Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ മലയാളി നിര്യാതനായി; വിടവാങ്ങിയത് സ്റ്റാറ്റൻ ഐലൻഡിലെ വർഗീസ് ടി. എബ്രഹാം; ആദരാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം

അമേരിക്കൻ മലയാളി നിര്യാതനായി; വിടവാങ്ങിയത് സ്റ്റാറ്റൻ ഐലൻഡിലെ വർഗീസ് ടി. എബ്രഹാം; ആദരാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം

ജോയിച്ചൻ പുതുക്കുളം

ന്യു യോർക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വർഗീസ് ടി. എബ്രഹാം (ബാബു 63) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. സ്റ്റാറ്റൻ ഐലൻഡ് മർത്തോമ്മാ പള്ളി ഇടവകാംഗമാണ്.

ഷൈനി വർഗീസ് ആണു ഭാര്യ. ഷിബിൻ വർഗീസ്, നിബിൻ വർഗീസ്, കെസിയ വർഗീസ് എന്നിവർ മക്കൾ. പരേതരായ ടി.പി. ഏബ്രഹാം ചിന്നമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനായ ബാബു തിരുവല്ല മർത്തോമ്മാ കോളജിൽ നിന്നു ബിരുദം നേടിയ ശേഷം ആധുനിക ഫോട്ടോഗ്രാഫിയിൽ പഠനം നടത്തി. തുടർന്ന് സൗദി അറേബ്യയിൽ ദീർഘകാലം സ്വന്തമായി ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ച് ബിസിനസ് രംഗത്ത് സജീവമായി.

അമേരിക്കയിൽ കിഡ്നി സെന്റർ, ഐലൻഡ് റിഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിൽ ഡയാലിസിസ് ടെക്നിഷ്യനായി പ്രവൃത്തിച്ചു വരികയായിരുന്നു.

സ്റ്റാറ്റൻ ഐലൻഡ് മർത്തോമ്മാ ദേവലായത്തിലെ സജീവാംഗവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിശബ്ദ സാന്നിധ്യവുമായിരുന്നു. കുടുംബത്തിന്റെ സ്വന്തമായ കുമ്പനാട് സെന്റ്രൽ സ്റ്റുഡിയോയിലും സൗദിയിലും ഫോട്ടൊഗ്രഫി രംഗത്ത് പ്രതിഭ തെളിയിച്ചു.

തോമസ് താഴത്തേക്കുറ്റ്, പരേതയായ ശോശാമ്മ മാത്യു, മറിയാമ്മ വർഗീസ്, ജോയമ്മ തോമസ്, ജയിംസ് ഏബ്രഹാം എന്നിവർ സഹോദരരാണ്.

നിര്യാണത്തിൽ മാർത്തോമ്മാ പള്ളി വികാരി ഫാ. ജോൺസൺ ഏബ്രഹാം, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് തോമസ് പാലത്ര, എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. സോജു വർഗീസ്, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് ഇടിക്കുള ചാക്കോ തുടങ്ങിയവർ അനുശോചിച്ചു.

പൊതുദർശനം: ഡിസംബർ 6 വെള്ളി 4 മുതൽ 9 വരെ: സ്റ്റാറ്റൻ ഐലൻഡ് മർത്തോമ്മാ ചർച്ച്, 134 ഫേബർ സ്റ്റ്രീറ്റ്, സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക്10302.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9നു മാർത്തോമ്മ ദേവാലയത്തിൽ, തുടർന്നു സംസ്‌കാരം ഫെയർവ്യൂ സെമിത്തെരിയിൽ. 1852 വിക്ടറി ബുലവാർഡ്, സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക്10314

(വിവരങ്ങൾക്ക് കടപ്പാട്: റോഷിൻ മാമ്മൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP