Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ മൊബൈൽ കമ്പനികളോട് ഇനി ഗുഡ്‌ബൈ പറയാം; കൂടുതൽ കരുത്തോടെ തിരിച്ചു വരവിനൊരുങ്ങി ബിഎസ്എൻഎൽ; 236 രൂപയ്ക്ക് 84 ദിവസത്തേക്ക് 840 ജിബി ഡേറ്റ: വൻ ഓഫറുകളുമായി ബിഎസ്എൻഎൽ

സ്വകാര്യ മൊബൈൽ കമ്പനികളോട് ഇനി ഗുഡ്‌ബൈ പറയാം; കൂടുതൽ കരുത്തോടെ തിരിച്ചു വരവിനൊരുങ്ങി ബിഎസ്എൻഎൽ; 236 രൂപയ്ക്ക് 84 ദിവസത്തേക്ക് 840 ജിബി ഡേറ്റ: വൻ ഓഫറുകളുമായി ബിഎസ്എൻഎൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ കമ്പനികൾ കൂട്ടത്തോടെ ഉപഭോക്താക്കളുടെ പള്ളയ്ക്കടിച്ചപ്പോൾ തിരിച്ചു വരാൻ പാദയൊരുക്കി ബിഎസ്എൻഎൽ. ഉപഭോക്താക്കളെ ആകർഷിക്കാൻ രണ്ട് പുതിയ പ്ലാനുകളാണ് പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറ്റ് സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളുടെ പണം പിടുങ്ങുന്ന പ്ലാനുകൾ നൽകുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ വൻ ഓഫറുകളാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 96 രൂപ, 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. രണ്ട് പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ, 236 രൂപ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 4 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്.

96 പ്ലാനിന് 28 ദിവസത്തെ കാലാവധിയും 2365 പ്ലാനിന് 84 ദിവസത്തെ കാലാവധിയുമാണ്. മറ്റു ടെലികോം കമ്പനികളേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എസ്ടിവി 96 പ്രീപെയ്ഡ് പ്ലാനിൽ 280 ജിബിയുടെ ഡേറ്റ ലഭിക്കും. 236 രൂപ പ്ലാനിൽ 840 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ടെലികോം ടോക്ക് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുള്ളൂ

കൂടുതൽ ആകർഷകമായ പ്ലാനുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് അവതരിപ്പിച്ചക്. മാത്രമല്ല അവ ഡേറ്റാ ആനുകൂല്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ അടുത്തിടെ 75 ദിവസത്തെ കാലാവധിയുള്ള 1,098 രൂപ പ്രീപെയ്ഡ് പ്ലാനും പുതുക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കിളിൽ മാത്രമാണ് ഈ ഓഫർ നിലവിൽ ലഭിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ 4ജി വരിക്കാർക്ക് ഈ ഓഫർ ഇതുവരെ ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP