Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടോറിക്ഷാ ഡ്രെെവർമാർക്ക് കിട്ടിയത് എട്ടിന്റെ പണി; യാത്രക്കാരായി മഫ്തിയിൽ എത്തിയത് 250 പൊലീസുകാർ: പിഴയിനത്തിൽ ഈടാക്കിയത് എട്ട് ലക്ഷം രൂപ; പരിശോധന നടത്തിയത് പരാതികൾ വർധിച്ചതിനെ തുടർന്ന്- ജോയിന്റ് കമ്മീഷണർ

ഓട്ടോറിക്ഷാ ഡ്രെെവർമാർക്ക് കിട്ടിയത് എട്ടിന്റെ പണി; യാത്രക്കാരായി മഫ്തിയിൽ എത്തിയത് 250 പൊലീസുകാർ: പിഴയിനത്തിൽ ഈടാക്കിയത് എട്ട് ലക്ഷം രൂപ; പരിശോധന നടത്തിയത് പരാതികൾ വർധിച്ചതിനെ തുടർന്ന്- ജോയിന്റ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സവാരി പോകാൻ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഓട്ടോഡ്രെെവർന്മാർക്കെതിരെ പിഴ ചുമത്തി ബെം​ഗളൂരൂ പൊലീസ്. പൊലീസുകാർ യാത്രക്കാരായെത്തിയാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരെ കൈയോടെ പിടികൂടിയത്. പിഴയിനത്തിൽ എട്ട് ലക്ഷത്തിലധികം രൂപ(8,06,200 രൂപ) ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. നഗരത്തിലെ ഓട്ടോറിക്ഷാഡ്രൈവർമാരിൽ നിന്നാണ് പിഴയിനത്തിൽ ഇത്രയും ഭീമൻ തുക ട്രാഫിക് പൊലീസ് ഈടാക്കിയത്.

250 ഓളം പൊലീസുദ്യോഗസ്ഥർ വിവിധയിടങ്ങളിൽ മഫ്തിയിലെത്തിയാണ് മിന്നൽ പരിശോധനയിൽ പങ്കെടുത്തത്. പൊലീസുദ്യോഗസ്ഥർ സമീപിച്ചവരിൽ 1,575 പേർ ആവശ്യപ്പെട്ടയിടത്തേക്ക് സവാരി പോകാൻ വിസമ്മതിച്ചു. 1,346 പേർ മീറ്ററിലേക്കാൾ അധിക യാത്രക്കൂലി ആവശ്യപ്പെട്ടു. ഇവരെ കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ചവർ, യൂണിഫോമണിയാത്തവർ, വാഹനത്തിന്റെ അവശ്യരേഖകൾ സൂക്ഷിക്കാത്തവർ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച പരിശോധന വെെകിട്ടാണ് അവസാനിച്ചത് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർമാരെ കുറിച്ചുള്ള പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മിഷണർ(ട്രാഫിക്)ബിആർ രവികണ്ഠഗൗഡ പറഞ്ഞു. മൂന്ന് ട്രാഫിക് ഡിവിഷനുകളിലായി പ്രധാന ജങ്ഷനുകളിൽ വനിതാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ വിന്യസിക്കുകയായിരുന്നു. ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മതിയായ രേഖകൾ ഇല്ലാതിരുന്ന 492 ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുകയും ചെയ്തു. ചില ഡ്രൈവർമാർ വ്യാജരേഖകൾ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു. ഇത്രയും പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും സത്യസന്ധരായ ഡ്രൈവർമാരും കൂട്ടത്തിലുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പരിശോധന കർശനമാക്കാനും തുടരാനുമാണ് ബെംഗളൂരു പൊലീസിന്റെ തീരുമാനം.

എന്നാൽ,പൊലീസിന്റെ ഭാ​ഗത്ത് നിന്നുള്ള ഇത്തരം പരിശോധനകൾ അത്യാവശ്യമാണ്. ചില ഓട്ടോ ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതിനാൽ, എല്ലാ ഓട്ടോ ഡ്രൈവർമാർക്കും ചീത്തപ്പേര് ലഭിക്കുന്നു, ആളുകൾ ഓട്ടോകൾക്ക് പകരം ഉബർ / ഓല ക്യാബുകളാണ് വിളിക്കുന്നതെന്നും ഇതുമൂലം ഞങ്ങൾക്ക് വരുമാനം കുറവാണെന്നും ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർ യൂണിയൻ പ്രസിഡന്റ് നാരായണ സ്വാമി പറഞ്ഞു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP