Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രിയിൽ സ്‌പോട്ടിൽ കൊണ്ടു വന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാൻ; കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ കുതറി ഓടൽ; തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; തോക്ക് പിടിച്ചു വാങ്ങി ആക്രമത്തിനും ഒരുങ്ങി; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുമെന്ന ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ നടത്തിയത് പ്രത്യാക്രമണം; മൃഗ ഡോക്ടറെ വകവരുത്തിയ അതേ സ്ഥലത്ത് പ്രതികളുടെ ജീവനും പിടഞ്ഞ് തീർന്നു; 'ദിശ'യുടെ ഘാതകരെ വകവരുത്തിയ ഏറ്റമുട്ടലിൽ വിശദീകരണവുമായി പൊലീസ്; ഏറ്റുമുട്ടൽ കൊലയെന്ന് വിമർശകരും

രാത്രിയിൽ സ്‌പോട്ടിൽ കൊണ്ടു വന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാൻ; കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ കുതറി ഓടൽ; തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; തോക്ക് പിടിച്ചു വാങ്ങി ആക്രമത്തിനും ഒരുങ്ങി; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുമെന്ന ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ നടത്തിയത് പ്രത്യാക്രമണം; മൃഗ ഡോക്ടറെ വകവരുത്തിയ അതേ സ്ഥലത്ത് പ്രതികളുടെ ജീവനും പിടഞ്ഞ് തീർന്നു; 'ദിശ'യുടെ ഘാതകരെ വകവരുത്തിയ ഏറ്റമുട്ടലിൽ വിശദീകരണവുമായി പൊലീസ്; ഏറ്റുമുട്ടൽ കൊലയെന്ന് വിമർശകരും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിക്കുമ്പോൾ ഉയരുന്നത് ഏറ്റുമുട്ടൽ കൊലപാതകമെന്ന സംശയവും ചർച്ചയാകുന്നു. ആയുധമില്ലാതെ തെളിവെടുപ്പിന് പൊലീസ് കൊണ്ടു വന്നവർ എന്ത് ആക്രമണമാണ് നടത്തുകയെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ ഇവർ ഓടാൻ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ച് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ സ്വയ രക്ഷാർത്ഥം പൊലീസ് തിരിച്ചു വെടിവച്ചു. നാലുപേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ഡോക്ടറുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തേക്ക് പ്രതികളെ എത്തിച്ചപ്പോഴാണ് ഇവർ പൊലീസിനെ ആക്രമിച്ച ശേഷം ഓടാൻ ശ്രമിച്ചതെന്നും തുടർന്ന് പൊലീസ് വെടിവെച്ചതെന്നുമാണ് വിവരം. മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചിന്തകുണ്ട ചെന്ന കേശവുലു എന്നിവരാണ് പ്രതികൾ. നവംബർ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ലോറി തൊഴിലാളികളാണ്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ വിചാരണ കൂടാതെ പൊലീസ് പ്രതികൾക്ക് വധ ശിക്ഷ നടപ്പാക്കിയെന്ന വാദവും ഉയർന്നു കഴിഞ്ഞു. ഇതൊരു ഏറ്റുമുട്ടൽ കൊലപാതകമെന്നാണ് വിമർശനം. ആരേയും അറിയിക്കാതെയാണ് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഇതുകൊല്ലാനാണെന്ന് അവർ പറയുന്നു.

സംഭവ സ്ഥലത്ത് പ്രതികൾ വെടിയേറ്റ് കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഇന്നലെ രാത്രി നാലു പ്രതികളെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു. കൊലപാതകം പുനഃരാവിഷ്‌ക്കരിച്ചുള്ള തെളിവെടുപ്പാണ് നടത്തിയത്. ഇതിനിടയിൽ നാലു പ്രതികളും പൊലീസിനെ ആക്രമിച്ചതായും സ്വയരക്ഷയ്ക്ക് പൊലീസിന് വെടി വെയ്ക്കേണ്ടി വരികയായിരുന്നു എന്നുമാണ് വിവരം. പ്രധാനപാതയിൽ നിന്നും മാറി ഒരു മൺപാതയിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാലു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായിട്ടാണ് വിവരം. നാലു പേരെയും കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനായി കൈമാറിയിരുന്നു. ഇതോടെയാണ് തെളിവെടുപ്പിന് പൊലീസ് നടപടി തുടങ്ങിയതും. അത് ആന്റി ക്ലൈമാക്‌സിലേക്ക് എത്തിയതും.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഡോക്ടറെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കുകയും സ്‌കൂട്ടർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോറി തൊഴിലാളികളാണ് പ്രതികളെന്ന് കണ്ടെത്തി. ഇവരെ പിന്നീട് അവരവരുടെ വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവം നടന്ന ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലിയിൽ പ്രതികളെ ഇന്ന് പുലർച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്‌ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്‌ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, അതോടെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച് ഷാഡ്‌നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. ആരേയും അറിയിച്ചുമില്ല.

ഇതെല്ലാം ഏറ്റുമുട്ടൽ കൊലയുടെ സൂചനയായി വിമർശകർ ഉയർത്തിക്കാട്ടുന്നു. ആരും അറിയാതെ പ്രതികളെ കൊന്ന് ഏകപക്ഷീയമായി കൊലപ്പെടുത്തിയെന്നാണ് വിമർശകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP