Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 ഏക്കർ സ്ഥലം നൽകിയാൽ ഇന്ത്യയിലേക്കെത്തുക 1300 കോടി രൂപയുടെ നിക്ഷേപം; ഗ്രേറ്റർ നോയിഡയിൽ ഫാക്ടറി തുടങ്ങാൻ സന്നദ്ധത അറിയിച്ചത് അഞ്ച് ചൈനീസ് കമ്പനികൾ

100 ഏക്കർ സ്ഥലം നൽകിയാൽ ഇന്ത്യയിലേക്കെത്തുക 1300 കോടി രൂപയുടെ നിക്ഷേപം; ഗ്രേറ്റർ നോയിഡയിൽ ഫാക്ടറി തുടങ്ങാൻ സന്നദ്ധത അറിയിച്ചത് അഞ്ച് ചൈനീസ് കമ്പനികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സ്ഥലം നൽകാൻ സർക്കാർ തയ്യാറായാൽ ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങുക അഞ്ച് ചൈനീസ് കമ്പനികൾ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിച്ച കമ്പനികൾ 100 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് കമ്പനികളും 800 കോടിയോളം രൂപ നിക്ഷേപിക്കാനാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ഹോളിടെക് ഇന്ത്യയുടെ പാർട്ണർ കമ്പനികളായ അഞ്ച് പേരാണ് നോയിഡയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നത്. ഹോളിടെക് ഇതിനോടകം 400 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്യാമറ, മൊബൈൽ സ്‌ക്രീൻ, ഫിംഗർപ്രിന്റ് സ്‌കാനർ തുടങ്ങിയവ നിർമ്മിക്കുന്ന ഹോളിടെക് കമ്പനിക്ക് ഗൗതം ബുദ്ധ നഗറിലെ വ്യാവസായിക നഗരത്തിൽ നാല് യൂണിറ്റുകൾ ഉണ്ട്. കമ്പനി 1300 കോടി നിക്ഷേപിക്കുമെന്നും അറിയുന്നു.

ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിനിധികൾ ചൈനയിലെ ഗാംങ്‌സൂ, ദോങ്ഗ്വാൻ, ഷെൻസെൻ പ്രവിശ്യകൾ സന്ദർശിച്ചതിന് പിന്നാലെയാണ് രാജ്യത്ത് നിക്ഷേപം നടത്താൻ ചൈനീസ് കമ്പനികൾ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. ഹോളിടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ ഗ്രേറ്റർ നോയിഡ ഇന്റസ്ട്രിയൽ ഡവലപ്‌മെന്റ് അഥോറിറ്റിയെ കണ്ട് ഫാക്ടറികൾ തുടങ്ങാനുള്ള അഞ്ച് കമ്പനികളുടെ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറി.

അതേസമയം നോയിഡയിലെ സ്ഥലപരിമിതി പുതിയ നിക്ഷേപം എത്തുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾ 100 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്ഥലപരിമിതി ഗ്രേറ്റർ നോയിഡ ഡവലപ്‌മെന്റ് അഥോറിറ്റി നേരിടുന്നുണ്ട്. പ്രദേശത്തെ കർഷകരുടെ ഭൂമി ഏറ്റെടുത്ത് വ്യാവസായിക കമ്പനികൾക്കായി ഭൂ ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അഥോറിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP