Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസവ വേദനയുമായി സഹോദരിയേയും കൊണ്ട് ഓടിയെത്തിയത് പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിൽ; ഇരുത്തിക്കൊണ്ട് പോകാൻ ചക്ര കസേര ചോദിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; സർക്കാർ ആശുപത്രിയിലെ അനാസ്ഥയെ ഫെയ്‌സ് ബുക്കിലൂടെ അവതരിപ്പിച്ച യുവാവിനോട് പ്രതികാരം തീർത്തത് ജയിലിൽ അടച്ചും; സത്യം പറഞ്ഞതിന് കള്ളകേസിൽ കുടുക്കിയത് സർക്കാർ ആശുപത്രിയിലെ സൂപ്രണ്ട്; പിണറായി ഭരണത്തിൽ കാര്യങ്ങൾ ഇങ്ങനേയും; ജാഫർ പൊന്നാനിയോട് കാട്ടിയ ക്രൂരത ഇങ്ങനെ

പ്രസവ വേദനയുമായി സഹോദരിയേയും കൊണ്ട് ഓടിയെത്തിയത് പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിൽ; ഇരുത്തിക്കൊണ്ട് പോകാൻ ചക്ര കസേര ചോദിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; സർക്കാർ ആശുപത്രിയിലെ അനാസ്ഥയെ ഫെയ്‌സ് ബുക്കിലൂടെ അവതരിപ്പിച്ച യുവാവിനോട് പ്രതികാരം തീർത്തത് ജയിലിൽ അടച്ചും; സത്യം പറഞ്ഞതിന് കള്ളകേസിൽ കുടുക്കിയത് സർക്കാർ ആശുപത്രിയിലെ സൂപ്രണ്ട്; പിണറായി ഭരണത്തിൽ കാര്യങ്ങൾ ഇങ്ങനേയും; ജാഫർ പൊന്നാനിയോട് കാട്ടിയ ക്രൂരത ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രസവവേദനയുമായി പൊന്നാനി മാതൃശിശു ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹമാധ്യമത്തിൽ തുറന്നു പറഞ്ഞതിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. സർക്കാർ ആശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ യുവാവിനാണ് ജയിലിൽ കിടക്കേണ്ടി വന്നത്. പിണറായി സർക്കാരിന്റെ കാലത്ത് സത്യം പുറം ലോകത്ത് എത്തിച്ചാൽ അകത്തു പോകേണ്ടി വരുമെന്നതിനുള്ള തെളിവാണ് ഇത്.

അത്യാസന്ന നിലയിൽ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതർ രോഗിയെ തിരിഞ്ഞുനോക്കിയില്ലെന്നും കാണിച്ചാണ് പൊന്നാനി തറീക്കാനകത്ത് ജാഫർ ഫേസ്‌ബുക്കിൽ ലൈവ് ഇട്ടിരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ ഗൂഢാലോചനയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പൊലീസ് ചുമത്തിയ കേസ്. പൊന്നാനി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ജാഫറിന് ഇന്നലെയാണ് ജാമ്യം കിട്ടിയത്.

കോടികൾ മുടക്കിയാണ് പൊന്നാനിയിലെ മാതൃശിശു ആശുപത്രി നവീകരിച്ചത്. എന്നാൽ അടിസ്ഥാന സൗകര്യമൊന്നും ഉണ്ടായില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലൈവ്. രണ്ട് വീൽ ചെയർമാത്രമാമാണ് ഉണ്ടായിരുന്നത്. അതും റൂമിൽ വച്ച് പൂട്ടിരുന്നുവെന്നായിരുന്നു ജാഫറിന്റെ ആരോപണം. വിഷയം മുസ്ലിംലീഗും ഏറ്റെടുത്തിരുന്നു. ഗർഭിണികൾക്ക് അടിയന്തര സഹായം കിട്ടാനുള്ള സൗകര്യം വേണമെന്നും ആവശ്യപ്പെട്ടു. സ്‌കാനിങ് സംവിധാനം തുടങ്ങണമെന്നും ജീവനക്കാർ മാന്യമായ രീതിയിൽ ഇടപെടണമെന്നു ആവശ്യപ്പെട്ടു. ഈ വിഷയത്തെ ചർച്ചയാക്കിയത് ജാഫർ പൊന്നാനിയുടെ പോസ്റ്റായിരുന്നു. ഇതാണ് ആശുപത്രി സൂപ്രണ്ടിനെ പ്രകോപിതനാക്കിയത്.

അത്യാസന്ന നിലയിൽ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതർ രോഗിയെ തിരിഞ്ഞുനോക്കിയില്ലെന്നും കാണിച്ചാണ് പൊന്നാനി തറീക്കാനകത്ത് ജാഫർ ഫേസ്‌ബുക്കിൽ ലൈവ് ഇട്ടിരുന്നത്. ഇത് വൈറലായി. കോടികൾ മുടക്കി നിർമ്മിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയാണ് ഇയാൾ ലൈവ് വീഡിയോ ചെയ്തത്. സഹോദരിയും പൂർണഗർഭിണിയുമായ യുവതിയുമായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ ഇരുത്തി കൊണ്ടുപോകാൻ ഒരു വീൽചെയർ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ പോലും അധികൃതർ തയാറായില്ലെന്ന് ജാഫർ വീഡിയോയിലൂടെ പറഞ്ഞിരുന്നു. പ്രതികാരമായി ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ ഫേസ്‌ബുക്കിൽ ലൈവിട്ട യുവാവിനെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ഇയാളെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പൊലീസ് ചുമത്തിയ കേസ്. പൊന്നാനി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ജാഫറിന് ഇന്നലെയാണ് ജാമ്യം കിട്ടിയത്. പൊലീസും ആശുപത്രി ജീവനക്കാരും ഒത്തുകളിച്ച് ജാഫറിനെ കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കോടികൾ മുടക്കി നിർമ്മിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയാണ് ഇയാൾ ലൈവ് വീഡിയോ ചെയ്തത്. ഗർഭിണിയായ യുവതിയെ ഇരുത്തി കൊണ്ടുപോകാൻ ഒരു വീൽചെയർ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ പോലും അധികൃതർ തയാറായില്ലെന്ന് ജാഫർ വീഡിയോയിലൂടെ പറഞ്ഞിരുന്നു. കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രിയിൽ ആകെയുള്ളത് രണ്ട് വീൽചെയറുകൾ മാത്രമാണെന്നും അന്വേഷിച്ചപ്പോൾ അധികൃതർ വളരെ മോശമായാണ് പ്രതികരിച്ചതെന്നം ജാഫർ ഫേസ്‌ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലിസ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രിയെ അപകീർത്തിപ്പെടുത്തി, ഒ.പി ടിക്കറ്റ് വലിച്ചുകീറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കിടത്തി ചികിത്സയ്ക്ക് താലൂക്ക് ആശുപത്രി മാത്രമുള്ള പൊന്നാനിയിൽ മാതൃ ശിശു ആശുപത്രിയുടെ പ്രവർത്തനം പൊന്നാനിയുടെ ആരോഗ്യരംഗത്തെ വൻ മുന്നേറ്റമായിരിക്കുമെന്ന് സർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്നു. 23 കോടി രൂപ ചെലവഴിച്ചാണ് മലപ്പുറത്തെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി സജ്ജമാക്കിയത്.

കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകൾ, ആധുനിക രീതിയിലുള്ള ഏ.സി ഓപ്പറേഷൻ തീയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ , സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിങ്, ഫാർമസി, എക്സറേ, കാരുണ്യ ഫാർമസി, കാന്റീൻ, അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങൾ മാതൃ ശിശു ആശുപത്രിയിലുള്ളത്. കൂടാതെ ആശുപത്രിയിൽ ലാൻസ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാർക്കിങ് തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം പൊള്ളയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ജാഫറിന്റെ ലൈവ്.

അത്യാസന്നനിലയിലായ ഗർഭിണിക്ക് വീൽ ചെയർ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല എന്ന് പറഞ്ഞാണ് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഫേസ്‌ബുക്കിൽ ലൈവിട്ടത്. കോടികൾ മുടക്കിയ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കാത്തതാണ് പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞിരുന്നു. ''ഹോസ്പിറ്റലിൽ ആകെ ഉള്ളത് 2 വീൽചെയർമാത്രം. അതും അവർ റൂമിൽ പൂട്ടി വെച്ചിരിക്കുകയായിരുനണ്ട്‌നു. അത്യാസന്ന നിലയിലായ ഗർഭിണിക്ക് നൽകുകയും ചെയ്തില്ല.വിഷയത്തോട്ണ്ട ആശുപത്രി അധികൃതർ വളരെ മോഷമായണ് പ്രതികരിച്ചതെന്നും ജാഫർ പൊന്നാനി ലൈവിൽ ആരോപിച്ചിരുന്നു. ഇതാണ് ആശുപത്രി അധികൃതരെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP