Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനുവരി എട്ടിന് താലികെട്ടിന് ആഭരണങ്ങൾ വരെ വാങ്ങി കാത്തിരുന്ന നേഴ്‌സ്; കൂട്ടുകാരിയുടെ കാനഡ യാത്രയ്ക്ക് എല്ലാം ഒരുക്കി നൽകിയതും സന്തോഷത്തോടെ; ജന്മദിന ആശംസ അറിയിച്ചവർക്ക് നന്ദി അറിയിച്ചും ഭാവി വരനെ ഫോൺ ചെയ്തും കളിച്ചും ചിരിച്ചും നടന്ന കോഴിക്കോട്ടുകാരി എന്തിന് ആത്മഹത്യ ചെയ്തുവെന്ന് അറിയാതെ സൂഹൃത്തുക്കൾ; അയർലണ്ടിലെ മേരി കുര്യാക്കോസിന്റെ മരണത്തിൽ അന്വേഷണത്തിന് ആവശ്യം ശക്തം; ലിൻസിയുടെ വേർപാടിന്റെ കാരണം തേടി മലയാളി സമൂഹം

ജനുവരി എട്ടിന് താലികെട്ടിന് ആഭരണങ്ങൾ വരെ വാങ്ങി കാത്തിരുന്ന നേഴ്‌സ്; കൂട്ടുകാരിയുടെ കാനഡ യാത്രയ്ക്ക് എല്ലാം ഒരുക്കി നൽകിയതും സന്തോഷത്തോടെ; ജന്മദിന ആശംസ അറിയിച്ചവർക്ക് നന്ദി അറിയിച്ചും ഭാവി വരനെ ഫോൺ ചെയ്തും കളിച്ചും ചിരിച്ചും നടന്ന കോഴിക്കോട്ടുകാരി എന്തിന് ആത്മഹത്യ ചെയ്തുവെന്ന് അറിയാതെ സൂഹൃത്തുക്കൾ; അയർലണ്ടിലെ മേരി കുര്യാക്കോസിന്റെ മരണത്തിൽ അന്വേഷണത്തിന് ആവശ്യം ശക്തം; ലിൻസിയുടെ വേർപാടിന്റെ കാരണം തേടി മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ: അയർലണ്ടിലെ മലയാളി നേഴ്‌സിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല. സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നേഴ്‌സിന്റെ മരണത്തിൽ ഇനിയുെ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യാൻ മതിയായ കാരണങ്ങളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ മേരി കുര്യക്കോസിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

മൂന്ന് വർഷം മുമ്പ് സെന്റ് ജെയിംസസിൽ ചേർന്ന നാൾ മുതൽ ഐ സി യൂ വാർഡിലെ ഏറ്റവും ഊർജസ്വലയായ നഴ്സെന്ന വിശേഷണം മേരി കുര്യാക്കോസ് എന്ന ലിൻസി സ്വന്തമാക്കിയത് എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തിയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണമൊന്നും ഇല്ല. ലിൻസി എന്ന് സഹപ്രവർത്തകർ വിളിക്കുന്ന മേരി കുര്യാക്കോസ് അവർക്കെല്ലാം ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു. സഹപ്രവർത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മൂന്നു വർഷമായി സെന്റ് ജെയിംസസിൽ നഴ്സായിരുന്നു മേരി കുര്യാക്കോസ് ജനുവരിയിൽ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.

വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു. ജനുവരി എട്ടിന് പള്ളിയിൽ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും , ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയർലണ്ടിലെ ജോലി മതിയാക്കി, നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന ക്രൂട്ടുകാരിയെ എയർപോർട്ടിൽ യാത്ര അയയ്ക്കാൻ ലിൻസിയും പോയിരുന്നു. തലേനാൾ കൂട്ടുകാരിക്ക് പോകാനുള്ള ഒരുക്കങ്ങളുടെ തിരക്കിൽ സജീവവുമായിരുന്നു. തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്‌ബുക്കിലും,സോഷ്യൽ മീഡിയകളിലും ലിൻസി സജീവമായിരുന്നു. ജന്മദിന സന്ദേശങ്ങൾ അയച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരൻ അടക്കമുള്ളവരെ ഫോൺ ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാർട്മെന്റിലെ മറ്റൊരാൾ എത്തിയപ്പോൾ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതിൽ തുറന്ന് അകത്ത് കടന്ന അവർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമിൽ ലിൻസിയെ കണ്ടെത്തിയത്. ഷവർ ഹെഡിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ സുഹൃത്തുക്കളേയും ഗാർഡയെയും വിവരമറിച്ചു. രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് നീക്കിയത്. പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. ഇന്നലെ അർധരാത്രിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷമേ സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയുള്ളു.

മേരി കുര്യാക്കോസിന്റെ അപ്രതീക്ഷിത മരണ വാർത്ത വിശ്വസിക്കാനാകാതെ അയർലന്റിലെ മലയാളി സമൂഹം വേദനയിലാണ്. മിനഞ്ഞാന്ന് ഉച്ചക്ക് ശേഷമാണ് താലയിലെ വാടക അപ്പാർട്ട്മെന്റിൽ വെച്ച് കോഴിക്കോട് അശോകപുരം സ്വദേശിനി ലിൻസി എന്ന് വിളിക്കുന്ന മേരി കുര്യാക്കോസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വൈകുന്നേരത്തോടെയാണ് സഹപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകയുടെ മരണവാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഡബ്ലിൻ സെന്റ് ജെയിംസസിലെ മലയാളി നഴ്സുമാർ. മൂന്ന് വർഷം മുമ്പ്സെന്റ് ജെയിംസസിൽ ചേർന്ന നാൾ മുതൽ ഐ സി യൂ വാർഡിലെ ഏറ്റവും ഊർജസ്വലയായ ഓവർസീസ് നഴ്‌സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതമായിരുന്നു ലിൻസിക്ക്.

ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവൾ മരണത്തെ പുൽകേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല. ലിൻസി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്. സഹപ്രവർത്തകരായ നഴ്സുമാരോടൊപ്പമാണ് ലിൻസി താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്യാൻ എന്താണ് കാരണം എന്നറിയാതെ ഉഴലുകയാണ് സുഹൃത്തുക്കളും മലയാളി സമൂഹവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP