Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നൈ സ്റ്റെല്ലാ മേരീസിൽ സംവാദത്തിന് പോയത് പോളോ ടീഷർട്ടും ജീൻസും സ്‌നീക്കേഴ്‌സും ധരിച്ച് ചുള്ളനായി; വയനാട് എംപിയായുള്ള ആദ്യവരവിൽ പതിവ് ഖദറിന്റെ വെള്ളകുർത്തയും പൈജാമയും; ഇത്തവണ വയനാട് ചുരം കയറി വന്നപ്പോൾ വില കുറഞ്ഞ ലിനൻ ഷർട്ടും കറുപ്പ് പാന്റ്‌സും; സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റിൽ മോദിയോട് മത്സരിക്കാൻ രാഹുലും; ഇത് സിമ്പിൾ സിമ്പിളെന്ന് സോഷ്യൽ മീഡിയ

ചെന്നൈ സ്റ്റെല്ലാ മേരീസിൽ സംവാദത്തിന് പോയത് പോളോ ടീഷർട്ടും ജീൻസും സ്‌നീക്കേഴ്‌സും ധരിച്ച് ചുള്ളനായി; വയനാട് എംപിയായുള്ള ആദ്യവരവിൽ പതിവ് ഖദറിന്റെ വെള്ളകുർത്തയും പൈജാമയും; ഇത്തവണ വയനാട് ചുരം കയറി വന്നപ്പോൾ വില കുറഞ്ഞ ലിനൻ ഷർട്ടും കറുപ്പ് പാന്റ്‌സും; സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റിൽ മോദിയോട് മത്സരിക്കാൻ രാഹുലും; ഇത് സിമ്പിൾ സിമ്പിളെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: സമയവും സന്ദർഭവും നോക്കി ഡ്രസ് ധരിക്കുന്നതിനെയാണ് നമ്മൾ ഡ്രസ് സെൻസ് എന്ന് പറയുന്നത്. ന്യൂ ലുക്ക് സ്റ്റൈൽ തരാതരം പൊതുവേദികളിൽ അവതരിപ്പിക്കാനും വേണം ഒരുമിടുക്ക്. ഇക്കാര്യത്തിൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുന്ന രാഷ്ട്രീയ നേതാക്കൾ ആരെങ്കിലുമുണ്ടോ? തന്റെതായ സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റ് ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ മോദിയെ കവിഞ്ഞ് ആരുമില്ല. ഏതായാലും താനും ഇക്കാര്യത്തിൽ പിമ്പിലല്ലെന്ന് രാഹുൽ ഗാന്ധിയും പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. മറ്റുരാഷ്ട്രീയക്കാരെ പോലെയല്ല, രാഹുൽ. താൻ പങ്കെടുക്കുന്ന പരിപാടി എന്താണോ അതിന്റെ സ്വഭാവം അനുസരിച്ച് വേഷം മാറും.

വയനാട്ടിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വരവിൽ വെള്ള കുർത്തയും പൈജാമയും ആയിരുന്നു ധരിച്ചിരുന്നത്. ഓഗസ്റ്റിൽ പ്രളയം കേരളത്തെ താറുമാറാക്കിയ സമയത്ത് ടീ ഷർട്ടും ട്രാക്ക് പാന്റ്‌സും ഷൂസും. ഒക്ടോബറിൽ ദേശീയ പാത 766 ലെ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും വെള്ള കുർത്തയും പൈജാമയും ഉപേക്ഷിച്ചു. ഹാഫ് സ്ലീവ് വെള്ള ഷർട്ടും, കറുത്ത ട്രൗസറും സ്പോർട്സ് ഷൂസുമാണ് അന്ന് രാഹുലിന്റെ വേഷം. സാധാരണയിലും അൽപം കൂടി മുടി നീട്ടിവളർത്തിയിരുന്നു. കുറ്റിത്താടിയുമുണ്ടായിരുന്നു അന്ന്.

അതേസമയം, മാർച്ചിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ നടന്ന പരിപാടിയിൽ ഗ്രേ പോളോ ടീ ഷർട്ടിലും, ജീൻസിലും സ്‌നീക്കേഴ്‌സിലുമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത്തവണ വയനാട്ടിൽ എത്തിയപ്പോൾ പുതിയ ഒരു വേഷത്തിലാണ് രാഹുലിനെ കണ്ടത്. മലപ്പുറം നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസ് സ്‌കൂളിലായിരുന്നു പരിപാടി. ഖദറിന്റെ വെള്ള കുർത്തയ്ക്കും പൈജാമയ്ക്കും പകരം ഇത്തവണ വെള്ള നിറത്തിൽ ചെറിയ വരകളുള്ള ഖാദി ലിനൻ ഷർട്ടും കറുപ്പ് പാന്റ്‌സുമാണ് രാഹുൽ ധരിച്ചത്. രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന മെറ്റീരിയലാണിത്. മീറ്ററിന് 1000 രൂപയാണ് വില. വളരെ ലളിതമായി തോന്നിക്കുന്ന മെറ്റീരിയൽ. എല്ലാ കാലാവസ്ഥയിലും അനുയോജ്യം. പെട്ടെന്ന് ചുളിയുകയുമില്ല. ഏതായാലും രാഹുലിന്റെ സിമ്പിൾ വേഷം സോഷ്യൽ മീഡിയയ്ക്കും പിടിച്ച മട്ടുണ്ട്. രാഹുൽ തന്റെ വസ്ത്രങ്ങൾ ഡൽഹിയിൽ നിന്നാണ് വാങ്ങുന്നതെന്നാണ് കോൺഗ്രസുകാർ പറയുന്നത്.

സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയക്കാർ ഇമേജ് മേക്കോവറിന് ശ്രമിക്കുന്നത്. രാഷ്ട്രീയക്കാരുടെ വാർഡ്‌റോബിൽ ഖാദിയുടെ സർവാധിപത്യം ഇന്ന് അവസാനിച്ചിരിക്കുന്നു. ജവഹർ സാദ്രിക്ക് പകരം പ്രിംഗിൾ, അർമാണി, റീബോക്ക് ഹാഫ് ജാക്കറ്റുകൾ ഇടം പിടിച്ചു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കൈത്തറി സാരികൾക്ക് നല്ല മാർക്കറ്റായിരുന്നു. മണ്ണിന്റെ മണമുള്ള മനുഷ്യരുമായി ഇടപെടുമ്പോൾ താൻ ഏറ്റവും ലളിത വേഷം ധരിക്കണമെന്ന ബോധത്തിൽ നിന്നാണ് ഇന്ദിര കൈത്തരി സാരികൾ തിരഞ്ഞെടുത്തത്. ഇപ്പോൾ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് വേളയിൽ കൈത്തറി സാരികൾ ധരിക്കാറുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് സഫാരി സ്യൂട്ടുകളുടെ കാലമായിരുന്നു. ഏതായാലും ഇപ്പോൾ ഡിസൈനർ വസ്ത്രങ്ങൾ കളം പിടിച്ചുകഴിഞ്ഞു.

യുപി തിരഞ്ഞെടുപ്പ് കാലത്ത് ലിനൻ ആയിരുന്നു പ്രിയപ്പെട്ട വേഷം. പരുത്തി വസ്ത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ഈട് നിൽക്കും എന്ന സവിഷേതയുണ്ട് ലിനന്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺ്ഗ്രസ് നേതാക്കളായ പ്രമോദ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരും ലിനൻ പ്രിയരാണ്.

നന്നായിട്ടോ, വ്യത്യസ്തമായിട്ടോ വേഷം ധരിച്ചാൽ, പ്രധാന ഗുണം ആൾക്കൂട്ടത്തിൽ ശ്രദ്ധ കിട്ടും എന്നതാണ്. സ്റ്റാർച്ച് ചെയ്ത കുർത്ത-പൈജാമ എല്ലാ ദിവസവും ധരിച്ചാൽ ആൾക്കൂട്ടത്തിൽ എങ്ങനെ തിരിച്ചറിയും. അതുകൊണ്ട് തന്നെ, വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് പ്രധാനമന്ത്രിയെ വിമർശിക്കുന്ന രാഹുൽ തന്നെ വേറിട്ട ഇമേജിനായി വസ്ത്രങ്ങൾ മാറി മാറി പരീക്ഷിക്കുന്നു 'എന്റെ കുർത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു, എനിക്കത് വിഷയമല്ല. പക്ഷെ മോദിയുടെ കുർത്ത കീറിയ നിലയിൽ ഒരിക്കലും നിങ്ങൾക്ക് കാണാൻ കഴിയില്ല'- രാഹുലിന്റെ വാക്കുകളാണ് ഇത്. 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ച പ്രധാനമന്ത്രിയെ വിമർശിച്ച അതേ രാഹുൽ 70000 രൂപയുടെ ജാക്കറ്റ് ധരിച്ചതും വിവാദമായിട്ടുണ്ട്. ഏതായാലും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും തന്റേതായ സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റ് കൊണ്ടുവരുന്നതിൽ ശ്രദ്ധാലുവാണ് രാഹുൽ എന്ന് ഇപ്പോൾ വയനാട്ടുകാർക്കും ബോധ്യം വന്നിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP