Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ

2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്നു സംഭവം ഓർമ്മയാകുന്നത് 2008ൽ തെലുങ്കാനയിൽ നടന്ന സമാന സംഭവം. അന്ന് ആന്ധ്രാപ്രദേശിലായിരുന്നു തെലുങ്കാന. ഹൈദരാബദിൽ യുവ ഡോക്ടറെ കൊന്ന കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിനിടെയാണ്‌കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്ന് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. 2008ലും ഇത് തന്നെയാണ് സംഭവിച്ചത്. അന്ന് ജനരോഷം ഉയർന്ന കേസിലെ പ്രതികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ തെലുങ്കാനയിലെ ആദ്യ സംഭവമല്ല തെളിവെടുപ്പിനിടെ പ്രതികൾ വെടിയേറ്റു മരിക്കുന്നത്.

2008ൽ യുവതിക്ക് നേരെ ആസിഡ് ആക്രമണമാണ് ഉണ്ടായത്. അന്ന് പ്രതികൾക്കെതിരെ പരസ്യ വിചാരണ ആവശ്യം ഉയർന്നു. ഇതിനിടെയാണ് ഈ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്‌പ്പിലായിരുന്നു മരണം. പ്രതികളെ പൊലീസ് കൊന്നതാണെന്ന വാദവും എത്തി. അന്ന് ഈ അറസ്റ്റിനും മറ്റും നേതൃത്വം നൽകിയത് വി സി സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നിപ്പോൾ മൃഗ ഡോക്ടറെ കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിക്കുമ്പോൾ അവിടെയുമുണ്ട് വിസി സജ്ജനാറുടെ സാന്നിധ്യം. വാറങ്കലിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനികളെയാണ് ആസിഡ് ഒഴിച്ച് ആക്രമിച്ചത്. അന്ന് മൂന്ന് പ്രതികളെയാണ് പൊലീസ് വെടിവച്ച് കൊന്നത്.

സൈബരാബാദിലെ പൊലീസ് കമ്മീഷണറാണ് ഇന്ന് സജ്ജനാർ. സജ്ജനാറിന്റെ അധികാര പരിധിയിലായിരുന്നു ദിശയെന്ന് പേരിട്ട് വിളിക്കുന്ന ഡോക്ടറെ കൊന്നു തള്ളിയത്. സജ്ജനാർ തന്നെയാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ടാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുമ്പോൾ അതും ചർച്ചയാകുന്നത്. 2008ൽ വാറങ്കലിൽ സംഭവിച്ചത് തന്നെയാണ് ഇപ്പോഴും നടന്നത്. 2008ൽ രണ്ട് യുവതികളുടെ മുഖത്ത് ആസിഡ് ഒഴിച്ചതായിരുന്നു കേസ്. പ്രതികളെ സജ്ജനാറിന്റെ നേതൃത്വത്തിൽ പിടികൂടി. എന്നാൽ 48 മണിക്കൂറിനകം വെടിവച്ചു കൊല്ലുകയും ചെയ്തു. ഇപ്പോൾ പറയുന്നതിന് സമാനമായിരുന്നു അന്നും കാര്യങ്ങൾ. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചവരെ വെടിവച്ചു കൊന്നുവെന്ന് സജ്ജനാർ വിശദീകരിച്ചു.

ഇതിന് സമാനമാണ് ഇപ്പോഴും കാര്യങ്ങൾ. യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവരെ പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ കൊലപ്പെടുത്തുന്നു. ഈ പ്രതികളുടെ കൈയിൽ ആയുധങ്ങൾ ഇല്ലായിരുന്നു. എന്നിട്ടും എന്തിനു കൊന്നുവെന്നതാണ് ഉയരുന്ന ചോദ്യം. 2008ൽ വാറങ്കലിലും ജന രോഷം പ്രതികളെ കൊല്ലുന്നതിന് വേണ്ടിയായിരുന്നു ഇപ്പോൾ ദിശാ കേസിലും അതു തന്നെയാണ് ഉയർന്ന് കേട്ടത്. ഇവിടേയും പ്രതികൾ കൊല്ലപ്പെടുമ്പോൾ ഏല്ലാവരും വിരൽ ചൂണ്ടുന്നത് സജ്ജനാറിലേക്കാണ്. രണ്ടിടത്തും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യമാണ് ഇതിന് കാരണം. കുറ്റവാളികൾക്കെതിരെ അതിശക്തമായ നടപടിയെടുക്കുന്ന പൊലീസ് ഓഫീസറാണ് സജ്ജനാർ.

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈബരാബാദ് പൊലീസ് പറയുമ്പോൾ സംശയങ്ങളും ഉയരുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് ഏറ്റുമുട്ടൽ കൊലയെന്ന വാദം സജീവമാണ്. നവംബർ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നേരത്തെ വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനാണ് മൂന്ന് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ സമർപ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സജ്ജനാറിന്റെ ഇടപെടൽ. ആരേയും അറിയിക്കാതെ അതീവ രഹസ്യമായാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ഈ തെളിവെടുപ്പാണ് പ്രതികളുടെ കൊലയിലേക്ക് എത്തുന്നത്.

ഡൽഹിയിൽ നടന്ന നിർഭയയ്ക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതകമാണ് ഹൈദരാബാദിൽ നടന്നത്. സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരബലാത്സംഗവും കൊലപാതകവും നടന്നത് ഒരുമണിക്കൂറിനുള്ളിലായിരുന്നു. വൈകിട്ട് 6.15-നാണ് വനിതാ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി 9 മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ ഇവരെ കുടുക്കാൻ തീരുമാനിച്ച പ്രതികൾ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കിയിരുന്നു.ടയർ നന്നാക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവ ഇവരെ സമീപിച്ചു. വിശ്വാസം ആർജിക്കാനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടർ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്.

നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 9.45-ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28-ന് പ്രതികൾ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. രാത്രി ഒരു മണിക്ക് രണ്ടിടത്തുനിന്നു പ്രതികൾ പെട്രോൾ വാങ്ങാൻ ശ്രമിച്ച വിവരവും പൊലീസിനു ലഭിച്ചു. 2.30-ഓടെയാണ് ഡോക്ടറുടെ മൃതദേഹം ഇവർ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു. തുടർന്നു ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ കടന്നുകളഞ്ഞു. വിശദമായ അന്വേഷണത്തിൽ പ്രതികളെ കുടുക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇതും സജ്ജനാർ ഗൗരവത്തോടെ എടുത്തു.

സ്റ്റേഷനുകൾ കയറി ഇറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്നു കുടുംബം ആരോപിച്ചു. ഷംഷാബാദിലെ വീട്ടിൽനിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാൻ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണിൽ വിളിച്ച് താൻ ഷംഷാബാദ് ടോൾ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയർ പഞ്ചറായെന്നും അറിയിച്ചു. ഒരാൾ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തിൽ ചില ലോറി ഡ്രൈവർമാർ സമീപത്തുണ്ടെന്നു അറിയിക്കുകയും ചെയ്തു.

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സമാനരീതിയിൽ ഷംഷാബാദിൽ കഴിഞ്ഞ ദിവസം മറ്റൊരു കൊലപാതകം കൂടി നടന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP