Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടണിന് 200 രൂപ എന്നത് 50 ആക്കി കുറച്ച് പാറമുതലാളിമാരെ സഹായിച്ചതിന്റെ സ്‌നേഹം മാറിയില്ല: കോടികളുടെ കുടിശ്ശിക കൂടി ഇളവ് നൽകിയാൽ നാറുമെന്ന് പേടി: ക്വാറി ഉടമകൾ നൽകാനുള്ള സീനിയറേജ് കുടിശ്ശിക എഴുതി തള്ളണമെന്ന ആവശ്യം തള്ളി സർക്കാർ; തുക കുറയ്ക്കുന്നതിന് മുമ്പുള്ള ഒരു വർഷത്തെ കുടിശ്ശിക പിരിവ് സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ തുണയാക്കാൻ തോമസ് ഐസക്ക്

ടണിന് 200 രൂപ എന്നത് 50 ആക്കി കുറച്ച് പാറമുതലാളിമാരെ സഹായിച്ചതിന്റെ സ്‌നേഹം മാറിയില്ല: കോടികളുടെ കുടിശ്ശിക കൂടി ഇളവ് നൽകിയാൽ നാറുമെന്ന് പേടി: ക്വാറി ഉടമകൾ നൽകാനുള്ള സീനിയറേജ് കുടിശ്ശിക എഴുതി തള്ളണമെന്ന ആവശ്യം തള്ളി സർക്കാർ; തുക കുറയ്ക്കുന്നതിന് മുമ്പുള്ള ഒരു വർഷത്തെ കുടിശ്ശിക പിരിവ് സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ തുണയാക്കാൻ തോമസ് ഐസക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിലേക്ക് അടയ്‌ക്കേണ്ട കോടിക്കണക്കിന് രൂപ എഴുതിത്ത്തള്ളണമെന്ന ക്വാറി ഉടമകളുടെ ആവശ്യം മന്ത്രിസഭ തള്ളി. സർക്കാരിലേക്ക് അടയ്‌ക്കേണ്ട സീനിയറേജ് തുകയാണ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്വാറി ഉടമകൾ സർക്കാരിനെ സമീപിച്ചത്. സംസ്ഥനാത്ത് പാറപൊട്ടിക്കുമ്പോൾ സർക്കാരിന് ക്വാറി ഉടമകൾ നൽകേണ്ട തുകയാണ് സിനിയറേജ്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ ക്വാറി ഉടമകൾക്ക് ഇളവ് നൽകാനാവില്ലെന്ന സെക്രട്ടറിതല സമിതി റിപ്പോർട്ട് അനുസരിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതി,സന്ധി നേരിടുമ്പോൾ ക്വാറി ഉടമകൾക്ക് ഇളവ് ചെയ്താൽ വൻ വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന് മന്ത്രിസഭയിൽ ആരോപണമുയർന്നിരുന്നു.

2015 ഫെബ്രുവരിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു ടൺ പാറയ്ക്ക് 2.5 രൂപയിൽ നിന്ന് 200 രൂപയാക്കിയിരുന്നു. ക്വാറി ഉടമകളുടെ ശക്തമായ സമ്മർദത്തെ തുടർന്ന് ഒരു വർഷത്തിനു ശേഷം 50 രൂപയാക്കി കുറച്ചു. ഇടക്കാലത്ത് 200 രൂപയായി ഉയർത്തിയ തുക അടയ്ക്കാൻ ക്വാറി ഉടമകൾ തയാറായില്ലെന്നതും വിചിത്രമാണ്.

ടണ്ണിന് 50 രൂപ വീതമുള്ള സിനിയറേജ് അവർ സർക്കാരിലേക്ക് അടച്ചിരുന്നു. ഈയിനത്തിൽ ടണ്ണിനു 150 രൂപ വീതമുള്ള ഒരു വർഷത്തെ കുടിശികത്തുകയായ കോടികൾ എഴുതിത്ത്ത്തള്ളണമെന്നായിരുന്നു ക്വാറി ഉടമകളുടെ ആവശ്യം. എന്നാൽ, സർക്കാർ ക്വാറി ഉടമകളുടെ ആവശ്യം തള്ളുകയായിരുന്നു.

കുടിശ്ശിക എഴുതിത്ത്ത്തള്ളണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകൾ മന്ത്രിമാരായ ഇ.പി. ജയരാജനും ഇ. ചന്ദ്രശേഖരനും നിവേദനം നൽകിയിരുന്നു. തുടർന്നാണ് പരിശോധിക്കാൻ ധനകാര്യ, റവന്യു, ജിയോളജി വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP