Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ കൂറുമാറി ബിജെപിയിൽ ചേർന്ന പത്തിലേറെ എംഎൽഎമാർ പാർട്ടിവിടുന്നു: രാജ്യസഭാം​ഗവും പാർട്ടി വിടുന്നതായി സൂചന: രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണെന്ന് എംഎൽഎമാർ; ബിജെപി സർക്കാർ നടപ്പാക്കിയ തീരുമാനങ്ങൾ പുനപരിശോധിക്കാൻ നിർദ്ദേശിച്ച് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ കൂറുമാറി ബിജെപിയിൽ ചേർന്ന പത്തിലേറെ എംഎൽഎമാർ പാർട്ടിവിടുന്നു: രാജ്യസഭാം​ഗവും പാർട്ടി വിടുന്നതായി സൂചന: രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണെന്ന് എംഎൽഎമാർ; ബിജെപി സർക്കാർ നടപ്പാക്കിയ തീരുമാനങ്ങൾ പുനപരിശോധിക്കാൻ നിർദ്ദേശിച്ച് ഉദ്ദവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: ലോക് സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മൂന്ന് എംഎൽഎമാർ മടങ്ങിവരവിനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കൂറുമാറി ബിജെപിയിൽ ചേർന്ന പത്തിലേറെ എംഎൽഎമാർ കോൺഗ്രസ്, എൻസിപി പാർട്ടികളിലേക്ക് മടങ്ങുമെന്ന് സൂചന. ഒരു രാജ്യസഭാംഗവും ബിജെപി വിടുമെന്നാണ് സൂചന. രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാനാണ് ഇവർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യവസായ പ്രമുഖരായ നേതാക്കളാണ് ബിജെപിയിൽ നിന്നും തിരിച്ചുപോക്കിന് വേണ്ടി പദ്ധതിയിടുന്നതായി സൂചന.

കോൺഗ്രസ് വിട്ട ജയകുമാർ ഗോരെ, എൻസിപി വിട്ട ശിവേന്ദ്ര രാജെ ഭോസലെ, റാണ ജഗജിത് സിങ് എന്നീ ബിജെപി എംഎൽഎമാർ കോൺഗ്രസ്, എൻസിപി നേതാക്കളുമായി ഇതിനോടകം ചർച്ച നടത്തുന്നുണ്ട്. എന്നാൽ, കോൺഗ്രസും എൻസിപിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് ധാരാവിയിലെ 400 ശിവസേന പ്രവർത്തകർ ബിജെപിയിൽ ചേർന്നതായി വാർത്തകളും പുറത്തുവരുന്നുണ്ട്.

തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മൂന്ന് എംഎൽഎമാർ മടങ്ങിവരവിനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവരുന്നുണ്ട്. തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇവർ നേതൃത്വത്തെ ബന്ധപ്പെട്ടതായാണ് വാർത്തകൾ. എന്നാൽ തങ്ങളെ വഞ്ചിച്ച് പോയവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ്. പാർട്ടിയെ വഞ്ചിച്ച് പോയവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഇവരെ തിരിച്ചെടുക്കേണ്ടതില്ലെന്നും നേതൃത്വം പറയുന്നു.

നോർത്ത് 24 പർഗാനസ് ജില്ലയിൽ നിന്നുള്ള മൂന്ന് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്ന് മാസങ്ങൾക്കകം തന്നെ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ബിജെപി നേതൃത്വവുമായി ചേർന്ന് പോകാൻ കഴിയാത്തതാണ് ഇവരെ മടങ്ങിവരവിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 18 എണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. തൃണമൂലിന് 22 സീറ്റുകൾ ലഭിച്ചപ്പോഴായിരുന്നു 18 എണ്ണം ബിജെപി നേടിയത്. ഇതിനു പിന്നാലെയാണ് തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കൾ കൂറുമാറിയത്.

അതേ സമയം, മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന തീരുമാനങ്ങൾ ഇതിനോടകം റദ്ദാക്കുന്ന നടപടികളിലാണ് ഉദ്ദവ് താക്കറെ. ബിജെപി സർക്കാർ അംഗീകാരം നൽകിയ 34 തീരുമാനങ്ങളും പദ്ധതികളുമാണ് അധികാരത്തിലെത്തി ഒരാഴ്ചയ്ക്കിടെ ഉദ്ധവ് പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP