Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

"56 രൂപയുടെ ബിരിയാണി ഇനി കിട്ടില്ല"; പാർലമെൻറ് കാൻറീൻ സബ്‍സിഡി നിർത്തി; സർക്കാരിന് ലാഭം 17 കോടിരൂപ; സബ്‍സിഡി എടുത്തുകളയാൻ കാര്യോപദേശക സമിതി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെൻറ് കാൻറീനിലെ സബ്‍സിഡി ഒഴിവാക്കാൻ എംപിമാരുടെ അനുവാദം. എംപിമാരും പാർലമെന്റ് ജീവനക്കാരും വലിയ സൗജന്യം സ്വീകരിക്കുന്നതു ശരിയല്ലെന്ന സ്പീക്കർ ഓം ബിർലയുടെ അഭിപ്രായത്തോട് എല്ലാ കക്ഷികളും യോജിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സബ്സിഡി എടുത്തുകളയാൻ കാര്യോപദേശക സമിതി തീരുമാനിച്ചത്

ലോക് സഭ സ്‍പീക്കർ ഓം ബിർളയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വർഷം 17 കോടിരൂപയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലാഭിക്കുന്നത്. ഇനി മുതൽ പാർലമെൻറ് കാൻറീനിൽ ഭക്ഷ്യവസ്‍തുക്കൾക്ക് യഥാർഥ വില തന്നെ നൽകണം. പാർലമെൻറ് എംപിമാർ, അവരുടെ അതിഥികൾ, പാർലമെൻറ് ജീവനക്കാർ എന്നിവർക്കായിരുന്നു സബ്‍സിഡി നിരക്കിൽ കാൻറീനിൽ നിന്ന് ഭക്ഷണം ലഭിച്ചിരുന്നത്.

തീരുമാനം നടപ്പിലായാൽ പല സാധനങ്ങൾക്കും ഇരട്ടി വില നൽകേണ്ടിവരും. 56 രൂപയ്ക്കു ലഭിച്ചിരുന്ന ബിരിയാണിക്ക് 112 രൂപയാകും. ലോക് സഭയിൽ നാല് കാൻറീനുകൾ നടത്തിയിരുന്നത് നോർതേൺ റെയിൽവെ ആണ്. ഇതേ ഇനത്തിൽ മാത്രം 16 കോടിരൂപ സർക്കാർ നൽകാനുണ്ടെന്നാണ് റെയിൽവെ അവകാശപ്പെടുന്നത്. എംപിമാർക്ക് ലഭിക്കുന്ന സൗജന്യങ്ങളെക്കുറിച്ച് ആദ്യമായല്ല ആക്ഷേപം.

മുൻ പാർലമെൻറ് അംഗങ്ങൾക്ക് ന്യൂഡൽഹിയിൽ അനുവദിച്ച ഔദ്യോഗിക വസതികൾ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത് വിവാദമായിരുന്നു. സ്‍പീക്കറും പിന്നീട് രാഷ്ട്രപതിയുടെ ഓഫീസും ഇടപെട്ടിട്ടും സ്വമേധയാ ഒഴിയാൻ താമസക്കാർ തയാറാകാത്തതിനെ തുടർന്ന്, വസതികളിലെ വൈദ്യുതി ബന്ധവും കുടിവെള്ളവും കട്ട് ചെയ്യുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP