Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അൽഫോൻസാമ്മയ്ക്ക്' എതിരെ അറസ്റ്റ് വാറണ്ടില്ലെന്നത് പച്ചക്കള്ളം; 'കുങ്കുമപ്പൂവിലെ കൊടുംവില്ലത്തി അമലയ്‌ക്കെതിരെ' അജ്മാനിലെ കോടതി വിധിയുണ്ടെന്നത് പച്ച പരമാർത്ഥം; കമ്പനി പാർട്ണർക്ക് കടം കൊടുക്കാനുണ്ടെന്നതിന് തെളിവായി കോടതി രേഖകൾ; മറുനാടൻ വ്യാജ വാർത്ത നൽകുന്നുവെന്ന് സീരിയൽ നടി പറയുന്നത് ശുദ്ധ അസംബന്ധം; കടം തിരിച്ചുകൊടുക്കാതെ ഒളിച്ചു കളിക്കുന്ന പ്രസില്ല ജെറിനെതിരായ തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു; ഇത് ബിസിനസ് പങ്കാളിയെ നെട്ടോട്ടമോടിക്കുന്ന കള്ളക്കളി തന്നെ

'അൽഫോൻസാമ്മയ്ക്ക്' എതിരെ അറസ്റ്റ് വാറണ്ടില്ലെന്നത് പച്ചക്കള്ളം; 'കുങ്കുമപ്പൂവിലെ കൊടുംവില്ലത്തി അമലയ്‌ക്കെതിരെ' അജ്മാനിലെ കോടതി വിധിയുണ്ടെന്നത് പച്ച പരമാർത്ഥം; കമ്പനി പാർട്ണർക്ക് കടം കൊടുക്കാനുണ്ടെന്നതിന് തെളിവായി കോടതി രേഖകൾ; മറുനാടൻ വ്യാജ വാർത്ത നൽകുന്നുവെന്ന് സീരിയൽ നടി പറയുന്നത് ശുദ്ധ അസംബന്ധം; കടം തിരിച്ചുകൊടുക്കാതെ ഒളിച്ചു കളിക്കുന്ന പ്രസില്ല ജെറിനെതിരായ തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു; ഇത് ബിസിനസ് പങ്കാളിയെ നെട്ടോട്ടമോടിക്കുന്ന കള്ളക്കളി തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ മറക്കില്ല. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായും മാറി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണിത്. ബിസിനസ് പങ്കാളിയെ അജ്മാനിൽ ചതിച്ച കഥ പറഞ്ഞു ഈ നടിയുടെയും ഭർത്താവിന്റെയും മറ്റൊരു മുഖമാണ് മറുനാടൻ തുറന്നു കാട്ടിയത്. കമ്പനിയുടെ പങ്കാളിയും ജീവനക്കാരനുമായ രാജേഷ് ബാബുവിനു ഏഴ് ലക്ഷത്തോളം രൂപ ഇവർ നൽകാനുണ്ടെന്നും അതിനായി അജ്മാൻ കോടതി വിധിയുണ്ടെന്നും അതിന്റെ പേരിൽ ഇവർക്ക് അറസ്റ്റ് വാറണ്ടും ഉണ്ടെന്നാണ് മറുനാടൻ വാർത്ത നൽകിയത്. തുടർന്ന് ക്ഷുഭിതയായ നടി മാധ്യമങ്ങളെ ബന്ധപ്പെട്ടു മറുനാടൻ നൽകിയത് വ്യാജവാർത്ത എന്നാണ് ആരോപണം ഉന്നയിച്ചത്. മറുനാടനു എതിരെ ദുബായിലെ ഇന്ത്യൻ കോൺസുലെറ്റിലും അജ്മാൻ പൊലീസിലും പരാതി നൽകുമെന്നും നടി പറഞ്ഞു.

നടി എന്ന നിലയിലുള്ള വിശ്വാസ്യതയും ഇവരുടെ ആരോപണങ്ങളും മുഖവിലയ്ക്ക് എടുത്ത് മാധ്യമങ്ങൾ വാർത്ത നൽകി. നടിയെക്കുറിച്ച് വന്നത് വ്യാജവാർത്ത എന്ന രീതിയിൽ ഇവരുടെ പ്രതികരണവും ഉൾക്കൊള്ളിച്ചുകൊണ്ടാണ് മറ്റു മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതോടെ മറുനാടൻ നടിയെക്കുറിച്ച് വ്യാജ വാർത്ത നൽകി എന്ന പ്രചാരണവും വന്നു. ഏഴു ലക്ഷത്തോളം രൂപ നടി രാജേഷ് ബാബുവിന് നടി നൽകാനുണ്ട്. 2017 മെയ്‌ മാസം 30 നാണ് നടിക്ക് എതിരെ രാജേഷ് ബാബു അജ്മാൻ കോടതിയിൽ കേസ് നൽകിയത്. 2540/2017 ആണ് കേസ് കേസ് നമ്പർ. 2017 ഒക്ടോബർ 12 നു വിധിയും വന്നു. 39817 ദിർഹംസ് രാജേഷ് ബാബുവിന് നൽകാനാണ് വിധി വന്നത്. അറസ്റ്റ് വാറണ്ട് വന്നത് 2019 മെയ്‌ അഞ്ചിനാണ്. ഈ അറസ്റ്റ് വാറണ്ട് ആണ് നിലനിൽക്കുന്നത്. ഈ തുകയും നാട്ടിലേക്ക് തിരികെ പോകാനുള്ള ടിക്കറ്റ് കൂടി നടി നൽകേണ്ടതുണ്ട്. ഇതെല്ലാം നിലനിൽക്കുന്നതുകൊണ്ടാണ് മറുനാടൻ വാർത്ത നൽകിയത്.

കോടതിവിധിയുടെ കോപ്പിയും അറസ്റ്റ് വാറണ്ടിന്റെ കോപ്പിയും കയ്യിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ബിസിനസ് പങ്കാളിയെ ചതിച്ച നടിയെക്കുറിച്ച് മറുനാടൻ വാർത്ത നൽകിയത്. 2018-ൽ വിസയുടെ കാലാവധി തീർന്നിട്ടും രാജേഷ് ബാബു ഇപ്പോഴും അജ്മാനിൽ തന്നെ തങ്ങുകയാണ്. വിസയുടെ കാലാവധി തീർന്നാൽ പിന്നെ എങ്ങിനെ വിദേശത്ത് ഒരാൾക്ക് തുടരാൻ കഴിയും. അതും കർശനമായ നിയമങ്ങൾ നിലവിലുള്ള യുഎഇപോലുള്ള ഒരു രാജ്യത്ത്. അതിനു രാജേഷിനെ സഹായിച്ചത് ഈ കോടതി ഉത്തരവാണ്. ഏഴു ലക്ഷത്തോളം രൂപ രാജേഷിനു ശമ്പള കുടിശിക എന്ന നിലയിൽ നടിയും ഭർത്താവും നൽകണം. ഇത് കോടതി ഉത്തരവാണ്. അറസ്റ്റ് വാറണ്ടും ഉണ്ട്. അതിനാൽ തത്ക്കാലം നടിക്ക് അജ്മാൻ വിടാൻ കഴിയില്ല. പണം ലഭിക്കാനുള്ളതിനാൽ രാജേഷും അജ്മാനിൽ തന്നെ തങ്ങുകയാണ്. ഈ കാര്യങ്ങൾ ആണ് വാർത്തയിൽ ഉൾക്കൊള്ളിച്ചത്. വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയതോടെ നടി ക്ഷുഭിതയായി രംഗത്തിറങ്ങുകയായിരുന്നു.

ഞാനും ജെറിനും അജ്മാനിൽ തന്നെയുണ്ട്. ഒളിച്ചു കഴിയേണ്ട ആവശ്യമില്ല. 'ഞാനുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണിത്. ഞാനും ഭർത്താവും യുഎഇയുടെ നിയമത്തിൽ നിന്നുകൊണ്ട് ബിസിനസ് നടത്തുന്ന ആളുകളാണ്. എന്നെയും അദ്ദേഹത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് വാർത്ത. ഞാനോ ഭർത്താവോ ഒളിവിൽ പോയിട്ടില്ല. ഇപ്പോഴും യുഎഇ യിൽ അജ്മാനിൽ താമസിക്കുന്നുണ്ട്. ആർക്കു വേണമെങ്കിലും എന്നെ എപ്പോൾ വേണമെങ്കിലും കാണാം വിളിക്കാം സംസാരിക്കാം. മൂന്നു മാസം മുൻപ് ജെറിന്റെ ബാല്യകാല സുഹൃത്തും അയൽവാസിയുമായ രാജേഷ് ബാബു സെയിൽസ് മാനേജരായി കമ്പനിയിൽ ചേർന്നു. അടുത്തിടെ തനിക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് പറഞ്ഞ് രാജേഷ് ബാബു അജ്മാൻ ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിനു ശേഷമാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസില്ലയും ജെറിനും യുഎഇയിൽ ഒളിച്ചു താമസിക്കുന്നു എന്ന് പറഞ്ഞു വാർത്ത വന്നത്.

രണ്ടാഴ്ചയിലേറെ ഓഫിസിൽ വരാത്തതിനെ തുടർന്ന് രാജേഷിനെ ജോലിയിൽ നിന്നു മാറ്റി നിർത്തി. ഇതിന്റെപ്രതികാരമായാണ് ദുഃഷ്പ്രചാരണം നടത്തുന്നത്. രാജേഷ് ബാബു കമ്പനിക്ക് ചില ബാധ്യതകളും വരുത്തിവച്ചിരുന്നു. സെയിൽസ് മാനേജർ മാത്രമായിരുന്ന അയാൾ കമ്പനിയുടെ പാർട്ണറാണെന്നാണ് പറഞ്ഞു പരത്തുന്നത്. രാജേഷ് ബാബുവിന്റെ പരാതിയിൽ അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നതും പച്ചക്കള്ളമാണ്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് ലേബർ കോടതിയിൽ പരാതി നൽകിയാൽ അന്വേഷിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നല്ലാതെ ഒളിച്ചുകഴിയേണ്ടത് എന്തിനാണെന്ന് മനസിലാകുന്നില്ല. താൻ യുഎഇയിൽ എല്ലായിടത്തും സഞ്ചരിക്കുന്നു. ഇടയ്ക്ക് ഒരു ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ഒളിച്ചു കഴിയുന്നു എന്നത് വലിയ തമാശയാണ്. പ്രസില്ല മാധ്യമങ്ങളോട് പറഞ്ഞു.

കേസ് നൽകി എന്ന് നടി തന്നെ പറയുന്നു. എന്നാൽ വിധി വന്നത് പറയുന്നില്ല. അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നഷ്ടപരിഹാരം നൽകാനുള്ള വിധി രേഖയായി മുന്നിൽ നിൽക്കെയാണ് ഏഴു ലക്ഷത്തോളം രൂപ നഷ്ടം നൽകാനുണ്ട് എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നടി പറയുന്നത്. നടി പറയുന്ന കള്ളമാണ് വിധിയുടെ കോപ്പി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ പൊളിയുന്നത്. അടുത്തിടെ തനിക്ക് രണ്ടുമാസം ശമ്പളം നൽകിയില്ലാ എന്ന് പറഞ്ഞു കോടതിയിൽ കേസ് നൽകി എന്നാണ് നടി പറയുന്നത്. എന്നാൽ രാജേഷ് ബാബു ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടു കേസ് നൽകിയത് തന്നെ 2017 മെയ്‌ മാസം 30 നാണ്. വിധി വന്നത് അതേ വർഷം 2017 ഒക്ടോബർ 12നുമാണ്. എല്ലാം നടക്കുന്നത് രണ്ടു വർഷം മുൻപാണ്. മൂന്നു മാസം മുൻപ് എന്ന് എങ്ങിനെയാണ് നടി പറയുന്നത്. ഞങ്ങൾ വീണ്ടും വാർത്ത നൽകുന്നതിലൂടെയാണ് നടിയുടെ കള്ളങ്ങൾ ആണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.

നടിയും ഭർത്താവ് ജെറിൻ ബാബുവും സുഹൃത്ത് രാജേഷ് ബാബുവും കൂടി ചേർന്ന് യുഎഇയിൽ കമ്പനി നടത്തി. ഈ നടത്തിപ്പിൽ സുഹൃത്തിനെ കബളിപ്പിച്ചതിന്റെ പേരിലാണ് നടിക്ക് എതിരെ കേസ് വന്നത്. ഏഴു ലക്ഷത്തോളം രൂപ നല്കാനുണ്ടായതിനെ തുടർന്ന് രാജേഷ് ബാബു നൽകിയ പരാതിയിൽ കോടതി വിധി വന്നതിനെ തുടർന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നൽകാനാണ് അജ്മാൻ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പണം തിരികെ കിട്ടാനുള്ളതിനെ തുടർന്ന് രണ്ടു വർഷമായി രാജേഷ് ബാബു യുഎഇ വിട്ടിട്ടുമില്ല.

തകധിമി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ നടിയാണിത്. സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിച്ച കാണാക്കുയിൽ സീരിയലിലൂടെയാണ് രംഗത്ത് വന്നത്. ഈ സീരിയൽ മുടങ്ങിപ്പോയി. അതിനെ തുടർന്നാണ് അൽഫോൻസാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. വിശുദ്ധയായ അൽഫോൻസാമ്മയെ കാണുന്നത് പോലെയാണ് നടിയെ ആരാധകർ വരവേറ്റത്. അൽഫോൻസാമ്മ കഴിഞ്ഞപ്പോൾ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഓർക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി വിവാഹം ചെയ്തത്. ജെറിനും രാജേഷ് ബാബുവും സഹപാഠികളും കൂട്ടുകാരുമാണ്. അതിനാലാണ് രാജേഷ് ബാബു ജെറിനും നടിക്കും ഒപ്പം ചേർന്ന് പ്രവർത്തിച്ചത്.

തങ്ങൾക്ക് നൽകാനുള്ള പണം നൽകാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടൻ മലയാളിയോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും നൽകിയാണ് ഇവരുടെ കമ്പനിയിലേക്ക് നൽകിയത്. കമ്പനി മുന്നോട്ടു പോയപ്പോൾ നടിക്ക് തന്റെ ഭർത്താവിനെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നൽകിയാൽ പാർട്ട്ണർഷിപ്പ് ഒഴിയാം എന്നും ഭർത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് രാജേഷ് ബാബു അജ്മാൻ കോടതിയെ സമീപിച്ചത്.

കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നൽകാനാണ് അജ്മാൻ കോടതി വിധിച്ചത്. തുക അടച്ചില്ല. അതിനാൽ അറസ്റ്റ് വാറണ്ട് നിലവിൽ വന്നു. ഇതാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP