Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചുദിവസം കൂടി ശേഷിക്കെ, മുന്നേറ്റം നിലനിർത്തി ബോറിസ് ജോൺസൺ; അവസാന ടി.വി. ഡിബേറ്റിലും ജെറമി കോർബിനെ മറികടടന്ന് വിജയം ഉറപ്പിച്ച് ബോറിസ്; ബ്രിട്ടണിൽ 12 പോയിന്റ് വ്യത്യാസത്തിൽ ടോറികൾ വിജയക്കുതിപ്പിൽ തന്നെ

അഞ്ചുദിവസം കൂടി ശേഷിക്കെ, മുന്നേറ്റം നിലനിർത്തി ബോറിസ് ജോൺസൺ; അവസാന ടി.വി. ഡിബേറ്റിലും ജെറമി കോർബിനെ മറികടടന്ന് വിജയം ഉറപ്പിച്ച് ബോറിസ്; ബ്രിട്ടണിൽ 12 പോയിന്റ് വ്യത്യാസത്തിൽ ടോറികൾ വിജയക്കുതിപ്പിൽ തന്നെ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, വിജയമുറപ്പിച്ച് മുന്നേറുകയാണ് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടിയും. ഏറ്റവുമൊടുവിൽ നടന്ന ടി.വി. ഡിബേറ്റിലും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെ ഓരോ വിഷയത്തിലും തറപറ്റിച്ച ബോറിസ് ജോൺസൺ കൂടുതൽ ആത്മവിശ്വാസം കൈവരിക്കുന്നതായിരുന്നു കാഴ്ച. ബ്രെക്‌സിറ്റ് നടപ്പിലാക്കി രാജ്യത്തിന് മു്‌ന്നോട്ടുപോകണമെന്നുണ്ടെങ്കിൽ തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.

ഏറ്റവും പുതിയ സർവേയിലും ബോറിസിന്റെ ആത്മവിശ്വാസം വോട്ടാകുമെന്ന സൂചനയാണുള്ളത്. ബിബിസി വൺ ചാനലിൽ നടന്ന ടി.വി. ഡിബേറ്റിനെത്തുടർന്ന് യുഗവ് സംഘടിപ്പിച്ച സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 52 ശതമാനം പേരും ബോറിസിനെയാണ് പിന്തുണച്ചത്. 48 ശതമാനം പേർ ജെറമി കോർബിനെയും. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന വേർപെടണമോ എന്ന് പരിശോധിക്കാൻ 2016-ൽ നടത്തിയ ഹിതപരിശോധനയുടെയും ഫലം ഇതിന് സമാനമായിരുന്നു. 52 ശതമാനം പേർ ബ്രെക്‌സിറ്റിനെ അനുകൂലിച്ചപ്പോൾ, 48 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് നിലപാടെടുത്തു.

ഒരുമണിക്കൂറോളം നീണ്ട ഡിബേറ്റിൽ, വിവിധ വിഷയങ്ങളിൽ കോർബിൻ ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കുവാനും സ്വന്തമായ നിലപാടുകൾ അവതരിപ്പിക്കാനും ബോറിസിനായി. ബ്രെക്‌സിറ്റ്, ഐ.ആർ.എ., നികുതികൾ തുടങ്ങി പല വിഷയങ്ങളിലും ബോറിസിന്റെ നിലപാടുകൾക്കാണ് കൂടുതൽ സ്വീകാര്യത ലഭിച്ചത്. നിഷപക്ഷനായി നിന്നുകൊണ്ട് യൂറോപ്യൻ യൂണിയനുമായി കൂടുതൽ ചർച്ചകൾ നടത്തുകയും മറ്റൊരു ഹിതപരിശോധനയുടെ സാധ്യത പരിശോധിക്കുകയും വേണമെന്നായിരുന്നു ബ്രെക്‌സിറ്റ് വിഷയത്തിൽ കോർബിന്റെ നിലപാട്. നിഷ്പക്ഷനായി നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് ചർച്ചകൾ നടത്താനേ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ബോറിസ് ഈ വാദത്തെ പ്രതിരോധിച്ചു.

നിഷപക്ഷനായി നിൽക്കുമെന്ന കോർബിന്റെ വാദം, രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ നേതൃത്വത്തിന്റെ പരാജയമായി മാറുമെന്ന ബോറിസിന്റെ മുന്നറിയിപ്പ് പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യമായതായി യുഗവ് സർവേ വ്യക്തമാക്കി. എൻഎച്ചഎസിൽ ആഴ്ചയിൽ പ്രവർത്തി ദിവസങ്ങളുടെ എണ്ണം നാലായി കുറയ്ക്കുന്നതും പട്ടിണി ഇല്ലാതാക്കുന്നതുമുൾപ്പെടെ വിവിധ പദ്ധതികൾ കോർബിൻ പ്രഖ്യാപിച്ചു. എന്നാൽ, അതിനെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനും കൂടുതൽ ഗുണപരമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുമായി എന്നതാണ് ബോറിസിന് ടി.വി. ഡിബേറ്റിൽ കൂടുതൽ കൈയടി നേടിക്കൊടുത്തത്.

ഡിബേറ്റിനൊപ്പം യുഗവ് നടത്തിയ സർവേയിൽ വിശ്വസ്തതയിലും എൻഎച്ച്എസ് വിഷയത്തിലും മാത്രമാണ് കോർബിന് മുന്നിലെത്താനായത്. കൂടുതൽ വിശ്വസിക്കാവുന്ന പ്രധാനമന്ത്രി കോർബിനാണെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, 38 ശതമാനം പേർ ബോറിസിനെ പിന്തുണച്ചു. എന്നാൽ, ബ്രെക്‌സിറ്റ് വിഷയത്തിൽ 62 ശതമാനം പേരും ബോറിസിന്റെ നിലപാടുകളോട് യോജിച്ചു. 29 ശതമാനമാണ് കോർബിനൊപ്പമുള്ളത്. പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുടെ കാര്യത്തിൽ 54 ശതമാനം പേരും ബോറിസിനൊപ്പമായിരുന്നു. 30 ശതമാനം മാത്രമേ കോർബിന് ്പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളൂവെന്ന് വിലയിരുത്തി. സുരക്ഷയുടെ കാര്യത്തിൽ 55-34 എന്നതായിരുന്നു ബോറിസും കോർബിനുമായുള്ള അന്തരം.

ബോറിസിനെതിരേ ഫലപ്രദമായ പ്രതിരോധം തീർക്കാൻ കോർബിനായില്ലെന്നത് ലേബർ പാർട്ടിക്ക് കടുത്ത നിരാശ പകരുന്ന കാര്യമാണ്. ആറ് ദിവസങ്ങൾ മാത്രമേ ഇനി തിരഞ്ഞെടുപ്പിന് ശേഷിക്കുന്നുള്ളൂ. അതിനിടെ ജനവികാരം മറിക്കാനുള്ള മാന്ത്രികവിദ്യയൊന്നും ലേബറിന്റെ പക്കലില്ലതാനും. ഇപ്‌സോസ് മോറി നടത്തിയ ഏറ്റവും ഒടുവിലത്തെ സർവേ അനുസരിച്ച് 12 പോയിന്റെ ലീഡ് കൺസർവേറ്റീവുകൾക്കുണ്ട്. ലേബറിന്റെ പിന്തുണയേറുന്നുണ്ടെങ്കിലും, സുവ്യക്തമായ അന്തരം നിലനിർത്താനാകുന്നതുകൊണ്ട് വിജയം കൺസർവേറ്റീവുകൾക്കാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP