Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതു പാർട്ടി പ്രവർത്തകരാ? അവര് മാവോയിസ്റ്റുകളാണ്; അലനും താഹയും പാർട്ടി പ്രവർത്തകരല്ല മാവോയിസ്റ്റുകളെന്ന് തുറന്നടിച്ച് പിണറായി വിജയൻ; ജപ്പാൻ-കൊറിയ യാത്ര ഉല്ലാസ യാത്രയെന്ന് പരിഹസിക്കുന്നവർ കൂടെ വന്ന ഉദ്യോഗസ്ഥരോട് ചോദിക്കട്ടെ; കുടുംബാംഗങ്ങളുടെ വിദേശ യാത്ര സർക്കാർ ചെലവിൽ നടത്തുന്ന അല്പരല്ല ഞങ്ങൾ; കേന്ദ്ര പൊതുമേഖലാ കമ്പനിയായതുകൊണ്ടാണ് പവൻ ഹാൻസിന്റെ പക്കൽ നിന്ന് ഹെലികോപ്ടർ വാങ്ങാൻ കാരണം; വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ഏതു പാർട്ടി പ്രവർത്തകരാ? അവര് മാവോയിസ്റ്റുകളാണ്; അലനും താഹയും പാർട്ടി പ്രവർത്തകരല്ല മാവോയിസ്റ്റുകളെന്ന് തുറന്നടിച്ച് പിണറായി വിജയൻ; ജപ്പാൻ-കൊറിയ യാത്ര ഉല്ലാസ യാത്രയെന്ന് പരിഹസിക്കുന്നവർ കൂടെ വന്ന ഉദ്യോഗസ്ഥരോട് ചോദിക്കട്ടെ; കുടുംബാംഗങ്ങളുടെ വിദേശ യാത്ര സർക്കാർ ചെലവിൽ നടത്തുന്ന അല്പരല്ല ഞങ്ങൾ; കേന്ദ്ര പൊതുമേഖലാ കമ്പനിയായതുകൊണ്ടാണ് പവൻ ഹാൻസിന്റെ പക്കൽ നിന്ന് ഹെലികോപ്ടർ വാങ്ങാൻ കാരണം; വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: വിദേശയാത്രാ വിവാദമടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന പല ആരോപണങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുമറുപടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

വിദേശയാത്ര ഉല്ലാസയാത്രയായിരുന്നുവെന്ന വിമർശനം

അവരെ കുറിച്ചൊക്കെ ഞാൻ എന്തുപറയാനാണ്? ഉല്ലാസം ഉല്ലാസം എന്നൊക്കെ ചോദിച്ചാൽ എന്താ പറയുക..ഞങ്ങളുടെ ഉദ്യോഗസ്ഥരോട് ചോദിക്കുക..എന്തായിരുന്നു ഞങ്ങളുടെ ഷെഡ്യൂളെന്ന്. അപ്പോൾ അത് മനസ്സിലാക്കാനാകും. ഞങ്ങൾ ഇതൊക്കെ ഗൗരവമായിട്ടാണ് കാണുന്നത്. പക്ഷേ പ്രതിപക്ഷത്തിന് ഇതൊക്കെ തെറ്റിദ്ധാരണ വന്നിരിക്കുകയാണ്. എന്തിനെയും എതിർക്കണം ..ഇതാണ് അവർ മനസിലാക്കി വച്ചിട്ടുള്ളത്. നാടിന്റെ കാര്യങ്ങളിൽ, നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ആ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ബാധ്യത സാധാരണഗതിയിൽ സംസ്ഥാന സർക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റാതിരിക്കാൻ പറ്റുമോ? അതിന്റെ ഭാഗമായുള്ള സന്ദർശനങ്ങളും ചർച്ചകളും ഒക്കെ വേണ്ടി വരും. അതിന് അതിന്റേതായ ഗുണവും ലഭിക്കുന്നുവെന്നാണ് കാണാൻ കഴിയുക.

വിദേശയാത്രാച്ചെലവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചോദിച്ചാൽ വിവരം കിട്ടുന്നില്ല

അത് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചാലേ കിട്ടൂ. എന്റെ ഓഫീസിൽ ചോദിച്ചാൽ ചിലപ്പോൾ കിട്ടിയില്ലെന്ന് വരും. യാത്ര നടത്തി പിന്നെയാണല്ലോ ചെലവ് വരുന്നത്. ഇപ്പോൾ തന്നെ നിങ്ങൾ ചെലവ് എത്രയെന്ന് ചോദിച്ചാൽ പറയാൻ പറ്റുമോ? നമ്മൾ എയർ ടിക്കറ്റിന്റെ ചാർജ് കൊടുക്കുന്നത് തന്നെ കുറച്ചുനാൽ കഴിഞ്ഞിട്ടായിരിക്കുമല്ലോ. അപ്പോൾ എത്രയാണ് ചെലവെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാൻ കഴിയില്ല. പേ ചെയ്തുകഴിഞ്ഞാൽ മാത്രമല്ല പറയാൻ പറ്റൂ. അതുകൊണ്ട് സംഭവിക്കുന്നതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

കുടുംബാംഗങ്ങളുടെ യാത്ര സർക്കാർ ചെലവിലോ?

ആ അൽപ്പത്തമൊന്നും കാട്ടുന്നവരല്ല ഞങ്ങൾ. കുടുംബാംഗത്തിന്റെ ചെലവ് സർക്കാർ ചെലവിൽ നടത്തേണ്ട കാര്യമൊന്നുമില്ല. ഏതെങ്കിലും ഒരു യാത്രയിൽ ഏതെങ്കിലും ഒരുകുടുംബാംഗത്തിന്റെ യാത്ര സർക്കാർ ചെലവിൽ നടത്തി എന്നുപറയാനാവില്ല.

നേരത്തെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂർത്താണെന്നും അംഗീകരിക്കാൻ സാധിക്കാത്ത നടപടിയാണെന്നും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുൾപ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്ര എന്തിന് വേണ്ടിയെന്നും പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരുന്നു.ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാർക്ക് വിദേശയാത്ര നടത്തുന്നതിൽ മാത്രമേ താൽപര്യമുള്ളൂവെന്നായിരുന്നു കോടതി വിമർശനം.

ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം

സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ ആവശ്യമുള്ളതുകൊണ്ടാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. പൊലീസിന് വേണ്ടിയാമ് ഇത്തരമൊരു ഹെലികോപ്ടർ എടുക്കുന്നത്. അത് കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പവൻ ഹാൻസ് ലിമിറ്റഡിൽ നിന്നാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. ഇത് കേരള പൊലീസിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ ഉദ്ദേശിച്ചാണ്. വളരെ വിശദമായി ചർച്ച ചെയ്ത് എടുത്ത തീരുമാനം തന്നെയാണ്. മറ്റൊരു കമ്പനിയുമായി ചർച്ച നടത്തിയിട്ടില്ല. നേരിട്ട് പവൻ ഹാൻസുമായിട്ടാണ് ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത് സമിതിയാണ് ചർച്ച ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ വിദഗ്ധരടക്കമുള്ളവർ വിലയിരുത്തിയ ശേഷമാണ് ധാരണയായത്. സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിട്ടില്ല. അവർക്ക് ആഗ്രഹം കാണും. അതുകൊണ്ട് നിരക്ക് കുറവാണ്..കൂടുതലാണ് എന്ന് പറയുന്നതിൽ കഴമ്പില്ല. പൊലീസിന്റെ ആവശ്യത്തിനുള്ള ഹെല്‌കോപ്ടർ മറ്റാവശ്യത്തിന് ഉപയോഗിക്കുന്നത് ആപേക്ഷികമാണ്. പെട്ടെന്നൊരു സാഹചര്യം വന്നാൽ ഉപയോഗിക്കേണ്ടി വന്നേക്കാം.

ഹെലികോപ്ടർ വിവാദം

1.44 കോടി രൂപ ചെലവഴിച്ച് ഡൽഹി ആസ്ഥാനമായ പവർഹാൻസിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 20മണിക്കൂർ ഉപയോഗിക്കാം.അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ വീതം നൽകണം. എന്നാൽ ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ എന്ന കമ്പനി ഇതേ തുകയ്ക്ക് കണ്ണൂരും കൊച്ചിയും തിരുവനന്തപുരത്തുമായി മൂന്നു ഹെലികോപ്റ്റർ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇരുപത് മണിക്കൂറിനു പകരം അറുപത് മണിക്കൂർ സേവനവും ഉറപ്പ് നൽകി. എന്നാൽ ഇത് പിന്തള്ളിയാണ് പവൻഹാൻസുമായി കരാറിലേർപ്പെടാൻ തീരുമാനിച്ചതെന്നാണ് ആരോപണം. ഈമാസം 10ന് കരാർ ഒപ്പിടാനിരിക്കെ ചിപ്‌സൺ ഏവിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട്.

ശബരിമല യുവതീ പ്രവേശനം

സുപ്രീം കോടതിയുടെ അന്തിമ വിധി വരട്ടെ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ

എംജി യുണിവേഴ്‌സിററി പ്രശ്‌നത്തിൽ മന്ത്രിക്ക് പങ്കില്ല. ഇക്കാര്യം ഗവർണർക്കും ബോധ്യമായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. മാർക്് ദാനം അദാലത്തിന്റെ ഭാഗമല്ല, മുമ്പ് തന്നെ വന്നതാണ്. അദാലത്തിൽ വന്നതാണ്. അത് പൊതുവിമർശനം വന്നപ്പോൾ അത് മാറ്റി. മന്ത്രി മോഡറേഷൻ കൊടുക്കാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും തന്ന കത്ത് ഫോർവേഡ് ചെയ്തിട്ടുണ്ടാവാം. തീരുമാനം ബന്ധപ്പെട്ട സമിതിയുടേതാണ്.

സിപിഎം പ്രവർത്തകരായി അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത്

ഏതു പാർട്ടി പ്രവർത്തകരാ? അവര് മാവോയിസ്റ്റുകളാണ്. പാർട്ടി പ്രവർത്തകരല്ല. ആ പരിശോധന നടന്നു കഴിഞ്ഞല്ലോ..അവർ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായില്ല? അതിലെന്ത് പ്രശ്‌നം വന്നിരിക്കുന്നെ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP