Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ; ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ വീണ് മരിച്ച നവനീതിന്റെ കുടുംബത്തിനും നഷ്ടപരിഹാരം: മന്ത്രിസഭാ തീരുമാനം ഇങ്ങനെ

പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ; ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ വീണ് മരിച്ച നവനീതിന്റെ കുടുംബത്തിനും നഷ്ടപരിഹാരം: മന്ത്രിസഭാ തീരുമാനം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുൽത്താൻ ബത്തേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനിൽ സന്തോഷിന്റെ മകൻ നവനീതിന്റെ (ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാർത്ഥി) കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് 2018-19 വർഷത്തെ പെർഫോമൻസ് ഇൻസന്റീവ് മുൻ വർഷങ്ങളിലേതു പോലെ വാർഷിക ശമ്പളത്തിന്റെ 8.33 % അനുവദിക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP