Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി; പത്ത് പേരുമായി കളിച്ചിട്ടും പോരാട്ട വീര്യം കൈവിടാതെ കേരളാ ടീം; ഇന്ത്യൻ ആരോസിനെ തകർത്ത് ലീഗിലെ ഒന്നാം നമ്പർ വിടാതെ ഗോകുലം മുമ്പോട്ട്

ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി; പത്ത് പേരുമായി കളിച്ചിട്ടും പോരാട്ട വീര്യം കൈവിടാതെ കേരളാ ടീം; ഇന്ത്യൻ ആരോസിനെ തകർത്ത് ലീഗിലെ ഒന്നാം നമ്പർ വിടാതെ ഗോകുലം മുമ്പോട്ട്

സ്വന്തം ലേഖകൻ

പനാജി: ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി. മുന്നോട്ട്. ഇന്ത്യൻ ആരോസിനെതിരേ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ഇതോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്താനും ഗോകുലത്തിനായി.

49-ാം മിനിറ്റിൽ ഹെന്റി കിസേക്കയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്. ജസ്റ്റിൻ ജോർജിന്റെ പാസിൽനിന്നായിരുന്നു കിസേക്കയുടെ ഗോൾ. 77-ാം മിനിറ്റിൽ ഡിഫൻഡർ ആന്ദ്രെ എറ്റിനെ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്. എന്നിട്ടും വിജയം നേടാൻ ഗോകുലത്തിന് കഴിഞ്ഞുവെന്നതാണ് നിർണ്ണായകം. ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ നെറോക്ക എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ഐസോളിനെ തോൽപ്പിച്ചു.

ഐ ലീഗ് കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഗോകുലം ഇത്തവണത്തെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ ടീമുകളെ ഒന്നൊന്നായി കീഴടക്കി ഡ്യൂറാന്റ് കപ്പ് നേടിയ പ്രകടനമാണ് ഗോകുലത്തെ എതിർടീമുകളുടെ പേടിസ്വപ്നമാക്കിമാറ്റുന്നത്. ബംഗ്ലാദേശിലെ ധാക്കയിൽനടന്ന ഷെയ്ഖ് കമാൽ കപ്പ് അന്താരാഷ്ട്ര ടൂർണമെന്റിൽ സെമിയിൽ കടക്കാനും കേരള ക്ലബ്ബിനായിരുന്നു. അർജന്റീനക്കാരൻ കോച്ച് ഫെർണാണ്ടൊ വരേലയുടെ കീഴിൽ ടീം എല്ലാ മേഖലയിലും മികവിലേക്കുയർന്നിട്ടുണ്ട്. ഇതിന് തെളിവാണ് ഐ ലീഗിലെ രണ്ട് വിജങ്ങളും.

മുന്നേറ്റനിരയിൽ ട്രിനിഡാഡ് ആൻഡ് ടുബാഗൊ സ്‌ട്രൈക്കർ മാർകസ് ജോസഫും യുഗാൻഡയുടെ ഹെന്റി കിസീക്കയും ചേർന്ന സഖ്യത്തിലാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾ. ഡ്യൂറാന്റ് കപ്പിൽ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകൾ മാർകസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി കളിച്ചിരുന്ന കിസീക്ക ഏഴുഗോൾ നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് താളം കണ്ടെത്തിയതാണ് വിജയത്തിന് ആധാരം.

ട്രിനിഡാഡിൽനിന്നുള്ള മധ്യനിരക്കാരൻ നഥാനിയൽ ഗാർസിയ, അഫ്ഗാൻ ദേശീയ നിരയിലെ ഹാരൂൺ അമിരി എന്നിവരും മികച്ച ഫോമിലാണ്. മലയാളി താരങ്ങളായ മുഹമ്മദ് ഇർഷാദ്, എം.എസ്. ജിതിൻ, കെ.പി. രാഹുൽ, മുഹമ്മദ് റാഷിദ്, ഗോൾ കീപ്പർ സി.കെ. ഉബൈദ് തുടങ്ങിയവരും ടീമിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP