Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ ട്രാഫിക് ജാം ഉണ്ടാകുമോ? രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്ന്; മാന്ദ്യമെന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും ബിജെപി എംപി വിരേന്ദ്ര സിങ്

വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ ട്രാഫിക് ജാം ഉണ്ടാകുമോ? രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്ന്; മാന്ദ്യമെന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും ബിജെപി എംപി വിരേന്ദ്ര സിങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വാഹനവിപണിയിൽ മാന്ദ്യമുണ്ടെന്നത് സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണമാണെന്നും വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നു എന്നും ലോക്‌സഭയിൽ ബിജെപി എംപി. ഉത്തർപ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിങ് ആണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്നുമാണെന്ന് എംപി ലോക്‌സഭ ചർച്ചയിൽ പറഞ്ഞു.

സർക്കാറിനെ താറടിക്കാൻ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. രാജ്യത്തെ വാഹനവിപണിയുടെ വളർച്ച താഴേക്കാണെന്ന് കണക്കുകൾ പുറത്തുവരുമ്പോഴാണ് എംപിയുടെ വാദം.

ഈ ആഴ്ചയിൽ ആദ്യം മാരുതി സുസുകി ഇന്ത്യ നംവബറിൽ 3.3 ശതമാനം വിൽപന കുറഞ്ഞതായി റിപ്പോർട്ട് പുഖത്തിറക്കിയിരുന്നു. രാജ്യത്തെ ഇരുചക്രവാഹന വിപണിയിൽ 13.87 ശതമാനം ഇടിവുണ്ടായതായി ബജാജ് ഓട്ടോയും റിപ്പോർട്ട് പുറത്തിറക്കി. യാത്രാവാഹനങ്ങളുടെ വിൽപനയിൽ കഴിഞ്ഞ മാസം 23.69 ശതമാനമാണ് ഇടിവുണ്ടായത്. ഉള്ളിവില വർധനയിൽ ബിജെപി ജനപ്രതിനിധികൾ വിവാദ പരാമർശം ഉന്നയിച്ചതിന് പിന്നാലെയാണ് വാഹനവിപണിയിലെ മാന്ദ്യത്തിൽ എംപിയും വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP