Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണക്കെണിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറി ആ അഞ്ചു വയസ്സുകാരൻ; കളിക്കുന്നതിനിടെ കുഴൽ കിണറ്റിൽ വീണ കുട്ടിയെ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു: 15 അടി താഴ്ചയിൽ തടഞ്ഞുനിന്ന കുട്ടിയെ പുറത്തെടുത്തത് കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത്

മരണക്കെണിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറി ആ അഞ്ചു വയസ്സുകാരൻ; കളിക്കുന്നതിനിടെ കുഴൽ കിണറ്റിൽ വീണ കുട്ടിയെ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു: 15 അടി താഴ്ചയിൽ തടഞ്ഞുനിന്ന കുട്ടിയെ പുറത്തെടുത്തത് കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത്

സ്വന്തം ലേഖകൻ

ജയ്പുർ: രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ കയറി. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. 

സിരോഹി ജില്ലയിലെ സിബായിലാണ് സംഭവം. പാടത്തു കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കാൽ വഴുതി കുഴൽക്കിണറിലേക്ക് വീഴുക ആയിരുന്നു. 15 അടി താഴ്ചയിൽ തടഞ്ഞുനിന്നതിനാൽ കുട്ടിയെ രക്ഷിക്കാനായി. ഭീമാ റാം എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്.

കുട്ടി കിണറ്റിൽ വീണതറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. കിണറിനു സമീപം സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ശ്വാസം മുട്ടാതെ പൈപ്പിലൂടെ ഓക്‌സിജൻ നൽകി. കുഴൽ കിണറ്റിൽ നിന്നും പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലാക്കി. പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി തുറന്നുകിടന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ കാൽ തെറ്റി വീണത്. അഗ്നിശമന സുരക്ഷേ സേന ഉൾപ്പടെയുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പൊലീസും അഗ്നിശമന സേനയ്ക്കുമൊപ്പം പ്രദേശ വാസികളായ ചെറുപ്പക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 15 അടി താഴ്‌ച്ചയിലേക്ക് വീണ കുട്ടിക്ക് അവിടെ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുമായിരുന്നു. അഞ്ച് വർഷം മുമ്പാണ് ഇവിടെ ബോർവിൽ കുഴിച്ചത്. പിന്നീട് ഇത് ചെളി ഉപയോഗിച്ച് മൂടിയിരുന്നു. എന്നാൽ അടുത്തിടെ നിർത്താത പെയ്ത മഴയിൽ ബോർവിൽ 15-20 അടി താഴ്ചയുണ്ടായി. കുട്ടി അതിലേക്ക് വീഴുകയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP