Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളുകൾ അടച്ചു; ട്രെയിനുകളും ബസുകളും നിലച്ചു; വഴികളെല്ലാം ബ്ലോക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിൽ നിശ്ചലമായി ഫ്രാൻസ്; ഫ്രാൻസിലെ ജനജീവിതം പരിപൂർണമായി നിലച്ചപ്പോൾ

സ്‌കൂളുകൾ അടച്ചു; ട്രെയിനുകളും ബസുകളും നിലച്ചു; വഴികളെല്ലാം ബ്ലോക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിൽ നിശ്ചലമായി ഫ്രാൻസ്; ഫ്രാൻസിലെ ജനജീവിതം പരിപൂർണമായി നിലച്ചപ്പോൾ

സ്വന്തം ലേഖകൻ

തിറ്റാണ്ടുകൾക്കിടെയുണ്ടായ ഏറ്റവും വലിയ സമരത്തിൽ നിശ്ചലമായി നിൽക്കുകയാണ് ഫ്രാൻസിലെ പ്രധാന നഗരങ്ങളെല്ലാം. റെയിൽവേ തൊഴിലാളികളും അദ്ധ്യാപകരും ആശുപത്രി ജീവനക്കാരുമുൾപ്പെടെ എട്ടുലക്ഷത്തോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ പെൻഷൻ പരിഷ്‌കരണ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1995-ലാണ് ഇതിനുമുമ്പ് ഇത്രവലിയ സമരം ഫ്രാൻസിനെ പിടിച്ചുലച്ചിട്ടുള്ളത്.

പാരീസിൽ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ പ്രതിഷേധക്കാരെ നേരിടാൻ ആറായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ന്നാൽ, മഞ്ഞ ജാക്കറ്റ് ധരിച്ച സമരക്കാർ ശക്തമായ പ്രതിഷേധം തീർത്തതോടെ ഇവരെ നേരിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിച്ചു. കൊട്ടാരത്തിനടുത്തുള്ള റിപ്പബ്ലിക്കൻ സ്‌ക്വയറിനടുത്തുള്ള കെട്ടിടത്തിന്റെ ജനാലകൾ തകർത്ത പ്രതിഷേധക്കാർ, വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
പ്രതിഷേധത്തിനിടെ ചിലർ വലിയ ട്രെയിലറുകൾക്ക് തീയിടുകയും കനത്ത പുകയുടെ മറയിൽ ഹൈസ്ട്രീറ്റ് സ്റ്റോറുകളിൽ മോഷണം നടന്നതായും റിപ്പോർട്ടുകളുണ്ട്. പൊലീസിനുനേരെ ഇവിടെ പടക്കമേറുണ്ടായി. സർവമേഖലയിലെയും തൊഴിലാളികൾ പണിമുടക്കിയതോടെ, രാജ്യമൊന്നാകെ നിശ്ചലമാവുകയായിരുന്നു.

അദ്ധ്യാപകർ, അഭിഭാഷകർ, പൊലീസുകാർ, ആശുപത്രി ജീവനക്കാർ, പൈലറ്റുമാർ തുടങ്ങി സർവമേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. സ്‌കൂളുകളും ആശുപത്രികളും പൂർണമായി അടഞ്ഞുകിടന്നു. പൊതുഗതാഗതസംവിധാനവും വാർത്താവിതരണമേഖലയും നിശ്ചലമായി. ഈഫൽ ടവർ, വാഴ്‌സ കൊട്ടാരം തുടങ്ങി രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവർത്തിച്ചില്ല. പതിറ്റാണ്ടുകൾക്കിടെ രാജ്യംകണ്ട ഏറ്റവുംവലിയ പണിമുടക്കാണിതെന്ന് തൊഴിലാളിസംഘടനകൾ അവകാശപ്പെട്ടു.
പാരീസിൽ മാത്രം 65,000-ത്തോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. രാജ്യത്താകെ എട്ടുലക്ഷത്തോളം പേരും പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി കണക്കാക്കുന്നു. 90-ഓളം പ്രതിഷേധക്കാർ പാരീസിൽ അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. നാന്റസിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റെന്നെയിലും ബോർഡോയിലും ബാങ്കുകൾ ആക്രമിക്കപ്പെട്ടു. ഇവിടെയും കണ്ണീർവാതക പ്രയോഗത്തിലൂടെയാണ് പ്രതിഷേധക്കാരെ നീക്കിയത്.

സമരത്തെത്തുടർന്ന് ഫ്രാൻസിലെമ്പാടും സ്‌കൂളുകൾ അടഞ്ഞുകിടന്നു. ബാങ്കുകളുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. വിമാനത്താവളങ്ങളുടെ പ്രവർത്തനവും നിലച്ചു. ഒട്ടേറെ സർവീസുകൾ റദ്ദാക്കി. പാരീസ് മെട്രോയും തടസ്സപ്പെട്ടു. ഇന്നും പ്രതിഷേധം തുടരുമെന്നാണ് സൂചന. തെരുവുകളെ നിശ്ചലമാക്കുന്ന തരത്തിലുള്ള സമരം അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫർ കാസ്റ്റനർ പറഞ്ഞു. 245 റാലികളാണ് ഇന്നലെ ഫ്രാൻസിലാകെയുണ്ടായത്. അതേ നില ഇന്നും തുടരുമെന്നാണ് കരുതുന്നത്. കൂടുതൽ പൊലീസിനെ പ്രശ്‌ന സാധ്യതയുള്ള മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP