Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസ്‌കിയിൽ ശീതള പാനീയം കലർത്തി ബലമായി കുടിപ്പിച്ച് മാറി മാറി ബലാത്സംഗം ചെയ്ത ശേഷം അവളെ കത്തിച്ചാമ്പലാക്കി; അതേ സ്ഥലത്ത് തന്നെ അവർ വെടിയേറ്റ് വീണു; കാവ്യനീതിയെന്ന് പറഞ്ഞ് പ്രതികളെ വധിച്ച സ്ഥലത്ത് പൊലീസുകാർക്ക് പുഷ്പവൃഷ്ടി നടത്തി നാട്ടുകാർ; വെടിയേറ്റ് വീണു സ്ഥലം കാണാനും ഒഴുകിയെത്തി ജനക്കൂട്ടം

വിസ്‌കിയിൽ ശീതള പാനീയം കലർത്തി ബലമായി കുടിപ്പിച്ച് മാറി മാറി ബലാത്സംഗം ചെയ്ത ശേഷം അവളെ കത്തിച്ചാമ്പലാക്കി; അതേ സ്ഥലത്ത് തന്നെ അവർ വെടിയേറ്റ് വീണു; കാവ്യനീതിയെന്ന് പറഞ്ഞ് പ്രതികളെ വധിച്ച സ്ഥലത്ത് പൊലീസുകാർക്ക് പുഷ്പവൃഷ്ടി നടത്തി നാട്ടുകാർ; വെടിയേറ്റ് വീണു സ്ഥലം കാണാനും ഒഴുകിയെത്തി ജനക്കൂട്ടം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലുങ്കാനയിൽ ബലാത്സംഗ കേസിലെ നാലു പ്രതികളെ പൊലീസുകാർ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ജനങ്ങൾ ആഹ്ലാദത്തിലാണ്. നീതി നടപ്പിലായെന്നാണ് അവർ പറയുന്നത്. ഈ ആൾക്കൂട്ട ആഘോഷത്തിന് കാരണങ്ങളുണ്ട്. വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ അതേസ്ഥലത്തു വച്ചാണ് പ്രതികൾ കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ കാവ്യനീതി നടപ്പിലായി എന്നാണ് ആൾക്കൂട്ടം പറയുന്നത്. നാട്ടുകാർ പൊലീസുകാരെ തോളിലേറ്റിയും മധുരം നൽകിയും ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രതികളെ വെടിവെച്ച് കൊന്ന സ്ഥലത്ത് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട യുവ ഡോക്ടറിന്റെ അയൽവാസികളായ സ്ത്രീകൾ മധുരം നൽകുകയും ജയ് വിളിക്കുകയും ചെയ്തു.

ഇരുപത്താറുകാരിയായ മൃഗഡോക്ടറെ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ അതേ സ്ഥലത്ത് വെച്ചു തന്നെയാണ് പൊലീസ് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ തെളിവെടുപ്പിനായി പ്രതികളെ സ്ഥലത്തു കൊണ്ടുവന്നപ്പോൾ ഏറ്റുമുട്ടലിനെ തുടർന്ന് ഇവരെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ആ നടന്ന കാര്യങ്ങൾ പുനരാവിഷ്‌ക്കരിക്കാൻ ശ്രമിക്കവേയാണ് പ്രതികൾ രക്ഷപെട്ടാൻ ശ്രമിച്ചതും വെടിവെച്ച് കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി സംഭവ ദിവസം ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. നവംബർ 27 ന് ബുധനാഴ്ച ഷംഷാബാദിലെ ടോൾ പ്ലാസക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികൾ യുവതിയെ കണ്ടു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്‌കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു. പിന്നാലെ മറ്റ് മൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പച്ചു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

കൂട്ടബലാൽസംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികൾ ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ നിർബന്ധപൂർവം കുടിപ്പിച്ചു. പ്രതികൾ ശീതളപാനീയത്തിൽ വിസ്‌കി കലർത്തി യുവതിയെ നിർബന്ധപൂർവം കുടിപ്പിക്കുകയായിരുന്നു. ഷംഷാദ് ടോൾ പ്ലാസയ്ക്കു സമീപം തൊണ്ടുപുള്ളി ഗ്രാമത്തിൽനിന്നാണ് ഒന്നരക്കുപ്പി വിസ്‌കിയും ശീതളപാനീയവും ലഘുഭക്ഷണവും പ്രതികൾ വാങ്ങിയത്. ആ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നു- ബലാൽസംഗത്തിനിരയാക്കിയ സമയത്ത് യുവതിയുടെ വായയും മുഖവും പ്രതികൾ പൊത്തിപ്പിടിച്ചിരുന്നു. ഇതാണ് യുവതി മരിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിൽ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി. സജ്ജനാർ രംഗത്തുവന്നിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെന്നും, അതിന് തയ്യാറാകാതെ അവർ ആക്രമിക്കാൻ മുതിർപ്പോൾ വെടിയുതിർക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും വി സി. സജ്ജനാർ പറഞ്ഞു. പൊലീസിന്റെ കൈവശമുള്ള തോക്കുകൾ തട്ടിപ്പറിച്ച് വെടിവെക്കാൻ ഇവർ ശ്രമിച്ചിരുന്നെന്നും, പ്രതികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊലീസുകാർക്ക് ആർക്കും തന്നെ വെടിയേറ്റിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

അയൽ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലപാതകത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആവശ്യമെങ്കിൽ മറുപടി നൽകുമെന്നും വി സി. സജ്ജനാർ പറഞ്ഞുനവംബർ 28നാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ലോറി തൊഴിലാളികളായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.

പ്രതികളുടെ കൈയിൽനിന്നു 2 തോക്കുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണട്. പൊലീസ് ഓപ്പറേഷന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ കൈകളിൽ തോക്കുകളുണ്ടെന്നു ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. പ്രതികളായ മുഹമ്മദ് പാഷ ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. പിസ്റ്റൾ കയ്യിലുള്ള നിലയിലാണ് മുഖ്യപ്രതി ലോറി ഡ്രൈവറായ മുഹമ്മദ് പാഷയുടെ മൃതദേഹം. ശരീരങ്ങൾ തമ്മിൽ 3 അടിയോളം ദൂരമുണ്ട്. നാലു മൃതദേഹങ്ങളും കുടുംബങ്ങൾക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP