Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബറി ദിനത്തിൽ സന്നിധാനത്ത് ഒരുക്കിയത് പഴുതച്ച സുരക്ഷ; ബെയ്‌ലി പാലത്തിൽ കാവൽ നിന്ന പൊലീസുകാർ വിരണ്ടോടിയത് കണ്ട് ഞെട്ടി കമാന്റോകൾ; പന്നിക്കുഴിക്ക് അടുത്ത് നിന്ന് ജീവനും കൊണ്ട് ഓടിയവർ അഭയം തേടിയത് ദേവസ്വം മെസിൽ; കുഴിയിൽ ഒളിച്ച വില്ലനെ ആകാശത്തേക്ക് നിറയൊഴിച്ച് കാടു കയറ്റിയത് കേന്ദ്ര സേന; ഡിസംബർ ആറിന് പുലർച്ചെ ശബരിമലയിൽ വെടി പൊട്ടിയത് കാട്ടിൽ നിന്നെത്തിയ പുലിയെ ഓടിക്കാൻ

എസ് രാജീവ്‌

ശബരിമല : ഡിസംബർ ആറിന്റെ ഭാഗമായി ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്റോകളെ വരെ വിരട്ടി സന്നിധാനത്ത് പുലിയിറങ്ങി. വെള്ളിയാഴ്‌ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സന്നിധാനത്തിന് പിൻവശത്തെ ബെയ്‌ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയിൽ പുലിയിറങ്ങിയത്.

ബെയ്‌ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് പാഞ്ഞു. ഓടി രക്ഷപെട്ട ഇരുവരും പന്നിക്കുഴിക്ക് മുകളിലുള്ള ദേവസ്വം മെസ്സിൽ അഭയം പ്രാപിച്ചു, സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായി.

തുടർന്ന് അരവണ പ്ലാന്റിന് പിൻവശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്രസേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പന്നിക്കുഴിയിൽ ഒളിച്ച പുലിയെ വിരട്ടി തിരികെ കാടുകയറ്റുകയായിന്നു. ദേവസ്വം മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന പന്നികൾ കൂട്ടം കൂടുന്ന ഭാഗമാണ് പന്നിക്കുഴി. പന്നിക്കുട്ടികളെ ലക്ഷ്യം വെച്ചകാം പുലിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

മണ്ഡല - മകരവിളക്ക് കാലം അവസാനിച്ച് സന്നിധാനവും പരിസരവും നിശബ്ദരാകുന്ന വേളകളിൽ സന്നിധാനത്ത് പുലിയുടെയും കടുവയുടെയും സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും സീസൺ സമയത്ത് ഇതാദ്യമാണെന്നാണ് ദേവസ്വം ജീവനക്കാർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP