.

കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വർഷം മുൻപ് അയർലണ്ടിൽ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവർ താമസിക്കുന്ന അപ്പാട്ട്മെന്റിലാണ് മേരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരി മരണത്തിനായി തെരഞ്ഞെടുത്തത്. മരണത്തിന് മുൻപ് വരെ കൂട്ടുകാരുമൊത്ത് ചിരിച്ചുല്ലസിച്ച മേരി ആത്മഹത്യാ ചെയ്യാൻ തക്ക കാരണങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് കൂട്ടുകാർ പറയുന്നത്. സഹപ്രവർത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ജനുവരി എട്ടിന് ആയിരുന്നു മേരിയുടെ വിവാഹം.വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച മേരി നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP