Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തിയതിന് പൊലീസ് വെടിവെച്ചുകൊന്ന ഉസ്മാൻ ഖാന്റെ മൃതദേഹം പാക് അധിനിവേശ കാശ്മീരിൽ അടക്കിയത് ഇസ്ലാമിക ആചാരപ്രകാരം; കൊലപാതകികൾക്ക് നല്ല മരണം നൽകുന്ന പാക് ഭീകരതയുടെ മറ്റൊരു മുഖം

ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തിയതിന് പൊലീസ് വെടിവെച്ചുകൊന്ന ഉസ്മാൻ ഖാന്റെ മൃതദേഹം പാക് അധിനിവേശ കാശ്മീരിൽ അടക്കിയത് ഇസ്ലാമിക ആചാരപ്രകാരം; കൊലപാതകികൾക്ക് നല്ല മരണം നൽകുന്ന പാക് ഭീകരതയുടെ മറ്റൊരു മുഖം

സ്വന്തം ലേഖകൻ

ണ്ടൻ ബ്രിഡ്ജിൽ നിരപരാധികളുടെ നേർക്ക് കത്തിയാക്രമണം നടത്തുകയും രണ്ടുപേരെ വധിക്കുകയും ചെയ്തതിന് പൊലീസ് വെടിവെച്ചുകൊന്ന ഭീകരൻ ഉസ്മാൻ ഖാന് പാക്കിസ്ഥാന്റെ അന്ത്യാഞ്ജലി. ഉസ്മാന്റെ മൃതദേഹം പാക്കിസ്ഥാനിലെത്തിക്കുകയും അവിടെനിന്ന് പാക് അധീന കശ്മീരിലെ കജ്‌ലാനി ഗ്രാമത്തിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം അടക്കുകയും ചെയ്തു.

മൃതദേഹം വി്ട്ടുകൊടുക്കാൻ ലണ്ടൻ കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ അതേറ്റുവാങ്ങി ഇസ്ലാമാബാദിലെത്തിച്ചത്. തുടർന്നായിരുന്നു കജ്‌ലാനിയിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ലണ്ടനിൽനിന്ന് പുറപ്പെട്ട മൃതദേഹം, വെള്ളിയാഴ്ച രാവിലെ പാക്കിസ്ഥാനിലെത്തിച്ചു. തുടർന്നായിരുന്നു മതാചാരപ്രകാരമുള്ള അന്തിമചടങ്ങുകൾ നടത്തിയത്.

അഞ്ചുപേരാണ് ഉസ്മാൻ ഖാന്റെ കത്തിയാക്രമണത്തിന് ഇരയായത്. ഇതിൽ രണ്ടുപേർ മരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബിരുദധാരികളായ സാസിക ജോൺസ്, മെറിറ്റ് എന്നിവരാണ് ഉസ്മാന്റെ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്‌സാക്ഷികളായ ചിലരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയതും തുടർന്ന് പൊലീസ് വെടിവെച്ചുകൊന്നതും.

ബ്രിട്ടനിൽ ഉസ്മാൻ ഖാന്റെ മൃതദേഹം അടക്കിയാൽ അത് മറ്റുള്ളവരുടെ എതിർപ്പിന് കാരണമാകുമോ എന്ന ഭയംകൊണ്ടാണ് ശവസംസ്‌കാരം പാക് അധീന കാശ്മീരിലെ ഗ്രാമത്തിലാക്കാമെന്ന് തീരുമാനിച്ചതെന്ന് ഉസ്മാന്റെ ബന്ധുക്കളിലൊരാൾ പറഞ്ഞു. ഉസ്മാൻ ചെയ്തതിന് കുടുംബം ഉത്തരവാദിയല്ലെന്നും സംഭവത്തെ പൂർണമായും അപലപിക്കുന്നുവെന്നും കുടുംബം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പെ, പരിക്കേറ്റവർ വേഗത്തിൽ തിരിച്ചുവരട്ടെ എന്നാശംസിക്കുന്നതായും കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

മുമ്പ് ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയായതിന് അറസ്റ്റിലായി ജയിൽ ശിക്ഷയനുഭവിച്ചയാളാണ് ഉസ്മാൻ ഖാൻ. ലണ്ടനിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയോടെയാണ് ഇയാൾക്ക് ജാമ്യം നൽകിയത്. എന്നാൽ, മുൻ തടവുകാരുടെ പുനരധിവാസം സംബന്ധിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി വാങ്ങി ലണ്ടനിലെത്തിയ ഇയാൾ ആക്രമണം നടത്തുകയായിരുന്നു.

2018 ഡിസംബറിലാണ് ഉസ്മാൻ ജയിൽ മോചിതനായത്. പിന്നീട് സ്റ്റാഫഡിൽ താമസിക്കുകയായിരുന്നു ഇയാൾ. 2010 ഡിസംബറിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിലാണ് ഉസ്മാൻ അറസ്റ്റിലായത്. അൽ ഖ്വായ്ദ ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗമാണെന്ന് തെളിഞ്ഞതോടെ, 2012-ൽ ഇയാളെ മറ്റ് ഒമ്പതുപേർക്കൊപ്പം ജയിലിൽ അടയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP