Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശർക്കര ക്ഷാമത്തിനൊപ്പം നെയ്യും എടുക്കാനില്ല; അപ്പം, അരവണ പ്രസാദങ്ങൾ നിർമ്മിക്കാൻ നെയ്യ് പുറത്തുനിന്നുവാങ്ങേണ്ട ഗതികേടിൽ ദേവസ്വം ബോർഡ്; തത്കാലം രക്ഷപ്പെട്ടത് പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്ന് വാങ്ങിയതോടെ

ശർക്കര ക്ഷാമത്തിനൊപ്പം നെയ്യും എടുക്കാനില്ല; അപ്പം, അരവണ പ്രസാദങ്ങൾ നിർമ്മിക്കാൻ നെയ്യ് പുറത്തുനിന്നുവാങ്ങേണ്ട ഗതികേടിൽ ദേവസ്വം ബോർഡ്; തത്കാലം രക്ഷപ്പെട്ടത് പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്ന് വാങ്ങിയതോടെ

എസ്.രാജീവ്‌

ശബരിമല: ശർക്കരയ്ക്ക് പിന്നാലെ ദേവസ്വം ബോർഡിന് ഇരുട്ടടിയായി നെയ്യ് ക്ഷാമവും. ഇതോടെ അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങൾ നിർമ്മിക്കാനാവശ്യമായ നെയ്യ് പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിൽ ബോർഡ്. ക്ഷാമം രൂക്ഷമായതോടെ പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്നും വാങ്ങി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെട്ട ആശ്വാസത്തിൽ ബോർഡ് അധികൃതർ .ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് മണ്ഡല - മകരവിളക്ക് കലയളവിലായി തീർത്ഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അപ്പം, അരവണ, ശർക്കര പായസം എന്നിവയുടെ നിർമ്മാണത്തിനായി 4500 ലിറ്റർ നെയ്യാണ് സന്നിധാനത്ത് മാത്രം പ്രതിദിനം ആവശ്യമായി വരുന്നത്. കൂടാതെ പമ്പ ഗണപതി ക്ഷേത്രത്തിലെ മോദകം, നിലയ്ക്കൽ ക്ഷേത്രത്തിലെ അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിനും എരുമേലി ക്ഷേത്രത്തിലേക്കുള്ള പ്രസാദ നിർമ്മാണത്തിനുമുള്ള നെയ്യും സന്നിധാനത്ത് നിന്നാണ് നൽകേണ്ടത്. മുൻ കാലങ്ങളിൽ ശ്രീകോവിൽ നിന്നും 5000 ലിറ്ററോളം നെയ്യ് പ്രതിദിനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ3000 ലിറ്ററോളം മാത്രമാണ് ലഭിക്കുന്നത്. ഇതാണ് നെയ്യ് പുറത്തു നിന്നും വാങ്ങാൻ ബോർഡിനെ നിർബന്ധിതരാക്കിയിരിക്കുന്നത്.

കഴിഞ്ഞ തീർത്ഥാടന കാലത്തും മാസപൂജാ കാലയളവിലും ലഭിച്ച നെയ്യ് ഉപയോഗിച്ചാണ് ഈ മണ്ഡലകാലത്തിന് മുന്നോടിയായുള്ള കരുതൽ ശേഖരമായി അരവണയും അപ്പവും നിർമ്മിച്ചത്. .2015 ലെ മണ്ഡല കാലത്ത് നെയ് ക്ഷാമം അനുഭവപ്പെട്ടപ്പോഴും പൊതുവിപണിയിൽ നിന്നും വാങ്ങിയാണ് ബോർഡ് പ്രതിസന്ധി മറികടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP