Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുരുഷ ഏകദിനത്തിലെ ആദ്യ വനിതാ മാച്ച് റഫറി; ഇന്ത്യയുടെ അഭിമാനമായി പുതുചരിത്രം കുറിക്കാനൊരുങ്ങി ജി.എസ് ലക്ഷ്മി

പുരുഷ ഏകദിനത്തിലെ ആദ്യ വനിതാ മാച്ച് റഫറി; ഇന്ത്യയുടെ അഭിമാനമായി പുതുചരിത്രം കുറിക്കാനൊരുങ്ങി ജി.എസ് ലക്ഷ്മി

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: പുരുഷന്മാരുടെ ഏകദിന മത്സരത്തിന് മേൽനോട്ടം വഹിക്കുന്ന ആദ്യ വനിതാ മാച്ച് റഫറിയായി ജിഎസ് ലക്ഷ്മി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) മാച്ച് റഫറിമാരുടെ പാനലിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ പ്രതിനിധി എത്തുന്നത്. മുൻ ഇന്ത്യൻ താരവുംകൂടിയായ ജിഎസ് ലക്ഷ്മിയാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധി. അന്താരാഷ്ട്ര മത്സരങ്ങളിൽ മാച്ച് റഫറിയായി ഇനി 51 കാരിയായ ലക്ഷ്മിയുമുണ്ടാകും.

2008-09 സീസണിൽ വനിതാ ആഭ്യന്തര മത്സരങ്ങളിൽ മാച്ച് റഫറിയായിരുന്ന ലക്ഷ്മി ഇതിനോടകം മൂന്ന് വനിതാ ഏകദിനങ്ങൾ, ഏഴ് വനിതാ ട്വന്റി 20 മത്സരങ്ങൾ 16 പുരുഷ ട്വന്റി 20 മത്സരങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. വലംകൈയൻ ബാറ്ററും ബൗളറുമായിരുന്ന ലക്ഷ്മി 1986-2004 കാലത്ത് സൗത്ത് സെൻട്രൽ റെയിൽവേസ്, ആന്ധ്ര, ബിഹാർ, പൂർവമേഖല, ദക്ഷിണമേഖല ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഈ മാസം ആദ്യം പുരുഷന്മാരുടെ മത്സരം നിയന്ത്രിച്ച് ക്ലയർ പൊളോസാക് എന്ന വനിതാ അമ്പയർ ചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലക്ഷ്മിയുടെ മാച്ച് റഫറിയായുള്ള വരവ്. ഐസിസിയിലെ അമ്പയർമാരുടെ ഡെവലപ്‌മെന്റ് പാനലിൽ ക്ലയർ പൊളോസാകിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുൾപ്പെടെ ഏഴ് വനിതാ പ്രതിനിധികളാണ് പുതിയതായി പാനലിൽ ഇടംപിടിച്ചത്. എലോയ്‌സ് ഷെരിദൻ, ലൗറൻ അഗെൻബഗ്, കിം കോട്ടോൺ, ശിവാനി മിശ്ര, സുയെ റെഡ്‌ഫെൻ, മേരി വാൽഡ്രോൺ, ജാക്വിലിൻ വില്ല്യംസ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.

യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2-ന്റെ ഉദ്ഘാടന മത്സരത്തിലാണ് ലക്ഷ്മി മാച്ച് റഫറിയാകുക. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിനാണ് മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP