Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജേഷ് ചെറുപ്പകാലം ചെലവിട്ടത് മുണ്ടിയെരുമയിൽ; രണ്ടേക്കറിലധികം വരുന്ന സ്ഥലം വിൽപ്പനയ്ക്ക് എന്ന ബോർഡ് വച്ചത് അടുത്തിടെ; ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും അയൽവാസികൾ; എറണാകുളത്തേക്ക് താമസം മാറ്റിയത് 10 വർഷം മുമ്പ്; കൊച്ചി എളംകുളത്ത് തങ്ങിയിരുന്നത് അഭിഭാഷകനായ ഇളയച്ഛനൊപ്പം; ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുത്തളത്തിലേക്ക് ചാടി ജീവനൊടുക്കിയ രാജേഷ് പൈ അനുഭവിച്ചിരുന്നത് കടുത്ത മാനസിക സംഘർഷം; ഡയറിക്കുറിപ്പുകളിൽ സൂചന തേടി പൊലീസ്

രാജേഷ് ചെറുപ്പകാലം ചെലവിട്ടത് മുണ്ടിയെരുമയിൽ; രണ്ടേക്കറിലധികം വരുന്ന സ്ഥലം വിൽപ്പനയ്ക്ക് എന്ന ബോർഡ് വച്ചത് അടുത്തിടെ; ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും അയൽവാസികൾ; എറണാകുളത്തേക്ക് താമസം മാറ്റിയത് 10 വർഷം മുമ്പ്; കൊച്ചി എളംകുളത്ത് തങ്ങിയിരുന്നത് അഭിഭാഷകനായ ഇളയച്ഛനൊപ്പം; ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുത്തളത്തിലേക്ക് ചാടി ജീവനൊടുക്കിയ രാജേഷ് പൈ അനുഭവിച്ചിരുന്നത് കടുത്ത മാനസിക സംഘർഷം; ഡയറിക്കുറിപ്പുകളിൽ സൂചന തേടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഹൈക്കോടതിയെ നടുക്കി നടുത്തളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്ത രാജേഷ് പൈഅനുഭവിച്ചിരുന്നത് കടുത്ത മാനസിക സംഘർഷം. രാജേഷ് ചെറുപ്പകാലം ചെലവിട്ടത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടിയെരുമയിലാണ്. ഇവിടെ ഇയാളുടെ പേരിൽ 2 ഏക്കർ 20 സെന്റ് സ്ഥലമുണ്ട ്.ഇവിടെ സ്ഥലം വിൽപ്പനയ്ക്ക് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ എത്തി കാട് വെട്ടലും മറ്റും നടത്താറുണ്ടെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു. ചെറുപ്പത്തിൽ വോളിബോൾ കളയിൽ വലിയ താൽപര്യക്കാരനായിരുന്നു രാജേഷെന്നും അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു എതാണ്ട് ഒന്നര ദശാബ്ദം മുമ്പ് രാജേഷിന്റെ കുടുംബം എറണാകുളത്തേയ്ക്ക് താമസം മാറിയതായി മാത്രമാണ് ഇവിടുത്തുകാർക്ക് അറിവുള്ളുത്. അഭിഭാഷകനായ ബന്ധുവിനൊപ്പം ഇയാൾ കൊച്ചിയിൽ തങ്ങുന്നു എന്നു മാത്രമാണ് ഇവിടുത്തുകാർക്ക് ഇയാളെ കുറിച്ച് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം . കൊച്ചി എളംകുളത്ത് അഭിഭാഷകനായ ഇളയച്ഛനൊപ്പമാണ് കഴിഞ്ഞ കുറച്ചു കാലമായി രാജേഷ് താമസിച്ചിരുന്നത് എന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.

രാജേഷ് ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് രാജേഷ് എത്തിയത് എന്നാണ് ലഭിക്കുന്ന പൊലീസ് നൽകുന്ന വിവരം

ഏത് സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയിലെത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരേണ്ടതായുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 3.30നാണ് ആത്മഹത്യാ സംഭവം അരങ്ങേറിയത്. തന്റെ അമ്മയോടൊപ്പം കുറച്ചുകാലമായി ഇളംകുളത്താണ് രാജേഷ് താമസിക്കുന്നത്. പിതൃസഹോദരനെ കാണുന്നതിനായി കഴിഞ്ഞ ദിവസം രാജേഷ് ഹൈക്കോടതിയിൽ എത്തിയിരുന്നു എന്നാണ് വിവരങ്ങൾ. രാജേഷിന്റെ പിതൃസഹോദരൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. ചില കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ അഭിഭാഷകനെ കാണാൻ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

രാജേഷിന്റെ പക്കലുണ്ടായിരുന്ന ചില ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അഭിഭാഷകനോട് പറഞ്ഞിരുന്നു. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഇയാൾ പരാതി പറഞ്ഞിരുന്നു. കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. രാജേഷ് തന്നെ കാണുന്ന സമയത്ത് മാനസിക സംഘർഷം അനുഭവിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്നും അതിനാൽ ഇന്ന് ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് അിഭാഷകൻ പറുന്നത്.

വൈകിട്ട് നാലുമണിക്കാണ് ഡോക്ടറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെന്നുമാണ് അഭിഭാഷകന്റെ വാദം അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി പ്രവർത്തിക്കുന്ന വേളയിലാണ് ദാരുണമായ ഈ ആത്മഹത്യ ഉണ്ടായതെന്നത് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP