Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാരിനെ താങ്ങി നിർത്താൻ കേവലഭൂരിപക്ഷം 112 ആയി ഉയർത്തണം; കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കണം; ഇനി യെദ്യൂരപ്പ സർക്കാരിന്റെ ഭാവി അറിയാൻ നാലുനാൾ മാത്രം; 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 66.49; പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ ബിജെപി; വിമതരെ ജനം തോൽപ്പിക്കുമെന്ന് കോൺഗ്രസും

സർക്കാരിനെ താങ്ങി നിർത്താൻ കേവലഭൂരിപക്ഷം 112 ആയി ഉയർത്തണം;  കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കണം; ഇനി യെദ്യൂരപ്പ സർക്കാരിന്റെ ഭാവി അറിയാൻ നാലുനാൾ മാത്രം; 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 66.49; പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ ബിജെപി; വിമതരെ ജനം തോൽപ്പിക്കുമെന്ന് കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

 ബെംഗരൂരു: ബി.എസ്.യെദ്യൂരപ്പ നയിക്കുന്ന ബിജെപി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 66.49 % പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി വോട്ടിങ ശതമാനത്തേക്കാൾ കുറവാണിത്. 37.78 ലക്ഷം വോട്ടർമാർക്കാണ് അർഹതയുണ്ടായിരുന്നത്. യെഡിയൂരപ്പ സർക്കാരിനെ അധികാരത്തിലേറ്റാൻ കോൺഗ്രസ്- ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കൂറുമാറിയതിന് അയോഗ്യരായ 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ജനവിധിയെഴുതിയത്.

ഹോസക്കോട്ടയിലാണ് ഏറ്റവുമധികം പോളിങ്. ഏറ്റവും കുറവ് കെ.ആർ.പുരയിലും-43.25 %. മറ്റുമൂന്ന് മണ്ഡലങ്ങളിലും കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്.,ചിക്കബെല്ലാപുര ലോക്‌സഭാ മണ്ഡലത്തിലെ ഹൊസ്‌കോട്ടെ, ചിക്കബെല്ലാപുര നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് രണ്ട് സീറ്റുകളും കോൺഗ്രസിനു കീഴിലാണ്. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ ശിവാജി നഗർ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഇവിടെയും 2018ൽ സീറ്റ് കോൺഗ്രസിനായിരുന്നു.ബെംഗളൂരു നോർത്തിൽ കെആർ പുര, മഹാലക്ഷ്മി ലേഔട്ട്, യശ്വന്തപുര നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. മഹാലക്ഷ്മി ലേഔട്ടിൽ ജെഡിഎസിനും മറ്റു രണ്ടിടത്ത് കോൺഗ്രസിനുമായിരുന്നു സീറ്റ്.

പതിരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങൾ (ബ്രായ്ക്കറ്റിൽ നിലവിലെ വിജയി): അത്താണി, ഹിരെക്കേരൂർ, യെല്ലാപുര, കഗ് വാഡ്, വിജയനഗർ, ഗോഖക് (കോൺഗ്രസ്), ഹുൻസൂർ, കെആർ പേട്ട് (ജെഡിഎസ്), റാണിബെന്നൂർ (കെപിജെപി)രാജരാജേശ്വരി നഗർ, മസ്‌കി മണ്ഡലങ്ങളിലെ 2018ലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ തിരഞ്ഞെടുപ്പ് നടന്നില്ല. നാല് മാസം മുൻപ് അധികാരത്തിലേറിയ യെഡിയൂരപ്പ സർക്കാരിന് അധികാരം നിലനിർത്തുന്നതിന് ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

17 വിമതർ (കോൺഗ്രസ്-13, ദൾ-3, കെപിജെപി-1) എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സർക്കാർ വീണത്. ഇവരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നു സുപ്രീം കോടതി വിധിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സർക്കാർ നിലനിർത്താൻ കേവലഭൂരിപക്ഷം 112 ആയി ഉയർത്തണം. ഇതിനായി കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കേണ്ടതുണ്ട്.

സ്പീക്കർ അയോഗ്യരാക്കിയ 17 എംഎൽഎമാരിൽ 13 പേർ ബിജെപിക്കായി ജനവിധി തേടി. ഇവരുടെ രാഷ്ട്രീയ ഭാവിയിലുള്ള വിധിയെഴുത്തു കൂടിയാണ് വ്യാഴാഴ്ച നടന്നത്. മണ്ഡലത്തിലുള്ള ഇവരുടെ സ്വാധീനവും, തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് അനുവദിച്ച കോടികളുടെ വികസന പദ്ധതികളും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ, വിമതന്മാരെ വോട്ടർമാർ തോൽപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോൺ്ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന മിക്ക മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടായിരുന്നു മത്സരം. എന്നാൽ, സംസ്ഥാനത്തിന്റെ ദക്ഷിണമേഖലയിൽ എത്തുമ്പോൾ ജെഡിഎസിന്റെ വരവോടെ ത്രികോണ പോരാട്ടമാകുന്നു. ഡിസംബംർ 9നാണ് വോട്ടെണ്ണൽ.

ബിജെപി ഭൂരിപക്ഷം നേടിയില്ലെങ്കിൽ, ഒരിക്കൽ കൂടി മുന്നണി സർക്കാരിനെ പരീക്ഷിക്കാൻ കോൺ്ഗ്രസും ബിജെപിയും തയ്യാറായേക്കുമെന്നാണ് സൂചന. ഏകപക്ഷീയ നടപടികൾക്ക് കുപപ്രസിദ്ധനായ സിദ്ധരാമയ്യയുടെയും പരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പ്. യെദ്യൂരപ്പ പ്രവർത്തന ശൈലി മാറ്റണമെന്ന ആവശ്യവും മറ്റും ഉയരുന്ന പശ്ചാത്തലത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കോൺ്ഗ്രസിന് ആലോചിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP