Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബ്കാരി നിയമം പറയുന്നത് മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന്; പരസ്യം ചെയ്തതോ 499 രൂപയ്ക്ക് അൺലിമിറ്റഡ് ബിയറും ബിരിയാണിയുമെന്നും; വിളിച്ചു ചോദിച്ചപ്പോൾ വന്നത് ഒരു കൂപ്പണിൽ ഒരാൾക്ക് മാത്രം എത്ര വേണമെങ്കിലും കഴിക്കാമെന്നും; മദ്യത്തിനും ബിരിയാണിക്കും ഓഫർ നൽകി പുലിവാൽ പിടിച്ചത് പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടൽ; ഓഫർ പിൻവലിച്ചെങ്കിലും നിയമനടപടിയുമായി എക്‌സസൈസും

അബ്കാരി നിയമം പറയുന്നത് മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന്; പരസ്യം ചെയ്തതോ 499 രൂപയ്ക്ക് അൺലിമിറ്റഡ് ബിയറും ബിരിയാണിയുമെന്നും; വിളിച്ചു ചോദിച്ചപ്പോൾ വന്നത് ഒരു കൂപ്പണിൽ ഒരാൾക്ക് മാത്രം എത്ര വേണമെങ്കിലും കഴിക്കാമെന്നും; മദ്യത്തിനും ബിരിയാണിക്കും ഓഫർ നൽകി പുലിവാൽ പിടിച്ചത് പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടൽ; ഓഫർ പിൻവലിച്ചെങ്കിലും നിയമനടപടിയുമായി എക്‌സസൈസും

എം മനോജ് കുമാർ

പാലക്കാട്: മദ്യത്തിനു ഓഫർ നൽകാമോ? നൽകിയാൽ എന്ത് സംഭവിക്കും? പാലക്കാടെപ്രശസ്തമായ ഇന്ദ്രപ്രസ്ഥ ഹോട്ടലാണ് മദ്യത്തിനു ഓഫർ നൽകി പുലിവാൽ പിടിച്ചത്. കേസ് വരുമെന്ന് മനസിലായതിനാൽ പരസ്യം പിൻവലിച്ചെങ്കിലും കേസ് തേടി വരുക തന്നെ ചെയ്തു. ബിയറിന് ഓഫർ നൽകി വിറ്റഴിക്കാൻ ശ്രമിച്ചതിനാണ് പാലക്കാട് ഇന്ദ്രപസ്ഥ ഹോട്ടലിനെതിരെ കേസ് വന്നത്. അബ്കാരി നിയമം ലംഘിച്ചതിന്റെ പേരിലാണ് പാലക്കാട് എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തത്. എൻജോയി അൺലിമിറ്റഡ് ബിയർ ആൻഡ് ബിരിയാണി എന്ന പാക്കേജിൽ മദ്യത്തിനു ഓഫർ നൽകിയതിനാണ് കേസ് എടുത്തത്.

ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ബിരിയാണിയും ബിയറും അൺലിമിറ്റഡ് ആയി 499 രൂപയ്ക്ക് നൽകാം എന്ന് ഓഫർ നൽകുകയും അത് പരസ്യമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്. സംഭവം പുലിവാലായപ്പോൾ ഹോട്ടലുകാർ പരസ്യം പിൻവലിച്ചെങ്കിലും മദ്യം ഓഫർ ചെയ്യുന്നത് തന്നെ കുറ്റത്തിന്റെ പരിധിയിൽ വരുന്നതിനാൽ എക്‌സൈസ് വിഭാഗം കേസ് ചാർജ് ചെയ്യുകയായിരുന്നു. ഹോട്ടൽ അധികൃതരെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പരസ്യവും ഓഫറും തങ്ങൾ പിൻവലിച്ചു എന്നാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ ഓഫർ പിൻവലിച്ചതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ ഹോട്ടൽ അധികൃതർ തയ്യാറായില്ല.

മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുമതി നൽകുമ്പോൾ അതിലെ 28 വ്യവസ്ഥകളിൽ ചിലത് ലംഘിച്ചതിന്റെ പേരിലാണ് കേസ് വന്നത്. വ്യവസ്ഥ അറിയില്ല എന്ന് പറഞ്ഞാൽ ഒന്നും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷ നേടില്ല. കേസ് വന്നപ്പോൾ ഹോട്ടൽ അധികൃതർക്ക് ഈ കാര്യം ബോധ്യമാവുകയും ചെയ്തു. മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന് അബ്കാരി ചട്ടപ്രകാരം നിയമമുണ്ട്. മദ്യവിൽപ്പന നടത്തിയില്ലെങ്കിലും ഓഫർ നൽകിയാൽ തന്നെ അത് നിയമലംഘനത്തിന്റെ പരിധിയിൽ വരും.
അബ്കാരി നിയമത്തിലെ 55 എച്ച് വകുപ്പ് പ്രകാരം 25000 രൂപ പിഴയും ആറുമാസം തടവും വരാവുന്ന കേസ് ആണിത്. ചിലപ്പോൾ പിഴയും തടവും വരാനും സാധ്യതയുണ്ട്. വിൽപ്പനക്കാരനും ലൈസൻസിയും രണ്ടു പേർ ആണെങ്കിൽ രണ്ടുപേരും പ്രതികളാകും. ഫൈൻ അടച്ചാൽ മതിയെങ്കിൽ 50000 രൂപ അടക്കേണ്ടിയും വരും.

ഇനി തടവ് ഒഴിവാകുകയാണെങ്കിൽ തന്നെ പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ബിയർ മദ്യത്തിന്റെ പരിധിയിൽ വരില്ലെന്ന ധാരണ കാരണമാണ് അങ്ങിനെ പരസ്യം ചെയ്തതെന്നാണ് ഹോട്ടൽ അധികൃതർ എക്‌സൈസിനോട് പറഞ്ഞത്. പക്ഷെ വ്യവസ്ഥകൾ അറിയില്ലാ എന്ന വാദം എക്‌സൈസ് ഗൗരവമായി എടുത്തിട്ടില്ലാ എന്നാണ് സൂചനകൾ. കേസ് എടുത്തത് പ്രകാരം അന്വേഷണം നടന്നുവരുകയാണെന്ന് പാലക്കാട് എക്‌സൈസ് സിഐ സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം ഒരു പരസ്യം നൽകുകയും ഓഫർ മുന്നോട്ട് വയ്ക്കുകയും ചെയ്തതായി ഇന്ദ്രപ്രസ്ഥ ഹോട്ടൽ അധികൃതർ സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഇന്ദ്രപ്രസ്ഥയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും എക്‌സൈസ് സിഐ പറഞ്ഞു.

ഓഫർ ഇല്ലാത്തതാണ് മദ്യം. പ്രമോഷനും പാടില്ല. ഏത് മദ്യത്തിനാണെങ്കിലും ഇത് തന്നെയാണ് അവസ്ഥ. ഇങ്ങിനെ ഏതെങ്കിലും സ്ഥാപനം ചെയ്താലും വ്യക്തികൾ ചെയ്താലും കേസ് വരും. ബിയർ മദ്യത്തിന്റെ പരിധിയിൽ എന്നല്ല ബിയർ മദ്യം തന്നെയാണ്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് ബിയർ ബോട്ടിലിൽ തന്നെ എഴുതിയും വെച്ചിട്ടുണ്ട്. ചെറിയ അളവിൽ ആൽക്കഹോൾ കണ്ടന്റ് ആണ് ബിയറിലെങ്കിലും അത് മദ്യത്തിന്റെ പരിധിയിലാണ് വരുന്നത്. വൈനും ഇതിന്റെ പരിധിയിൽ വരുന്നതാണ്. അരിഷ്ടത്തിൽ വരെ ആൽക്കഹോൾ യൂസ് ഉണ്ട്. ഇതു തന്നെ ഏക്സൈസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ് ഇറങ്ങുന്നത്. മെഡിസിനൽ യൂസ് ആയതിനാലാണ് അരിഷ്ടത്തിനെ എക്‌സൈസ് വെറുതെ വിടുന്നത്.

കള്ളിനകത്ത് എട്ടു ശതമാനം മദ്യമുണ്ട്. ബിയറിനകത്ത് ആറു ശതമാനത്തിലും അധികം വരും ആൽക്കഹോൾ വരുന്നുണ്ട്. വൈനിൽ 13 ശതമാനം വരെ ആൽക്കഹോളുണ്ട്. സാധാരണ മദ്യത്തിൽ ആൽക്കഹോൾ നാല്പത്തിരണ്ടു ശതമാനമുണ്ട്. ജിന്നിൽ 35 ശതമാനവും ആൽക്കഹോളുണ്ട്. ഇതു വിൽക്കുന്ന സ്ഥാപനങ്ങൾ എല്ലാം മദ്യശാല എന്ന പരിധിയിലാണ് വരുന്നത്. അതിനാൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുമ്പോൾ എന്തെല്ലാം ചെയ്യാം, പാടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ നൽകുകയും ഇതിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്യും.

ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കേസ് തേടി വരുക തന്നെ ചെയ്യും. ഇത് പുതുതായി ലൈസൻസ് തേടുമ്പോഴും നിലവിലെ ലൈസൻസ് പുതുക്കുമ്പോഴും പ്രശ്‌നങ്ങൾ വരും. ഇതറിയാവുന്നതുകൊണ്ട് തന്നെയാണ് തങ്ങൾക്ക് തെറ്റ് പറ്റി എന്ന് പാലക്കാട് എക്‌സൈസ് അധികൃതർക്ക് മുന്നിൽ ഹോട്ടലുകാർ കുറ്റസമ്മതം നടത്തിയത്. പിൻവലിക്കും മുൻപ് ഓഫറിനെക്കുറിച്ച് വാചാലമായാണ് ഇവർ സംസാരിച്ചത്. മറുനാടന് ലഭിച്ച റെക്കോർഡഡ് സന്ദേശങ്ങളിൽ ഇത് വ്യക്തവുമാണ്.

ഫോൺ സംഭാഷണത്തിൽ കേൾക്കുന്നത് ഇങ്ങനെ:

ഹോട്ടൽ ഇന്ദ്രപ്രസ്ഥം അല്ലേ?
അതേ.

ഞാൻ ഒരു ആഡ് കണ്ടിട്ട് വിളിക്കുകയാണ്. ഡിസംബർ എട്ടിന് 12 മണി മുതൽ മൂന്നു മണിവരെ അൺലിമിറ്റഡ് ബിയർ ആൻഡ് ബിരിയാണി എന്നാ വാട്ട്‌സ് അപ്പ് മെസ്സേജ് കണ്ടിട്ട് വിളിക്കുകയാണ്. ശരി തന്നെയാണോ അത്?

അതെ ഉണ്ടല്ലോ...പരസ്യത്തിൽ പറയുന്നത് പോലെ തന്നെ സംഭവിക്കുന്നുണ്ട്.

499 രൂപ പേ ചെയ്താൽ അൺലിമിറ്റഡ് ബിയറും ബിരിയാണിയും കിട്ടും എന്നാണോ പറയുന്നത്?

ഒരു കൂപ്പൺ. അതിൽ ഒരാൾക്ക് മാത്രം. കഴിക്കാൻ കഴിയും.

എത്ര ബിയർ വേണമെങ്കിലും എത്ര ബിരിയാണി വേണമെങ്കിലും കഴിക്കാൻ കഴിയുമോ?
അൺലിമിറ്റഡ് ആയി കഴിക്കാൻ കഴിയും. ഒരു കൂപ്പണിൽ രണ്ടാൾക്ക് കഴിയില്ല. ഒരാൾക്ക് മാത്രം എന്ന് മാത്രം.

അടുത്ത ഫോൺ കോളിൽ ഇവർ ഓഫർ പിൻവലിച്ചതായും പറയുന്നുണ്ട്.

ബിയർ ബിരിയാണോ ഓഫർ ഉണ്ടോ?

നിലവിൽ ഇല്ല. എക്‌സൈസ് വിഭാഗം ഇത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങിനെ വന്നപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയത്തില്ല.

അയ്യോ?

കുറെപ്പേർ പറഞ്ഞപ്പോൾ അത് സത്യമാണോ എന്നറിയാനാണ് വിളിച്ചത്.

ഞങ്ങൾ ലാസ്റ്റ് അറേഞ്ച്‌മെന്റ് വരെ ചെയ്തതാണ്. പക്ഷെ എക്‌സൈസ് വിളിച്ചിട്ട് ഒരു കാരണവശാലും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അയ്യോ? അവിടെ വരെ വെറുതെ വരുമായിരുന്നു. ഓക്കേ സാർ.. സന്തോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP