Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാഹ് ഉദ്ഘാടനം ചെയ്തു

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാഹ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

പ്രവാസി ലീഗൽ സെൽ കുവൈറ്റ്-ചാപ്റ്റർ ഔദ്യോഗിക ഉദ്ഘാടനം അൽ ഹംറ -കുവൈറ്റ് ഹോട്ടലിൽ വെച്ച് ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം (സുപ്രീം കോടതി-അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ) ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു.

ലോക കേരള സഭാംഗവും പ്രവാസി ലീഗ് സെൽ-കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡുമായ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും, ട്രഷറർ ആൻഡ് പ്രോഗ്രാം കൺവീനർ ശ്രീമതി.ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനവും നടത്തി. ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ ഉദ്ഘാടനം ചെയ്ത പി എൽ സി -കുവൈറ്റ് ചാപ്റ്ററിന്റെ വർണശബളമായ ചടങ്ങിൽ സമൂഹത്തിന്റെ, വിവിധ തുറകളിലുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം, ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ -കുവൈറ്റ്, വിവിധ ഇന്ത്യൻ സ്‌കൂൾ പ്രധാന അദ്ധ്യാപകർ, മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്, ലീഗൽ ഡയറക്റ്റർ സെന്റർ, പേഷ്യന്റ് ഹെൽപിങ് ഫണ്ട് സൊസൈറ്റി, ഇന്ത്യയിൽ വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് കൊണ്ടു പങ്കെടുത്ത സാമൂഹിക, സാംസ്‌കാരിക, പ്രവർത്തകർ എന്നിങ്ങനെ നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന നൂറ്റമ്പതോളം പ്രവാസി ഇന്ത്യകാരും, പിഎൽസി കുവൈറ്റ് ചാപ്റ്ററുമായി സഹകരിക്കാൻ മുന്നോട്ടുവന്ന അമ്പതോളം കുവൈറ്റ് പൗരന്മാരും പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ കലാകാരായ മഹേഷ് അയ്യർ (സ്മാർട്ട് ഭവൻസ് പ്രിൻസിപ്പൽ), ഡോക്ടർ. സുസോവന സുജിത് നായർ (KCC ഹോസ്പിറ്റൽ), പ്രതാപൻ മാന്നാർ - തബല ആർട്ടിസ്റ്റ്, അഹല്യ മീനാക്ഷി -വീണ ആർട്ടിസ്റ്റ്, പ്രശസ്ത കുവൈറ്റി വയലിനിസ്റ്റ് അബ്ദുൽ അസീസ് എന്നിവർ താന്താങ്ങളുടെ കലാപരമായ കഴിവുകൾ ജനഹൃദയങ്ങളിലേക്കു ഇറക്കിവെച്ച മനോഹരമായ സായം സന്ധ്യയാണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. ചടങ്ങിൽ പി എൽ സി ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം എഴുതിയ പുസ്തകങ്ങളുടെ ഔദ്യോഗിക പ്രകാശനം ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാഹ് നിർവഹിച്ചു.

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും മുൻ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് കുര്യൻ ജോസഫുമാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരികൾ. ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാർക്ക് നിയമോപദേശവും കൗൺസിലിംഗും, നിയമ അവബോധവും സൗജന്യമായി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയ്ക്കകത്തും, വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പി എൽ സി യുടെ വിവിധ ചാപ്റ്ററുകൾ അതാതു രാജ്യങ്ങളിലെ നിയമ വിദഗ്ധരും, അഭിഭാഷകരുമായി കൈകോർത്തു പ്രവർത്തിച്ചു സേവനങ്ങൾ നൽകി വരുന്നു. പി എൽ സി കുവൈറ്റ് ചാപ്റ്ററുമായി കരാറിലേർപ്പെടാൻ മുന്നോട്ടു വന്നിട്ടുള്ളത് പ്രാരംഭ ഘട്ട ചർച്ചകൾ പൂർത്തിയാക്കിയ ലീഗൽ ഡയറക്റ്റർ സെന്ററിലെ അഭിഭാഷകരായ നാസർ അൽ അജ്മി, യൂസഫ് അൽ മുതൈയറി എന്നിവരാണ്.

പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. പ്രവർത്തനത്തിന്റെ ആദ്യപടിയായി നിയമോപദേശം അത്യാവശ്യമായിരിക്കുന്ന ചില പ്രവാസികളുടെ വിഷയങ്ങൾ പി എൽ സി ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് അബ്രഹാമിന്റെയും പി എൽ സി - കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ലീഗൽ ഡയറക്ടർ സെന്ററിലെ അഭിഭാഷകർ തങ്ങളുടെ ആദ്യ ദൗത്യമായി ഏറ്റെടുത്തു കഴിഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത കലാകാരെയും സ്‌പോൺസർമാരായ ജോസീസ് ബേക്കേഴ്സ് & കാറ്റെഴ്‌സ്, സുപ്രീം ട്രാവെൽസ് & ടൂർസ്, ബോളിവുഡ് ലൈഫ് റെസ്റ്റോറന്റ്, ഡ്യൂ ഡ്രോപ്സ് പ്യൂവർ വാട്ടർ സിസ്റ്റം, ആയുർവേദ തൊറാപ്പി ആൻഡ് ട്രീറ്റ്‌മെന്റ് സെന്റർ പ്രതിനിധികളേയും അൽ ഹംറ ഹോട്ടൽ ജനറൽ മാനേജർ ഡേവിഡ് ബാലോസിനെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ പി എൽ സി കുവൈറ്റ് കോ ഓർഡിനേറ്റർ അനിൽ മൂടാടി നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP