Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫിലിം ഫെസ്റ്റിവെൽ പ്രതിനിധികളെ സ്വീകരിക്കാൻ ടാഗോർ തീയറ്ററിന് മുന്നിൽ 'ആണൊരുത്തീടെ കുലുക്കി കട'; യൂണിവേഴ്‌സിറ്റി കോളജിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയുടെ കുലുക്കി സർബത്ത് കട ശ്രദ്ധേയമാകുന്നു; ഇത് തന്റെ രണ്ടാം ജന്മത്തിലെ സ്വപ്‌ന സഫലീകരണത്തിനുള്ള ഊർജ്ജമെന്ന് നാദിറ

ഫിലിം ഫെസ്റ്റിവെൽ പ്രതിനിധികളെ സ്വീകരിക്കാൻ ടാഗോർ തീയറ്ററിന് മുന്നിൽ 'ആണൊരുത്തീടെ കുലുക്കി കട'; യൂണിവേഴ്‌സിറ്റി കോളജിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയുടെ കുലുക്കി സർബത്ത് കട ശ്രദ്ധേയമാകുന്നു; ഇത് തന്റെ രണ്ടാം ജന്മത്തിലെ സ്വപ്‌ന സഫലീകരണത്തിനുള്ള ഊർജ്ജമെന്ന് നാദിറ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ ഫിലിം ഫെസ്റ്റിവെലിനെത്തുന്ന പ്രതിനിധികൾക്ക് നഗരം ഒരുക്കുന്ന പതിവില്ലാത്തൊരു കാഴ്‌ച്ചയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ തീയറ്ററിന് മുന്നിൽ പ്രവർത്തിക്കുന്ന 'ആണൊരുത്തീടെ കുലുക്കി കട'. വഴുതക്കാട് ടാഗോർ തീയറ്ററിന് മുന്നിലെ വഴിയരികിലാണ് എംഎ വിദ്യാർത്ഥിനിയും സാമൂഹിക പ്രവർത്തകയുമായ നാദിറയുടെ കുലുക്കി സർബത്ത് കട. ആത്മാഭിമാനത്തോടെ ജീവിക്കാൻ പൊരുതുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉത്തമ മാതൃകയാകുകയാണ് നാദിറയുടെ കുലുക്കി സർബത്ത് കട.

യൂണിവേഴ്‌സിറ്റി കോളജിലെ ഒന്നാം വർഷ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ് നാദിറ. സ്വത്വം വെളിപ്പെടുത്തുന്ന എല്ലാ ട്രാൻസ്‌ജെൻഡറുകൾക്കും ഉള്ളത് രണ്ടാം ജന്മമാണെന്നും അത് സഫലമാകാനുള്ള പണിപ്പുരയിലാണ് താനെന്നും നാദിറ പറയുന്നു. എല്ലാ ദിവസവും രാവിലെ പത്ത് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് കട പ്രവർത്തിക്കുക. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും നാദിറയും കടയിലുണ്ടാകും. അല്ലാത്ത സമയങ്ങളിൽ കട നോക്കി നടത്താൻ മറ്റൊരാളെ നിയമിച്ചിട്ടുണ്ട്. കോളജിന് അടുത്ത് തന്നെ ആയതിനാൽ എപ്പോഴും ശ്രദ്ധിക്കാൻ കഴിയുമെന്നും നാദിറ പറയുന്നു.

തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയായ നജീബിന്റെ രണ്ടാം ജന്മമാണ് നാദിറ എന്ന പെൺകുട്ടി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞതോടെ വീട്ടുകാർ ഉൾപ്പെടെ പലരും ഒറ്റപ്പെടുത്തിയെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളും സംസ്ഥാന സർക്കാരും ഒപ്പം നിന്നു എന്ന് നാദിറ പറയുന്നു. തോന്നയ്ക്കൽ എ.ജെ കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷമാണ് നാദിറ ബിരുദാനന്തര ബിരുദ പഠനത്തിനായി യൂണിവേഴ്‌സിറ്റി കോളജിൽ ചേർന്നത്.

എ.ജെ കോളജിൽ പഠിക്കുന്ന സമയത്ത് എഐഎസ്എഫ് പ്രതിനിധിയായി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ചരിത്രം കുറിച്ചിരുന്നു നാദിറ. ട്രാൻസ് സമൂഹത്തിൽ നിന്നും ആദ്യമായി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയായി മാറുകയായിരുന്നു നാദിറ. നിലവിൽ എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സജീവ പ്രവർത്തകയുമാണ് ഇവർ.

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും സ്വന്തം വരുമാനം കണ്ടെത്തുന്നതിനാണ് താൻ ഇത് തുടങ്ങിയതെന്ന് നാദിറ പറയുന്നത്. കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം ഉപയോഗിച്ചാണ് ഇത് തുടങ്ങുന്നത്. സർക്കാരും മറ്റ് സാമൂഹിക പ്രവർത്തകരും തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. തന്റെ സ്വപ്‌നങ്ങൾ സഫലമാകുന്നതിന് വേണ്ടിയാണ് ഈ ചെറു സംരംഭം എന്നും നാദിറ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP