Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും

ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഞാനുണ്ട്കൂടെ ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ. വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന വികാരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് ഞാനുണ്ട്കൂടെ ഹാഷ് ടാഗിന് തുടക്കമാകുന്നത്. വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായാണ് ഈ ഹാഷ് ടാഗ്. ഇതോടെ പീഡനക്കേസ് പ്രതികൾക്കും കോടതി വിട്ടവർക്കുമെല്ലാം സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചേക്കും.

വാളയാറിൽ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനായ നാലാം പ്രതി മധുവിനെതിരെ ആക്രമണം ഉണ്ടായിരുന്നു. അതിക്രൂര മർദ്ദനാണ് മധുവിന് ഏൽക്കേണ്ടി വന്നത്. റോഡരികിൽ കിടന്ന മധുവിനെ പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ ഹൈദരാബാദിൽ മൃഗ ഡോക്ടറെ പൊലീസ് വെടിവച്ച് കൊന്നത് വലിയ ചർച്ചയായിരുന്നു. ഇതിനോടൊപ്പം വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതും പ്രതിഷേധമായി ഉയർന്നിരുന്നു. ഇതിനിടെയാണ് മധുവിനെ ആരോ മർദ്ദിക്കുന്നത്. ഇതിന് പിന്നാലെ ഫോട്ടോ സഹിതം നടന്നത് ജനകീയ വിചാരണയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തി. തൊട്ടു പിന്നാലെ ഹാഷ് ടാഗ് കാമ്പൈയിനും.

#ഞാനുണ്ട്കൂടെ..
വാളയാറിൽ നിന്നും നല്ല വാർത്ത വരുന്നു.
പേപ്പട്ടികളെപ്പോലെ വേട്ടയാടി കൊല്ലണം.
പരമാവധി ക്രൂരമായി കൊല്ലണം.
റേപ്പിസ്റ്റുകളെ കൊന്നതിനു കേസിൽപെട്ടാൽ നമ്മളൊരുമിച്ചു നിന്ന് നിയമസഹായം കൊടുക്കണം. ഉള്ളിൽ കാമം ചുരമാന്തുന്ന,
ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം. നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം. മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...
#ഞാനുണ്ട്കൂടെ...-ഇതാണ് ഹാഷ് ടാഗ് കാമ്പൈനിൽ പങ്കുവയ്ക്കുന്ന പൊതു വികാരം. ഈ സാഹചര്യത്തിലാണ് വാളയാർ കേസിലെ പ്രതികൾക്ക് സുരക്ഷ കൂട്ടാൻ പൊലീസിന്റെ തീരുമാനം. കരുതലോടെ നടക്കണമെന്ന നിർദ്ദേശം കോടതി വെറുതെ വിട്ടവർക്ക് നൽകും. ഹൈദരാബാദിലെ വെടിവയ്‌പ്പിന് ശേഷം വാളയാറിലെ പ്രതികളായിരുന്നവർക്കെതിരെ അതിരൂക്ഷമായ വികാരം സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു.

ഇതിനിടെയാണ് വാളയാർ കേസിൽ പ്രതിയായിരുന്ന മധുവിന് മർദ്ദനമേറ്റത്. റോഡരികിൽ അവശനായി കിടന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യ കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് മർദ്ദിച്ചതെന്ന കാര്യത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് കാര്യമായ മർദ്ദനമേറ്റ പാടുകളുണ്ട്. കേസിൽ കോടതി വെറുതെവിട്ട ശേഷം നാട്ടുകാരിൽ നിന്ന് ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാർ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മർദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് വ്യക്തമല്ല. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്.

മധുവിന്റെ ദേഹമാസകലം പരുക്കുണ്ടെങ്കിലും ഗുരുതരമല്ല. നാട്ടുകാരിൽ ചിലർ വാക്കുതർക്കത്തിനൊടുവിൽ മർദിക്കുകയായിരുന്നു എന്ന് മധു പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിമധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കനത്തപ്രതിഷേധം ഉയർന്നതോടെ പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അപ്പീൽ നൽകിയിരുന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കേസിൽ തുടരന്വേഷണവും പുനർവിചാരണയും അനുവദിക്കണമെന്നുമാണ് അപ്പീലിൽ പറഞ്ഞത്. 6 കേസുകളിലായി 4 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരുന്നത്.

പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി നിഗമനം. എന്നാൽ, ശക്തമായ തെളിവുകൾ പോലും പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്നും വിധിയിൽ പ്രതിഫലിച്ചെന്നും അപ്പീലിൽ പറയുന്നു. 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ 9 വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണു പ്രതികൾ. ഇതിൽ പ്രദീപ്കുമാർ, വലിയ മധു എന്നിവർ 2 കേസുകളിലും പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP