Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ബാങ്ക് മാറുക സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി; കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറയും; മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും പിണറായി വിജയൻ; കേരളത്തിന്റെ സ്വന്തം ബാങ്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള ബാങ്ക് മാറുക സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി; കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറയും; മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും പിണറായി വിജയൻ; കേരളത്തിന്റെ സ്വന്തം ബാങ്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കുവഴിയുള്ള കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങൾ മാറണം. ബാങ്കിൽ നിന്ന് മാറി നിൽക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ മലപ്പുറം ബാങ്കും ചില പ്രാഥമികസഹകരണസംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചു. കേസുകൾ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി ധനറിസോഴ്‌സ് സെക്രട്ടറി സംസ്ഥാനസഹകരണബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാലഭരണസമിതിക്കായിരിക്കും ഇനി ഭരണം.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ(എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുമായി ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചർച്ചകൾ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയർത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികൾക്ക് സർക്കാർ തുടക്കമിട്ടത്. സംസ്ഥാന സഹകരണ ബാങ്കിന് 7000 കോടി രൂപയും ജില്ലാബാങ്കുകളിൽ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യൺ രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP